നാലാം ദിവസവും ഓഹരികൾ താണു
നാലാം ദിവസവും ഓഹരികൾ താണു
Tuesday, February 12, 2019 11:05 PM IST
മും​ബൈ: തു​ട​ർ​ച്ച​യാ​യ നാ​ലാം ദി​വ​സ​വും ഓ​ഹ​രി​ക​ൾ താ​ണു. സെ​ൻ​സെ​ക്സ് 0.66 ശ​ത​മാ​ന​വും നി​ഫ്റ്റി 0.53 ശ​ത​മാ​ന​വും താ​ഴോ​ട്ടു​പോ​യി. ഇ​ന്ന​ലെ 241.41 പോ​യി​ന്‍റ് ഇ​ടി​ഞ്ഞ​തോ​ടെ സെ​ൻ​സെ​ക്സി​ന്‍റെ നാ​ലു​ദി​വ​സ​ത്തെ ഇ​ടി​വ് 820 പോ​യി​ന്‍റി​ല​ധി​ക​മാ​യി. 36,153.62ലാ​ണ് സെ​ൻ​സെ​ക്സ് ക്ലോ​സ് ചെ​യ്ത​ത്. നി​ഫ്റ്റി 57.4 പോ​യി​ന്‍റ് താ​ണ് 10,831.4ൽ ​അ​വ​സാ​നി​ച്ചു.

റി​യ​ൽ എ​സ്റ്റേ​റ്റ് ക​ന്പ​നി​ക​ൾ​ക്കാ​യി​രു​ന്നു ഏ​റ്റ​വും ദൗ​ർ​ബ​ല്യം. റി​യ​ൽ​റ്റി സൂ​ചി​ക 1.29 ശ​ത​മാ​ന​വും ഐ​ടി സൂ​ചി​ക 0.94 ശ​ത​മാ​ന​വും ബാ​ങ്ക് സൂ​ചി​ക 0.90 ശ​ത​മാ​ന​വും താ​ഴോ​ട്ടു​പോ​യി.


തി​ങ്ക​ളാ​ഴ്ച വി​ദേ​ശ​നി​ക്ഷേ​പ​ക​രും ഇ​ന്ത്യ​ൻ നി​ക്ഷേ​പകസ്ഥാ​പ​ന​ങ്ങ​ളും വി​ല്പ​ന​ക്കാ​രാ​യി​രു​ന്നു.

ഏ​ഷ്യ​യി​ലും യൂ​റോ​പ്പി​ലും പൊ​തു​വേ ഓ​ഹ​രി​ക​ൾ നേ​ട്ടം കൈ​വ​രി​ച്ച ദി​ന​മാ​യി​രു​ന്നു ഇ​ന്ന​ലെ. തെ​ര​ഞ്ഞെ​ടു​പ്പ് സം​ബ​ന്ധി​ച്ച അ​നി​ശ്ചിത​ത്വ​വും വ​ള​ർ​ച്ച സം​ബ​ന്ധി​ച്ച ആ​ശ​ങ്ക​യു​മാ​ണ് നി​ക്ഷേ​പ​ക​രെ ഉ​ല​യ്ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.