ഒലയ്ക്ക് 30 കോടി ഡോളറിന്‍റെ നിക്ഷേപം
ഒലയ്ക്ക് 30 കോടി ഡോളറിന്‍റെ നിക്ഷേപം
Wednesday, March 20, 2019 12:18 AM IST
ന്യൂ​ഡ​ൽ​ഹി: ഓ​ണ്‍ലൈ​ൻ ടാ​ക്സി സ​ർ​വീ​സാ​യ ഒ​ല​യി​ൽ 30 കോ​ടി ഡോ​ള​റി​ന്‍റെ നി​ക്ഷേ​പം ന​ട​ത്തു​മെ​ന്ന് ഹ്യു​ണ്ടാ​യ് മോ​ട്ടോ​ർ അ​റി​യി​ച്ചു. ദ​ക്ഷി​ണ​കൊ​റി​യ​ൻ വാ​ഹ​ന​നി​ർ​മാ​താ​ക്ക​ളാ​യ ഹ്യു​ണ്ടാ​യി​യിക്കൊപ്പം കി​യ​യും ചേ​ർ​ന്നാ​ണ് 30 കോ​ടി ഡോ​ള​റി​ന്‍റെ നി​ക്ഷേ​പം ന​ട​ത്തു​ക.

ഇ​ന്ത്യ​യിൽ കൂ​ടു​ത​ൽ യാ​ത്രാ​വാ​ഹ​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നൊ​പ്പം അ​തി​നു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും വ​ർ​ധി​പ്പി​ക്കു​ക​യാ​ണ് മൂ​ന്നു ക​ന്പ​നി​ക​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​നം. സ​ഹ​ക​ര​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഹ്യു​ണ്ടാ​യി​യു​ടെ വാ​ഹ​ന​ങ്ങ​ൾ ഒ​ല​യു​ടെ വാ​ഹ​ന​ശ്രേ​ണി​യി​ൽ ഉ​ൾ​പ്പെ​ടു ത്തും. കൂ​ടാ​തെ ഒ​ല​യു​ടെ ഡ്രൈ​വ​ർ​മാ​ർ​ക്ക് വാ​ഹ​ന​ങ്ങ​ൾ ലീ​സി​ന് ന​ല്കു​ക​യോ ത​വ​ണ വ്യ​വ​സ്ഥ​യി​ൽ ന​ല്കു​ക​യോ ചെ​യ്യു​മെ​ന്നും ഹ്യു​ണ്ടാ​യ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.