ജെറ്റ്എയർവേസ് ബാങ്കുകളുടെ കൈകളിലേക്ക്!
ജെറ്റ്എയർവേസ് ബാങ്കുകളുടെ കൈകളിലേക്ക്!
Saturday, February 16, 2019 12:29 AM IST
മും​ബൈ: 25 വ​ർ​ഷം പൊ​ന്നു​പോ​ലെ നോ​ക്കി പ​രി​പാ​ലി​ച്ച ക​മ്പ​നി കൈ​വി​ട്ടു​പോ​കു​ക​യാ​ണെ​ന്ന വ​സ്തു​ത ന​രേ​ഷ് ഗോ​യ​ൽ അം​ഗീ​ക​രി​ക്കേ​ണ്ടി​വ​രും. ക​ട​ക്കെ​ണി​യി​ൽ ന​ട്ടം​തി​രി​യു​ന്ന ഇ​ന്ത്യ​യി​ലെ പ്രാ​യ​മേ​റി​യ സ്വ​കാ​ര്യ വി​മാ​ന​ക്ക​ന്പ​നി​യാ​യ ജെ​റ്റ് എ​യ​ർ​വേ​സി​ന്‍റെ ഭൂ​രി​പ​ക്ഷ​ഓ​ഹ​രി​യു​ട​മ​ക​ൾ ബാ​ങ്കു​ക​ൾ ഉ​ൾ​പ്പെ​ട്ട ക​ൺ​സോ​ർഷ്യ​ത്തി​ന്‍റെ പ​ക്ക​ലാ​കും. സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​ൺ​സോ​ർ​ഷ്യം.

11.4 കോ​ടി പു​തി​യ ഓ​ഹ​രി​ക​ൾ പു​റ​ത്തി​റ​ക്കാ​ൻ ജെ​റ്റി​ന്‍റെ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് തീ​രു​മാ​നി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ബാ​ങ്കു​ക​ൾ​ക്ക് ഏ​ക​ദേ​ശം 10,000 കോ​ടി ഡോ​ള​റാ​ണ് ജെ​റ്റ് എ​യ​ർ​വേ​സ് ന​ല്കാ​നു​ള്ള​ത്. വ്യാ​ഴാ​ഴ്ച പു​റ​ത്തു​വി​ട്ട പ്ര​വ​ർ​ത്ത​ന​റി​പ്പോ​ർ​ട്ടി​ൽ തു​ട​ർ​ച്ച​യാ​യ നാ​ലാം പാ​ദ​ത്തി​ലും ക​മ്പ​നി ന​ഷ്ട​ത്തി​ലാ​ണ്.

ബാ​ങ്കു​ക​ൾ ഓ​ഹ​രി​ക​ൾ ഏ​റ്റെ​ടു​ത്താ​ൽ ഇ​പ്പോ​ൾ 51 ശ​ത​മാ​നം ഓ​ഹ​രി​ക​ൾ പ​ക്ക​ലു​ള്ള ഗോ​യ​ലി​ന്‍റേ​ത് 25 ആ​യി താ​ഴും. അ​തു​പോ​ലെ 24 ശ​ത​മാ​നം ഓ​ഹ​രി​യു​ള്ള ഇ​ത്തി​ഹാ​ദി​ന്‍റേ​തും താ​ഴും.

എ​സ്ബി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ന്നോ​ട്ടു​വ​ച്ച പ്ര​ശ്ന​പ​രി​ഹാ​ര പ​ദ്ധ​തി​ക്ക് മ​റ്റു ബാ​ങ്കു​ക​ൾ, ഇ​ന്ത്യ​ൻ ബാ​ങ്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ഇ​ത്തി​ഹാ​ദ് എ​യ​ർ​ലൈ​ൻ​സ് തു​ട​ങ്ങി​യ​വ​യു​ടെ അ​നു​മ​തി ല​ഭി​ക്ക​ണം. അ​തു​കൊ​ണ്ടു​ത​ന്നെ ഈ ​മാ​സം 21ന് ​ഓ​ഹ​രി​യു​ട​മ​ക​ളു​ടെ പ്ര​ത്യേ​ക ജ​ന​റ​ൽ​മീ​റ്റിം​ഗ് ജെ​റ്റ് എ​യ​ർ​വേ​സ് വി​ളി​ച്ചി​ട്ടു​ണ്ട്. അ​നു​മ​തി ല​ഭി​ച്ചാ​ൽ ജെ​റ്റി​ന്‍റെ ക​ടം ഓ​ഹ​രി​യാ​യി മാ​റും. ഒ​പ്പം പു​തി​യ ഫ​ണ്ടിം​ഗി​നു​ള്ള മാ​ർ​ഗ​വും തെ​ളി​യും. അ​താ​യ​ത്, ജെ​റ്റ് എ‍യ​ർ​വേ​സി​ന് വീ​ണ്ടും ക​രു​ത്തോ​ടെ പ​റ​ക്കാ​നു​ള്ള പ്രാ​ണ​വാ​യു​വാ​ണ് എ​സ്ബി​ഐ മു​ന്നോ​ട്ടു​വ​ച്ച പ്ര​ശ്ന​പ​രി​ഹാ​ര പ​ദ്ധ​തി​യി​ലൂ​ടെ ല​ഭി​ക്കു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.