ഫ്ര​ഷ് ടു ​ഹോം ദു​ബാ​യി​ലും
ഫ്ര​ഷ് ടു ​ഹോം ദു​ബാ​യി​ലും
Thursday, April 18, 2019 12:41 AM IST
കൊ​​​ച്ചി: ഓ​​​ണ്‍​ലൈ​​​ൻ ഫ്ര​​​ഷ് മാ​​​ർ​​​ക്ക​​​റ്റാ​​​യ ഫ്ര​​​ഷ് ടു ​​​ഹോം ഡോ​​​ട്ട് കോം ​​​ദു​​​ബാ​​​യി​​​ലും, ​ആ​​​ദ്യ​​​ത്തെ ഓ​​​ഫ്‌​​ലൈ​​​ൻ സ്റ്റോ​​​ർ ബം​​ഗ​​ളൂ​​രു​​വി​​​ലെ യ​​​ല​​​ഹം​​​ഗ​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​നം ആ​​രം​​ഭി​​ച്ച​​താ​​യി ക​​​ന്പ​​​നി ചീ​​​ഫ് ഓ​​​പ്പ​​​റേ​​​റ്റിം​​​ഗ് ഓ​​​ഫീ​​​സ​​​ർ മാ​​​ത്യു ജോ​​​സ​​​ഫ് ക​​​രോ​​​ണ്ട്ക​​​ട​​​വി​​​ൽ അ​​​റി​​​യി​​​ച്ചു.

ഷാ​​​ർ​​​ജ, അ​​​ജ്മാ​​​ൻ, ഉം-​​​അ​​​ൽ-​​​ഖൊ​​​യ്ൻ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ക​​ന്പ​​നി​​യു​​ടെ സേ​​വ​​നം ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. ര​​​ണ്ടാ​​​ഴ്ച​​​യ്ക്ക​​​കം അ​​​ബു​​​ദാ​​​ബി​​​യി​​​ലും ആ​​​രം​​​ഭി​​​ക്കും. കേ​​​ര​​​ള​​​ത്തി​​​ൽ നി​​​ന്നു​​​ള്ള പ​​​ച്ച​​​മീ​​​ൻ എ​​​ല്ലാ ദി​​​വ​​​സ​​​വും വി​​​മാ​​​ന​​​മാ​​​ർ​​​ഗം ദു​​​ബാ​​​യി​​​ലെ​​​ത്തി​​​ച്ച് ഉം-​​​അ​​​ൽ-​​​ഖൊ​​​യ്ൻ ഫാ​​​ക്ട​​​റി​​​യി​​​ൽ ക​​​ട്ട് ചെ​​​യ്തു പാ​​​യ്ക്ക് ചെ​​​യ്താ​​​ണ് വീ​​​ടു​​​ക​​​ളി​​​ൽ എ​​​ത്തി​​​ക്കു​​​ന്ന​​​ത്. ഫ്ര​​​ഷ് ടു ​​​ഹോ​​മി​​ന്‍റെ ഇ​​​ന്ത്യ​​​യി​​​ലെ വ​​​ള​​​ർ​​​ച്ച​​​യും ഇ​​​ന്ത്യ​​​ൻ ഫ്ര​​​ഷ് മാ​​​ർ​​​ക്ക​​​റ്റി​​​ന്‍റെ വ്യാ​​​പ്തി​​​യും മ​​​ന​​​സി​​ലാ​​​ക്കി ലോ​​​ക​​​ത്തി​​​ലെ പ്ര​​​മു​​​ഖ​​​രാ​​​യ വ്യ​​​ക്തി​​​ക​​​ളും ക​​​ന്പ​​​നി​​​ക​​​ളും ഫ്ര​​​ഷ് ടു ​​​ഹോ​​​മി​​​ൽ മു​​​ത​​​ൽ​​മു​​ട​​​ക്കി​​​യി​​​ട്ടു​​​ണ്ട്. രാ​​സ​​വ​​സ്തു​​ക്ക​​ൾ ചേ​​​ർ​​​ക്കാ​​​ത്ത മീ​​​നും യാ​​​തൊ​​​രു​​​വി​​​ധ ആ​​​ന്‍റി​​ബ​​​യോ​​​ട്ടി​​​ക്കു​​​ക​​​ളും ഇ​​​ല്ലാ​​​യെ​​​ന്ന് ഏ​​​ഷ്യ​​​യി​​​ലെ പ്ര​​​മു​​​ഖ ലാ​​​ബ് സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള മാം​​​സ​​​വു​​​മാ​​​ണ് ഫ്ര​​​ഷ് ടു ​​​ഹോം ഡോ​​​ട്ട് കോം ​​​വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​തെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

ഇ​​​ന്ത്യ​​​യി​​​ൽ 100 ഓ​​ഫ്‌​​ലൈ​​ൻ സ്റ്റോ​​​റു​​​ക​​ൾ തു​​​ട​​​ങ്ങു​​ന്ന​​തി​​നു ക​​ന്പ​​നി​​ക്കു പ​​ദ്ധ​​തി​​യു​​ണ്ട്. ഒ​​​രു ദി​​​വ​​​സം 8000ത്തി​​​ല​​​ധി​​​കം ഓ​​​ർ​​​ഡ​​​റു​​​ക​​​ലാ​​​ണ് ക​​​ന്പ​​​നി കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന​​​ത്. ഇ​​​ന്ത്യ​​​യി​​​ൽ ഡ​​​ൽ​​​ഹി, ബം​​ഗ​​ളൂ​​രു, ചെ​​​ന്നൈ, കൊ​​​ച്ചി, തി​​രു​​വ​​ന്ത​​പു​​രം, തൃ​​​ശൂ​​​ർ, ചേ​​​ർ​​​ത്ത​​​ല എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ക​​​ന്പ​​​നി​​​യു​​​ടെ സേ​​​വ​​​നം ല​​​ഭ്യ​​​മാ​​​ണ്. ഒ​​​രു മാ​​​സം 400 ട​​​ണ്ണി​​​ല​​​ധി​​​കം ഫ്ര​​​ഷ് മീ​​​നും, മാം​​സ​​വും ക​​​ന്പ​​​നി കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്നു​​ണ്ട്. ഇ​​ന്ത്യ​​യി​​ൽ ബം​​​ഗ​​​ളൂ​​​രു, ഡ​​​ൽ​​​ഹി, കൊ​​​ച്ചി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല‌ാ​​യി മൂ​​ന്നു ഫാ​​ക്ട​​റി​​ക​​ളും യു​​എ​​ഇ​​യി​​ലെ ഒ​​രു ഫാ​​ക്ട​​റി​​യും ഉ​​ൾ​​പ്പെ​​ടെ ആ​​കെ നാ​​ലു ഫാ​​​ക്ട​​​റി​​​ക​​​ളാ​​​ണ് ക​​​ന്പ​​​നി​​​ക്കു​​​ള്ള​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.