ഐഒസി അറ്റാദായം ഉയർന്നു
Friday, May 17, 2019 11:14 PM IST
മും​ബൈ: ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ​റേ​ഷ​ന്‍റെ അ​റ്റാ​ദാ​യ​ത്തി​ൽ വ​ർ​ധ​ന. മാ​ർ​ച്ചി​ൽ അ​വ​സാ​നി​ച്ച ത്രൈ​മാ​സ​ത്തി​ൽ അ​റ്റാ​ദാ​യം 17 ശ​ത​മാ​നം ഉ​യ​ർ​ന്ന് 6,099 കോ​ടി രൂ​പ​യാ​യി. ത​ലേ വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ 5,218 കോ​ടി രൂ​പ​യാ​യി​രു​ന്നു അ​റ്റാ​ദാ​യം.

വി​ദ​ഗ്ധ​രു​ടെ പ്ര​വ​ച​ന​ങ്ങ​ൾ തെ​റ്റി​ച്ചാ​ണ് ഐ​ഒ​സി നാ​ലാം ത്രൈ​മാ​സ പ്ര​വ​ർ​ത്ത​ന​റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട്ട​ത്. ഐ​ഒ​സി​ക്ക് 1,609.4 കോ​ടി രൂ​പ ന​ഷ്ട​മു​ണ്ടാ​കു​മെ​ന്ന് ഏ​ഡ​ൽ​വീ​സ് സെ​ക്യൂ​രി​റ്റീ​സ് പ്ര​വ​ചി​ച്ച​പ്പോ​ൾ അ​റ്റാ​ദാ​യം 19.8 ശ​ത​മാ​നം താ​ഴ്ന്ന് 4,185.3 കോ​ടി രൂ​പ​യാ​കു​മെ​ന്നാ​യി​രു​ന്നു ഐ​സി​ഐ​സി​ഐ സെ​ക്യൂ​രി​റ്റീ​സി​ന്‍റെ പ്ര​വ​ച​നം.


വ​രു​മാ​നം ആ​റു ശ​ത​മാ​നം ഉ​യ​ർ​ന്ന് 1,45,531.78 കോ​ടി രൂ​പ​യാ​യി. മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ച​തി​നാ​ൽ നി​ക്ഷേ​പ​ക​ർ​ക്ക് ഓ​ഹ​രി​യൊ​ന്നി​ന് ഒ​രു രൂ​പ ലാ​ഭ​വീ​തം ന​ല്കാ​ൻ ഡ​യ​റ​ക്ട​ർ​ ബോ​ർ​ഡ് തീ​രു​മാ​നി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.