കള്ളപ്പണ വിവരങ്ങൾ പുറത്തുവിടില്ല
Friday, May 17, 2019 11:14 PM IST
ന്യൂ​ഡ​ൽ​ഹി: സ്വി​റ്റ്സ​ർ​ല​ൻ​ഡ് കൈ​മാ​റി​യ ക​ള്ള​പ്പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ടി​ല്ലെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ. വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​ര​മു​ള്ള ചോ​ദ്യ​ത്തി​നാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ മ​റു​പ​ടി. സ്വി​റ്റ്സ​ർ​ല​ൻ​ഡ് കൈ​മാ​റി​യ കേ​സു​ക​ൾ ഇ​പ്പോ​ഴും അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്. അ​തി​നാ​ൽ മ​റ്റു വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ടാ​ൻ ക​ഴി​യി​ല്ലെ​ന്നും മ​റു​പ​ടി​യി​ലു​ണ്ട്.

ഇ​ൻ​ഡോ-​ഫ്ര​ഞ്ച് ഡ​ബി​ൾ ടാ​ക്സേ​ഷ​ൻ അ​വോ​യ്ഡ​ൻ​സ് ക​ണ്‍വ​ൻ​ഷ​ന്‍റെ ഭാ​ഗ​മാ​യി 427 എ​ച്ച്എ​സ്ബി​സി ബാ​ങ്ക് അ​ക്കൗ​ണ്ട് കേ​സു​ക​ളു​ടെ പ​രി​ശോ​ധന പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. ഈ ​അ​ക്കൗ​ണ്ടു​ക​ളി​ലാ​യി വെ​ളി​പ്പെ​ടു​ത്താ​ത്ത 8,465 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​മാ​ണു​ള്ള​ത്. മു​ക​ളി​ൽ​പ്പ​റ​ഞ്ഞ 427 കേ​സു​ക​ളി​ൽ 162 കേ​സു​ക​ളി​ൽ​നി​ന്ന് 1,291 കോ​ടി രൂ​പ പ​ഴ​യാ​യി ഈ​ടാ​ക്കി​യി​ട്ടു​ണ്ടെ​ന്നും സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.