ജൂ​ൺ നാ​ലി​നു കാ​ല​വ​ർ​ഷം വ​രു​മെ​ന്ന് സ്കൈ​മെ​റ്റ്
ജൂ​ൺ നാ​ലി​നു കാ​ല​വ​ർ​ഷം വ​രു​മെ​ന്ന് സ്കൈ​മെ​റ്റ്
Tuesday, May 14, 2019 11:00 PM IST
ന്യൂ​ഡ​ൽ​ഹി: തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ മ​ൺ​സൂ​ൺ (കാ​ല​വ​ർ​ഷം) ഏ​താ​നും ദി​വ​സം വൈ​കി ജൂ​ൺ നാ​ലി​നേ കേ​ര​ള​ത്തി​ൽ എ​ത്തൂ എ​ന്നു സ്വ​കാ​ര്യ കാ​ലാ​വ​സ്ഥാ ഗ​വേ​ഷ​ണ​സ്ഥാ​പ​ന​മാ​യ സ്കൈ​മെ​റ്റ്. സാ​ധാ​ര​ണ ഒ​ന്നാം തീ​യ​തി​യാ​ണു കാ​ല​വ​ർ​ഷം തു​ട​ങ്ങേ​ണ്ട​ത്. ജൂ​ൺ ര​ണ്ടു മു​ത​ൽ ആ​റു​വ​രെ ഏ​തു തീ​യ​തി​യി​ലും മ​ഴ എ​ത്താം എ​ന്നാ​ണു സ്കൈ​മെ​റ്റ​ി​ന്‍റെ വി​ശ​ദീ​ക​ര​ണം.

ആ​ൻ​ഡ​മാ​ൻ-​നി​ക്കോ​ബാ​ർ ദ്വീ​പു​ക​ളി​ൽ മേ​യ് 22നു ​മ​ഴ എ​ത്താം.


ഇ​ത്ത​വ​ണ ദീ​ർ​ഘ​കാ​ല ശ​രാ​ശ​രി​യു​ടെ 93 ശ​ത​മാ​നം മ​ഴ​യേ രാ​ജ്യ​ത്തു കി​ട്ടൂ എ​ന്നാ​ണ് സ്കൈ​മെ​റ്റി​ന്‍റെ പ്ര​വ​ച​നം.

ദ​ക്ഷി​ണേ​ന്ത്യ​യി​ൽ ജൂ​ൺ-​സെ​പ്റ്റം​ബ​ർ കാ​ല​വ​ർ​ഷ മ​ഴ ദീ​ർ​ഘ​കാ​ല ശ​രാ​ശ​രി​യു​ടെ 95 ശ​ത​മ​നം വ​രും. കേ​ര​ള​ത്തി​ലും തീ​ര​ക​ർ​ണാ​ട​ക​ത്തി​ലും ന​ല്ല​ മ​ഴ​യാ​ണ് സ്കൈ​മെ​റ്റ് പ്ര​വ​ചി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.