കയറ്റുമതി വർധന നാമമാത്രം
കയറ്റുമതി വർധന നാമമാത്രം
Wednesday, May 15, 2019 11:00 PM IST
ന്യൂ​ഡ​ൽ​ഹി: ക​യ​റ്റു​മ​തി​യി​ലെ വ​ർ​ധ​ന നാ​മ​മാ​ത്രം (0.64 ശ​ത​മാ​നം). ഇ​റ​ക്കു​മ​തി വ​ർ​ധ​ന 4.48 ശ​ത​മാ​നം. ഇ​തോ​ടെ വാ​ണി​ജ്യ​ക​മ്മി 11.73 ശ​ത​മാ​നം വ​ർ​ധി​ച്ചു.

ഏ​പ്രി​ലി​ൽ ഇ​ന്ത്യ​യു​ടെ ക​യ​റ്റു​മ​തി 2607 കോ​ടി ഡോ​ള​റാ​യി. ഇ​റ​ക്കു​മ​തി 4140 കോ​ടി ഡോ​ള​റും. ക​മ്മി 1533 കോ​ടി ഡോ​ള​റാ​യി.

പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ൾ (30.75 ശ​ത​മാ​നം), ഇ​ല​ക്‌​ട്രോ​ണി​ക്സ് സാ​ധ​ന​ങ്ങ​ൾ (27.75 ശ​ത​മാ​നം), രാ​സ​വ​സ്തു​ക്ക​ൾ (15 ശ​ത​മാ​നം) തു​ട​ങ്ങി​യ​വ​യാ​ണ് കൂ​ടു​ത​ൽ വ​ർ​ധ​ന കാ​ണി​ച്ച ക​യ​റ്റു​മ​തി ഇ​ന​ങ്ങ​ൾ. പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളും ആ​ഭ​ര​ണ​ങ്ങ​ളും ര​ത്ന​ക്ക​ല്ലു​ക​ളും ഒ​ഴി​വാ​ക്കി​യാ​ൽ ബാ​ക്കി എ​ല്ലാ​റ്റി​ന്‍റെ​യും കൂ​ടി ക​യ​റ്റു​മ​തി ഏ​പ്രി​ലി​ൽ കു​റ​യു​ക​യാ​ണു ചെ​യ്ത​ത്.


ക്രൂ​ഡ് ഓ​യി​ൽ ഇ​റ​ക്കു​മ​തി​ച്ചെ​ല​വ് 9.26 ശ​ത​മാ​നം കൂ​ടി 1138 കോ​ടി ഡോ​ള​റാ​യി. സ്വ​ർ​ണ ഇ​റ​ക്കു​മ​തി 397 കോ​ടി ഡോ​ള​റി​ലേ​ക്കു ക​യ​റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.