ലു​ലു ഫി​നാ​ൻ​ഷൽ ഗ്രൂ​പ്പി​നു ഇ​എം​ഐ ലൈ​സ​ൻ​സ്
ലു​ലു ഫി​നാ​ൻ​ഷൽ ഗ്രൂ​പ്പി​നു  ഇ​എം​ഐ ലൈ​സ​ൻ​സ്
Wednesday, March 13, 2019 11:02 PM IST
കൊ​​​ച്ചി: ലു​​​ലു ഫി​​​നാ​​​ൻ​​​ഷൽ ഗ്രൂ​​​പ്പി​​​ന്‍റെ അ​​​നു​​​ബ​​​ന്ധ സ്ഥാ​​​പ​​​ന​​​മാ​​​യ ലു​​​ലു ഫി​​​ൽ​​​സ് ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ എ​​​ക്സ്ചേ​​​ഞ്ചി​​​നു ബാ​​​ങ്കോ സെ​​​ൻ​​​ട്ര​​​ൽ നാ​​​ങ് ഫിലിപ്പീൻസിൽനിന്ന് (ബി​​​എ​​​സ്പി) ഇ​​​ല​​​ക്ട്രോ​​​ണി​​​ക് മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ വ​​​ഴി പ​​​ണ​​​മി​​​ട​​​പാ​​​ടു​​​ക​​​ൾ ന​​​ട​​​ത്താ​​​നു​​​ള്ള അ​​​നു​​​മ​​​തി (ഇ​​​എം​​​ഐ ലൈ​​​സ​​​ൻ​​​സ്) ല​​​ഭി​​​ച്ചു.

ദൂ​​​ര​​​ദേ​​​ശ​​​ത്തേ​​​ക്കു പ​​​ണ​​​മ​​​യ​​​യ്ക്ക​​​ൽ, ക​​​റ​​​ൻ​​​സി എ​​​ക്സ്ചേ​​​ഞ്ച് തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ലാ​​​ണ് ലു​​​ലു ഫി​​​ൽ​​​സ് ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ എ​​​ക്സ്ചേ​​​ഞ്ചി​​​ന്‍റെ സേ​​​വ​​​നം.

സാ​​​ങ്കേ​​​തി​​​ക​​രീ​​​തി ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​ള്ള പ​​​ണ​​​മി​​​ട​​​പാ​​​ടു​​​ക​​​ൾ ന​​​ട​​​ത്താ​​​നു​​​ള്ള ലൈ​​​സെ​​​ൻ​​​സ് ല​​​ഭി​​​ച്ച​​​തോ​​​ടു​​​കൂ​​​ടി മി​​​ക​​​ച്ച സേ​​​വ​​​നം കാ​​​ഴ്ച​​വ​​യ്​​​ക്കാ​​​നും ത​​​ങ്ങ​​​ളു​​​ടേ​​​താ​​​യ സ്ഥാ​​​നം ഉ​​​റ​​​പ്പി​​​ക്കാ​​​നും സാ​​​ധി​​​ക്കു​​​മെ​​​ന്നു ലു​​​ലു ഫി​​​നാ​​​ൻ​​​ഷ​​​ൽ ഗ്രൂ​​​പ്പി​​​ന്‍റെ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ അ​​​ദീ​​​ബ് അ​​​ഹ​​​മ്മ​​​ദ് പ​​​റ​​​ഞ്ഞു.


2014 ലാ​​​ണ് ഫി​​​ലി​​​പ്പീൻ​​​സി​​​ലു​​​ള്ള മ​​​നി​​​ല​​​യി​​​ൽ ലു​​​ലു ഫി​​​ൽ​​​സ് ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ എ​​​ക്സ്ചേ​​​ഞ്ച് പ്ര​​​വ​​​ർ​​​ത്ത​​​നം ആ​​​രം​​​ഭി​​​ച്ച​​​ത്.​

അ​​​ഞ്ചു ബ്രാ​​​ഞ്ചു​​​ക​​​ളാ​​​ണ് ഫി​​​ലി​​​പ്പൈ​​​ൻ​​​സി​​​ൽ ലു​​​ലു ഫി​​​നാ​​​ൻ​​​ഷ​​​ൽ ഗ്രൂ​​​പ്പി​​​നു​​​ള്ള​​​ത്. ഇ​​​എം​​​ഐ ലൈ​​​സ​​​ൻ​​​സ് ല​​​ഭി​​​ച്ച​​​തോ​​​ടു​​​കൂ​​​ടി ഉ​​​പ​​​യോക്താ​​​വി​​​നു നേ​​​രി​​​ട്ട് പ​​​ണ​​​മി​​​ട​​​പാ​​​ടു​​​ക​​​ൾ ന​​​ട​​​ത്താ​​​നും ഫോ​​​ണ്‍ റീ​​​ചാ​​​ർ​​​ജു​​​ക​​​ൾ ചെ​​​യ്യാ​​​നും ബി​​​ല്ലു​​​ക​​​ൾ അ​​​ട​​​യ്ക്കാ​​​നും സാ​​​ധി​​​ക്കും. ലു​​​ലു ഫി​​​നാ​​​ൻ​​​ഷൽ ഗ്രൂ​​​പ്പി​​​നു 11 രാ​​​ജ്യ​​​ങ്ങ​​​ളി​​​ലാ​​​യി ഇ​​​രു​​​ന്നൂ​​​റി​​​ല​​​ധി​​​കം ശാ​​​ഖ​​​ക​​​ളു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.