ലോ​ക​ത്തെ മി​ക​ച്ച ആ​ഡം​ബ​ര ബ്രാ​ൻ​ഡു​ക​ളി​ൽ ക​ല്യാ​ണ്‍ ജ്വ​ല്ലേ​ഴ്സും
ലോ​ക​ത്തെ മി​ക​ച്ച  ആ​ഡം​ബ​ര ബ്രാ​ൻ​ഡു​ക​ളി​ൽ  ക​ല്യാ​ണ്‍ ജ്വ​ല്ലേ​ഴ്സും
Tuesday, May 14, 2019 11:00 PM IST
തൃ​​​ശൂ​​​ർ: ക​​​ല്യാ​​​ണ്‍ ജ്വ​​​ല്ലേ​​​ഴ്സി​​​നെ ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ൽ ഏ​​​റ്റ​​​വും മി​​​ക​​​ച്ച 100 ആ​​​ഡം​​​ബ​​​ര ബ്രാ​​​ൻ​​​ഡു​​​ക​​​ളി​​​ൽ ഒ​​​ന്നാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത് ഡി​​​ലോ​​​യി​​​റ്റ് റി​​​പ്പോ​​​ർ​​​ട്ട്. ഡി​​​ലോ​​​യി​​​റ്റി​​​ന്‍റെ ആ​​​ഗോ​​​ള​​​പ​​​ട്ടി​​​ക​​​യി​​​ൽ 35-ാം സ്ഥാ​​​ന​​​വും ഇ​​​ന്ത്യ​​​ൻ ആ​​​ഡം​​​ബ​​​ര ബ്രാ​​​ൻ​​​ഡു​​​ക​​​ളു​​​ടെ പ​​​ട്ടി​​​ക​​​യി​​​ൽ ര​​​ണ്ടാം സ്ഥാ​​​ന​​​വു​​​മാ​​​ണ് ക​​​ല്യാ​​​ണ്‍ ജ്വ​​​ല്ലേ​​​ഴ്സി​​​നു​​​ള്ള​​​ത്.

ലോ​​​ക​​​ത്തി​​​ലെ​​​ത​​​ന്നെ ഏ​​​റ്റ​​​വും വ​​​ലി​​​യ അ​​​ക്കൗ​​​ണ്ടിം​​​ഗ് സ്ഥാ​​​പ​​​ന​​​വും പ്ര​​​ഫ​​​ഷ​​​ണ​​​ൽ ശൃം​​​ഖ​​​ല​​​യുമാ​​​യ ഡി​​​ലോ​​​യി​​​റ്റ് ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ 100 ബ്രാ​​​ൻ​​​ഡു​​​ക​​​ളി​​​ൽ ക​​​ല്യാ​​​ണ്‍ ജ്വ​​​ല്ലേ​​​ഴ്സ് ഉ​​​ൾ​​​പ്പെ​​​ടെ അ​​​ഞ്ച് ഇ​​​ന്ത്യ​​​ൻ ബ്രാ​​​ൻ​​​ഡു​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. ഇ​​​ന്ത്യ​​​ൻ ആ​​​ഡം​​​ബ​​​ര ബ്രാ​​​ൻ​​​ഡു​​​ക​​​ളു​​​ടെ വ​​​ർ​​​ധി​​​ച്ചു​​​വ​​​രു​​​ന്ന ആ​​​ധി​​​പ​​​ത്യം വെ​​​ളി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തും ഇ​​​ന്ത്യ​​​ൻ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളു​​​ടെ താ​​​ത്പ​​​ര്യ​​​ങ്ങ​​​ൾ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​തു​​​മാ​​​ണ് റി​​​പ്പോ​​​ർ​​​ട്ട്.

1993ൽ ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​മാ​​​രം​​​ഭി​​​ച്ച ക​​​ല്യാ​​​ണ്‍ അ​​​ടു​​​ത്ത​​യി​​ടെ ര​​​ജ​​​ത ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷി​​​ച്ചി​​​രു​​​ന്നു. ഇ​​​ന്ത്യ​​​യി​​​ൽ സ്വ​​​ന്ത​​​മാ​​​യി 100 ഷോ​​​റൂ​​​മു​​​ക​​​ൾ തു​​​റ​​​ക്കു​​​ന്ന ആ​​​ദ്യ ആ​​​ഭ​​​ര​​​ണ ബ്രാ​​​ൻ​​​ഡ് എ​​​ന്ന നേ​​​ട്ട​​​വും ക​​​ല്യാ​​​ണ്‍ സ്വ​​​ന്ത​​​മാ​​​ക്കി. ഇ​​​ന്ത്യ​​​യ്ക്കു പു​​​റ​​​മേ പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ഏ​​​ഷ്യ​​​യി​​​ലും 32 സ്റ്റോ​​​റു​​​ക​​​ളു​​​മാ​​​യി ക​​​ല്യാ​​​ണ്‍ സാ​​​ന്നി​​​ധ്യം ഉ​​​റ​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്. ഡി​​​ലോ​​​യി​​​റ്റി​​​ന്‍റെ പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട​​​ത് വി​​​ല​​​മ​​​തി​​​ക്കാ​​​നാ​​​വാ​​​ത്ത ബ​​​ഹു​​​മ​​​തി​​​യാ​​​ണെ​​​ന്നു ക​​​ല്യാ​​​ണ്‍ ജ്വ​​​ല്ലേ​​​ഴ്സ് ചെ​​​യ​​​ർ​​​മാ​​​നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്റു​​​മാ​​​യ ടി.​​​എ​​​സ്. ക​​​ല്യാ​​​ണ​​​രാ​​​മ​​​ൻ പ​​​റ​​​ഞ്ഞു.


ലോ​​​റി​​​യ​​​ൽ, സ്വ​​​ച്ഛ് ഗ്രൂ​​​പ്പ്, റാ​​​ൾ​​​ഫ് ലോ​​​റ​​​ൻ, ഹെ​​​ർ​​​മി​​​സ്, റോ​​​ളെ​​​ക്സ്, ലാ​​​ഓ ഫെ​​​ൻ​​​ഗ് സി​​​യാം​​​ഗ്, മൈ​​​ക്ക​​​ൽ കോ​​​ർ​​​സ് ഹോ​​​ൾ​​​ഡിം​​​ഗ്സ്, ടേ​​​പെ​​​സ്ട്രി, ടി​​​ഫാ​​​നി, ഷി​​​സീ​​​ഡോ ഗ്രൂ​​​പ്പ്, ബ​​​ർ​​​ബ​​​റി ഗ്രൂ​​​പ്പ്, പ്ര​​​ദ ഗ്രൂ​​​പ്പ്, പ​​​ൻ​​​ഡോ​​​റ, ഹ്യൂ​​​ഗോ ബോ​​​സ്, സ്വ​​​രോ​​​സ്കി ഗ്രൂ​​​പ്പ്, അ​​​ർ​​​മാ​​​നി, ക്രി​​​സ്ത്യ​​​ൻ ഡി​​​യോ​​​ർ, ലോ​​​ക്സി​​​ടെ​​​യ്ൻ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ, ഡോ​​​ൽ​​​സെ ആ​​​ൻ​​​ഡ് ഗ​​​ബ്ബാ​​​ന തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ണ് പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട മ​​​റ്റ് ആ​​​ഗോ​​​ള ബ്രാ​​​ൻ​​​ഡു​​​ക​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.