എ​ക്സി​റ്റ് പോ​ൾ ഫലം നാളെ ; കന്പോളങ്ങളെ കാളക്കൂറ്റന്മാർ ഏറ്റെടുത്തു
എ​ക്സി​റ്റ് പോ​ൾ ഫലം നാളെ ; കന്പോളങ്ങളെ കാളക്കൂറ്റന്മാർ ഏറ്റെടുത്തു
Friday, May 17, 2019 11:14 PM IST
മും​ബൈ: തു​ട​ർ​ച്ച​യാ​യ വീ​ഴ്ച​ക​ൾ​ക്കു​ശേ​ഷം ഇ​ന്ത്യ​ൻ ഓ​ഹ​രി ക​ന്പോ​ള​ങ്ങ​ളി​ൽ കാ​ള​ക്കൂ​റ്റ​ന്മാ​ർ പി​ടി​മു​റു​ക്കി. സെ​ൻ​സെ​ക്സും നി​ഫ്റ്റി​യും ഇ​ന്ന​ലെ മി​ക​ച്ച മു​ന്നേ​റ്റം കാ​ഴ്ച​വ​ച്ചു. നാ​ളെ അ​വ​സാ​ന​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കു​ക​യും അതിനുശേഷം എ​ക്സി​റ്റ് പോ​ൾ ഫ​ലം പു​റ​ത്തു​വ​രി​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ന്ത്യ​ൻ ക​ന്പോ​ള​ങ്ങ​ൾ ഇ​ന്നു കു​തി​ച്ച​ത്. കോ​ട്ട​ക് മ​ഹീ​ന്ദ്ര, ഐ​സി​ഐ​സി​ഐ ബാ​ങ്ക്, എ​ച്ച്ഡി​എ​ഫ്സി ട്വി​ൻ​സ്, ഐ​ടി​സി എ​ന്നി​വ ക​ന്പോ​ള​ങ്ങ​ൾ​ക്ക് മി​ക​ച്ച പി​ന്തു​ണ ന​ല്കി.

ബോം​ബെ ഓ​ഹ​രി​സൂ​ചി​ക സെ​ൻ​സെ​ക്സ് ഇ​ന്ന​ലെ ഒ​ന്ന​ര ശ​ത​മാ​നം ക​യ​റി. 537.29 പോ​യി​ന്‍റ് നേ​ട്ട​ത്തോ​ടെ 37,930.77 പോ​യി​ന്‍റി​ലാ​ണ് സെ​ൻ​സെ​ക്സ് വ്യാ​പാ​രം അ​വ​സാ​നി​പ്പി​ച്ച​ത്. ബ​ജാ​ജ് ഫി​നാ​ൻ​സ്, ഹീ​റോ മോ​ട്ടോ​കോ​ർ​പ്, മാ​രു​തി സു​സു​കി ഇ​ന്ത്യ, കോ​ട്ട​ക് ബാ​ങ്ക്, ബ​ജാ​ജ് ഓ​ട്ടോ എ​ന്നി​വ​യു​ടെ ഓ​ഹ​രി​ക​ൾ വ​ലി​യ നേ​ട്ടം​കൊ​യ്തു.


നി​ഫ്റ്റി സൂ​ചി​ക​യാ​വ​ട്ടെ 150.05 പോ​യി​ന്‍റ് ഉ​യ​ർ​ന്ന് 11,407ൽ ​ക്ലോ​സ് ചെ​യ്തു. നേ​ട്ടം 1.33 ശ​ത​മാ​നം. നാ​ഷ​ണ​ൽ സ്റ്റോ​ക് എ​ക്സ്ചേ​ഞ്ചി​ലെ 1,029 ഓ​ഹ​രി​ക​ൾ നേ​ട്ടം​ കൊ​യ്ത​പ്പോ​ൾ 723 എ​ണ്ണം താ​ഴേ​ക്കു​ പോ​യി.

അ​തേ​സ​മ​യം, മ​റ്റ് ഏ​ഷ്യ​ൻ ഓ​ഹ​രി ക​ന്പോ​ള​ങ്ങ​ൾ സ്റ്റെ​ഡി​യാ​യി​രു​ന്നു. ക്രൂ​ഡ് വി​ല ഇ​ന്ന​ലെ​യും ഉ‍യ​ർ​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.