സ്മാർട്ട് ഹൈബ്രിഡ് ടെക്നോളജിയുമായി പുതിയ ബലേനോ
സ്മാർട്ട് ഹൈബ്രിഡ് ടെക്നോളജിയുമായി പുതിയ ബലേനോ
Monday, April 22, 2019 11:10 PM IST
മും​ബൈ: മാ​രു​തി സു​സു​കി ഇ​ന്ത്യ പു​തി​യ ബ​ലേ​നോ വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ച്ചു. സ്മാ​ർ​ട്ട് ഹൈ​ബ്രി​ഡ് ടെ​ക്നോ​ള​ജി​യോ​ടൊ​പ്പം ബി​എ​സ് 6 മാ​ന​ദ​ണ്ഡ​ത്തി​ലു​ള്ള മാ​രു​തി​യു​ടെ ആ​ദ്യ വാ​ഹ​ന​മെ​ന്ന വി​ശേ​ഷ​ണ​വും പു​തി​യ ബ​ലേ​നോ​യ്ക്കു​ണ്ട്. പ​രി​ഷ്ക​രി​ച്ച 1.2 ലി​റ്റ​ർ ഡു​വ​ൽ ജെ​റ്റ് ഡു​വ​ൽ വി​വി​ടി ബി​എ​സ്6 എ​ൻ​ജി​ന് മാ​രു​തി​യു​ടെ സ്മാ​ർ​ട്ട് ഹൈ​ബ്രി​ഡ് ടെ​ക്നോ​ള​ജി (എ​സ്എ​ച്ച്‌​വി​എ​സ്) ആ​ണ് ന​ല്കി​യി​രി​ക്കു​ന്ന​ത്. 5.58 ല​ക്ഷം രൂ​പ പ്രാ​രം​ഭ​വി​ല​യു​ള്ള വാ​ഹ​നം സ്റ്റാ​ൻ​ഡാ​ർ​ഡ് 1.2 ലി​റ്റ​ർ, സ്മാ​ർ​ട്ട് ഹൈ​ബ്രി​ഡ് പ​തി​പ്പു​ക​ളി​ൽ ല​ഭ്യ​മാ​കും. പു​തി​യ എ​ൻ​ജി​ന് കൂ​ടു​ത​ൽ ഇ​ന്ധ​ന​ക്ഷ​മ​ത​യു​ണ്ടെ​ന്ന് നി​ർ​മാ​താ​ക്ക​ൾ അ​വ​കാ​ശ​പ്പെ​ടു​ന്നു​ണ്ട്. ബി​എ​സ്6 പെ​ട്രോ​ൾ എ​ൻ​ജി​നി​ലു​ള്ള വാ​ഹ​നം വൈ​കാ​തെ​ത​ന്നെ നെ​ക്സ ഷോ​റൂ​മു​ക​ളി​ൽ ല​ഭ്യ​മാ​കും.


കാ​ർ​ബ​ൺ ഡ​യോ​ക്സൈ​ഡി​ന്‍റെ പു​റം​ത​ള്ള​ൽ കു​റ​യ്ക്കു​ന്ന​തി​നാ​യി കോം​പാ​ക്ട് ലി​ഥി​യം അ​യോ​ൺ ബാ​റ്റ​റി​യാ​ണ് എ​ൻ​ജി​നൊ​പ്പം സ്മാ​ർ​ട്ട് ഹൈ​ബ്രി​ഡ് ടെ​ക്നോ​ള​ജി​യി​ലു​ള്ള​ത്. ബി​എ​സ് 6ലു​ള്ള എ​ൻ​ജി​ൻ മു​ൻ എ​ൻ​ജി​നെ അ​പേ​ക്ഷി​ച്ച് നൈ​ട്ര​ജ​ൻ ഓ​ക്സൈ​ഡി​ന്‍റെ അ​ള​വ് 25 ശ​ത​മാ​നം കു​റ​ച്ചാ​ണ് പു​റം​ത​ള്ളു​ക. ഇ​തു​കൂ​ടാ​തെ നോ​ൺ മീ​ഥെ​യ്ൻ ഹൈ​ഡ്രോ​കാ​ർ​ബ​ണു​ക​ളു​ടെ അ​ള​വും കു​റ​യു​മെ​ന്ന് ക​ന്പ​നി അ​വ​കാ​ശ​പ്പെ​ടു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.