വൺപ്ലസ് 7 പ്രോയുടെ വില 48,999 രൂപ
വൺപ്ലസ് 7 പ്രോയുടെ വില 48,999 രൂപ
Wednesday, May 15, 2019 11:00 PM IST
ന്യൂ​ഡ​ൽ​ഹി: ര​ണ്ടു പു​തി​യ സ്മാ​ർ​ട്ട്ഫോ​ണു​ക​ൾ വ​ൺ പ്ല​സ് വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ച്ചു. ആ​ദ്യ​മാ​യാ​ണ് ര​ണ്ടു വേ​രി​യ​ന്‍റു​ക​ൾ വ​ൺ​പ്ല​സ് ഒ​രു​മി​ച്ച് അ​വ​ത​രി​പ്പി​ക്കു​ന്ന​തെ​ന്ന പ്ര​ത്യേ​ക​ത​യ​മു​ണ്ട്. വ​ൺ പ്ല​സ് 7, 7 പ്രോ ​എ​ന്നീ വേ​രി​യ​ന്‍റു​ക​ൾ അ​വ​ത​രി​പ്പി​ച്ച​തി​ൽ 7 പ്രോ ​അ​ൾ​ട്രാ പ്രീ​മി​യം സ്മാ​ർ​ട്ട്ഫോ​ൺ വി​ഭാ​ഗ​ത്തി​ലാ​ണ് ഉ​ൾ​പ്പെ​ടു​ക. ര​ണ്ടു വേ​രി​യ​ന്‍റു​ക​ളും ത​മ്മി​ൽ 16,000 രൂ​പ​യു​ടെ വ്യ​ത്യാ​സ​വുമു​ണ്ട്.

മു​ൻ​ഗാ​മി​യാ​യ വ​ൺ​പ്ല​സ് 6ടി​യു​ടെ പ​രി​ഷ്ക​രി​ച്ച പ​തി​പ്പാ​ണ് വ​ൺ​പ്ല​സ് 7. വി​ല 32,999 രൂ​പ. ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​റി​ൽ അ​വ​ത​രി​പ്പി​ച്ച 6ടി​യേ​ക്കാ​ളും വി​ല​ക്കു​റ​വു​ണ്ട്. അ​തേ​സ​മ​യം, വ​ൺ​പ്ല​സ് 7 പ്രോ​യ്ക്ക് 48,999 രൂ​പ​യാ​ണ് വി​ല. ര​ണ്ടു വേ​രി​യ​ന്‍റു​ക​ൾ ത​മ്മി​ൽ വി​ല​യി​ൽ വ​ലി​യ അ​ന്ത​ര​മു​ള്ള​പ്പോ​ൾ എ​ന്താ​യി​രി​ക്കാം കൂ​ടു​ത​ലാ​യി ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ക?


6.67 ഇ​ഞ്ച് ക​ർ​വ്ഡ് അ​മോ​ൽ​ഡ് ഡി​സ്പ്ലേ, പോ​പ്അ​പ് ഫ്ര​ണ്ട് കാ​മ​റ തു​ട​ങ്ങി​യ​വ എ​ടു​ത്തു​പ​റ​യാം. കൂ​ടാ​തെ, അ​തി​വേ​ഗ​മു​ള്ള സ്നാ​പ്ഗ്രാ​ഗ​ൺ 855 ചി​പ്സെ​റ്റാ​ണ് ക​രു​ത്ത്. ഒ​പ്പം 6 ജി​ബി റാ​മു​ണ്ട്. ‍യു​എ​ഫ്എ​സ് 3.0 സ്റ്റോ​റേ​ജും പ്രോ​യ്ക്കു ന​ല്കി​യി​രി​ക്കു​ന്നു. ലോ​ക​ത്തി​ൽ ആ​ദ്യ​മാ​യി യു​എ​ഫ്എ​സ് 3.0 സ്റ്റോ​റേ​ജ് ഉ​പ​യോ​ഗി​ക്കു​ന്ന സ്മാ​ർ​ട്ട്ഫോ​ൺ എ​ന്ന പേ​രും ഇ​തോ​ടെ 7 പ്രോ​യ്ക്കു സ്വ​ന്തം. അ​തി​വേ​ഗം ഡാ​റ്റാ കോ​പ്പി ചെ​യ്യാ​നും തു​റ​ക്കാ​നു​മെ​ല്ലാം സാ​ധ്യ​മാ​ക്കു​ക​യാ​ണ് യു​എ​ഫ്എ​സ് 3.0 ചെ​യ്യു​ക. സാ​ധാ​ര​ണ സ്മാ​ർ​ട്ട്ഫോ​ണു​ക​ളി​ൽ യു​എ​ഫ്എ​സ് 2.1 സ്റ്റോ​റേ​ജ് ആ​ണ് ഉ​പ​യോ​ഗി​ച്ചു​വ​രു​ന്ന​ത്.

48 എം​പി സോ​ണി കാ​മ​റ, 16 എം​പി വൈ​ഡ് ആം​ഗി​ൾ കാ​മ​റ, 8 എം​പി ടെ​ലി​ഫോ​ട്ടോ കാ​മ​റ എ​ന്നി​വ​യാ​ണ് പി​ൻ കാ​മ​റ​ക​ൾ. വ​ൺ​പ്ല​സ് 7നി​ൽ 48 എം​പി കാ​മ​റ മാ​ത്ര​മേ​യു​ള്ളൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.