പിട്ടാപ്പിള്ളിൽ ഏജൻസീസിന്റെ പുതിയ ഷോറൂം പത്തനംതിട്ടയിൽ
Saturday, April 13, 2019 11:11 PM IST
പത്തനംതിട്ട: ഗൃഹോപകരണ വിതരണരംഗത്തു ഗുണമേന്മയിലും വിശ്വാസ്യതയിലും ഉപഭോക്താക്കളുടെ അംഗീകാരം നേടിയ പിട്ടാപ്പിള്ളിൽ ഏജൻസീസിന്റെ പുതിയ ഷോറൂം പത്തനംതിട്ടയിൽ പ്രവർത്തനം ആരംഭിച്ചു. പിട്ടാപ്പിള്ളിൽ ഗ്രൂപ്പ് ചെയർമാൻ പി.പി. ഔസേപ്പ് ഉദ്ഘാടനം നിർവഹിച്ചു. ഫാ. ജോർജ് ആലുങ്കൽ, റവ. ഡോ. ജോർജ് പിട്ടാപ്പിള്ളിൽ, മാനേജിംഗ് ഡയറക്ടർ പീറ്റർ പോൾ പിട്ടാപ്പിള്ളിൽ, ഡയറക്ടർ കിരണ്‍ വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.
സമ്മർ കൂൾ ഓഫറിന്റെ ഭാഗമായി നിരവധി ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്.
പിട്ടാപ്പിള്ളിൽ ഏജൻസീസിൽനിന്നു വാങ്ങിയ എല്ലാ ഗൃഹോപകരണങ്ങൾക്കും ഗാരണ്ടി പീരിയഡിലും അതിനുശേഷവും ലഭിക്കാവുന്ന എല്ലാ സർവീസുകളും കന്പനിയിൽനിന്നു നേരിട്ടു ലഭ്യമാക്കും. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങുന്നവർക്കു പലിശരഹിത തവണ വ്യവസ്ഥയിൽ ആദ്യ ഗഡു പൂർണമായും ഒഴിവാക്കുന്ന പദ്ധതികളടക്കം പിട്ടാപ്പിള്ളിൽ ഏജൻസീസിൽ ലഭ്യമായ ഓഫറുകളെല്ലാം 25 നഗരങ്ങളിലുള്ള 36 ഷോറൂമുകളിൽ ലഭ്യമാണെന്നു മാനേജിംഗ് ഡയറക്ടർ അറിയിച്ചു.