ബ്ലാ​ക്ബെ​റി മെ​സ​ഞ്ച​ർ വി​ട​വാ​ങ്ങു​ന്നു
ബ്ലാ​ക്ബെ​റി മെ​സ​ഞ്ച​ർ വി​ട​വാ​ങ്ങു​ന്നു
Saturday, April 20, 2019 11:10 PM IST
മും​​​​ബൈ: വാ​​​​ട്സ്‌​​ആ​​​​പ്പും ട്വി​​​​റ്റ​​​​റു​​​​മൊ​​​​ക്കെ ക​​​​ളം പി​​​​ടി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​മു​​​​ന്പ് ഏ​​​​റെ ആ​​​​ളു​​​​ക​​​​ളു​​​​ടെ മ​​​​നം ക​​​​വ​​​​ർ​​​​ന്ന മെ​​​​സേ​​​​ജിം​​​​ഗ് ആ​​​​പ്പാ​​​​യ ബ്ലാ​​​​ക്ബെ​​​​റി മെ​​​​സ​​​​ഞ്ച​​​​ർ(​​​​ബി​​​​ബി​​​​എം) പ്ര​​​​വ​​​​ർ​​​​ത്ത​​​​നം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കു​​​​ന്നു.

ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ളു​​​​ടെ എ​​​​ണ്ണം ന​​​​ന്നേ കു​​​​റ​​​​ഞ്ഞ​​​​താ​​​​ണ് ആ​​​​പ് നി​​​​ർ​​​​ത്താ​​​​ൻ കാ​​​​ര​​​​ണ​​​​മെ​​​​ന്ന് ബി​​​​ബി​​​​എ​​​​മ്മി​​​​ന്‍റെ ഇ​​​​പ്പോ​​​​ഴ​​​​ത്തെ ന​​​​ട​​​​ത്തി​​​​പ്പു​​​​കാ​​​​രാ​​​​യ ഇ​​​എം ​ടെ​​​​ക് പ​​​​റ​​​​ഞ്ഞു. 2005ലാ​​​​ണ് സ്മാ​​​​ർ​​​​ട്ഫോ​​​​ണ്‍ നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ളാ​​​​യ ബ്ലാ​​​​ക്ബെ​​​​റി, ബി​​​​ബി​​​​എം ആ​​പ് അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്. 2013 മു​​​​ത​​​​ൽ പ്ലേ ​​​​സ്റ്റോ​​​​റി​​​​ലൂ​​​​ടെ എ​​​​ല്ലാ സ്മാ​​​​ർ​​​​ട്ഫോ​​​​ണ്‍ ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ൾ​​​​ക്കും ബി​​​​ബി​​​​എം ല​​​​ഭ്യ​​​​മാ​​​​യി​​​​ത്തു​​​​ട​​​​ങ്ങി.2016ലാ​​​​ണ് ബി​​​​ബി​​​​എം ആ​​​​പ്പി​​​​ന്‍റെ നി​​​​യ​​​​ന്ത്രണം ഇ​​​​എം ടെ​​​​ക് ഏ​​​​റ്റെ​​​​ടു​​​​ക്കു​​​​ന്ന​​​​ത്. അ​​​​ടു​​​​ത്ത​​​​മാ​​​​സം 31നാ​​​​ണ് ബി​​​​ബി​​​​എം വി​​​​ട​​​​പ​​​​റ​​​​യു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.