ജിഎ​സ്ടി ​കോ​മ്പോ​സി​ഷ​ൻ നി​കു​തി​ദാ​യ​ക​ർ നി​കു​തി പി​രി​ക്കാ​ൻ പാ​ടി​ല്ല
ജിഎ​സ്ടി ​കോ​മ്പോ​സി​ഷ​ൻ നി​കു​തി​ദാ​യ​ക​ർ നി​കു​തി പി​രി​ക്കാ​ൻ പാ​ടി​ല്ല
Friday, May 17, 2019 11:14 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ജിഎ​​സ്ടി ​​കോ​​മ്പോ​​സി​​ഷ​​ൻ നി​​കു​​തി തെ​​ര​​ഞ്ഞെ​​ടു​​ത്ത വ്യാ​​പാ​​രി​​ക​​ൾ ഉ​​പയോ​​ക്താ​​ക്ക​​ളി​​ൽനി​​ന്ന് നി​​കു​​തി ഈ​​ടാ​​ക്കാ​​ൻ പാ​​ടി​​ല്ല. കോ​​മ്പോ​​സി​​ഷ​​ൻ തെ​​ര​​ഞ്ഞെ​​ടു​​ത്ത വ്യാ​​പാ​​രി​​ക​​ൾ അ​​വ​​ര​​വ​​രു​​ടെ നി​​കു​​തി​​വി​​ധേ​​യ​​മാ​​യ മൊ​​ത്തം വി​​റ്റു​​വ​​ര​​വി​​ന്‍റെ നി​​ശ്ചി​​ത ശ​​ത​​മാ​​ന​​മാ​​ണ് നി​​കു​​തി​​യാ​​യി അ​​ട​​യ്ക്കേ​​ണ്ട​​ത്. ഈ ​​നി​​കു​​തി ഉ​​പ​​യോക്താ​​ക്ക​​ളി​​ൽനി​​ന്ന് നേ​​രി​​ട്ട് പി​​രി​​ക്കാ​​ൻ പാ​​ടി​​ല്ല.

എ​​ന്നാ​​ൽ, ജിഎ​​സ്ടി ​​കോ​​മ്പോ​​സി​​ഷ​​ൻ നി​​കു​​തി തെ​​ര​​ഞ്ഞെ​​ടു​​ത്ത ചി​​ല വ്യാ​​പാ​​രി​​ക​​ൾ ഉ​​പ​​യോക്താ​​ക്ക​​ളി​​ൽനി​​ന്ന് ച​​ര​​ക്കു​​ക​​ളു​​ടെ നി​​കു​​തി പി​​രി​​ക്കു​​ന്ന​​താ​​യി പ​​രാ​​തി​​ക​​ൾ ല​​ഭി​​ച്ചി​​ട്ടു​​ണ്ട്. ഇ​​ത് ജി​​എ​​സ്ടി ​​നി​​യ​​മ​​പ്ര​​കാ​​രം കു​​റ്റ​​ക​​ര​​വും പി​​ഴ​​ചു​​മ​​ത്ത​​പ്പെ​​ടാ​​വു​​ന്ന​​തു​​മാ​​ണ്.


എ​ല്ലാ കോ​മ്പോ​സി​ഷ​ൻ നി​കു​തി തെ​ര​ഞ്ഞെ​ടു​ത്ത വ്യാ​പാ​രി​ക​ളും ത​ങ്ങ​ളു​ടെ എ​ല്ലാ ബി​ൽ/ ഇ​ൻ​വോ​യ്സി​ന്‍റെ​യും മു​ക​ളി​ൽ “വി​ത​ര​ണ​ത്തി​ൽ നി​കു​തി പി​രി​ക്കാ​ൻ അ​ർ​ഹ​ത​യി​ല്ലാ​ത്ത കോ​മ്പോ​സി​ഷ​ൻ നി​കു​തി​ദാ​യ​ക​ൻ’’ എ​ന്ന് മ​ല​യാ​ളത്തി​ലോ ‘Composition taxable person, not eligible to collect tax on supply’ എ​ന്ന് ഇം​ഗ്ലീ​ഷി​ലോ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്ക​ണം . അ​തു​പോ​ലെ പ്ര​ധാ​ന വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ബ്രാ​ഞ്ചി​ന്‍റെ​യും ബോ​ർ​ഡി​ലും നോ​ട്ടീ​സി​ലും “ Composition taxable person’’എ​ന്നു രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്ക​ണം എ​ന്നും സം​സ്ഥാ​ന ച​ര​ക്ക് സേ​വ​ന നി​കു​തി വ​കു​പ്പ് ക​മ്മീ​ഷ​ണ​ർ ടി​ങ്കു ബി​സ്വാ​ൾ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.