ഡിപിറ്റി - 3 കന്പനികൾ സ്വീകരിച്ച പണത്തെപ്പറ്റിയുള്ള വിവരങ്ങൾ റിപ്പോർട്ട് ചെയ്യണം
ഡിപിറ്റി - 3 കന്പനികൾ സ്വീകരിച്ച പണത്തെപ്പറ്റിയുള്ള വിവരങ്ങൾ റിപ്പോർട്ട് ചെയ്യണം
Monday, February 11, 2019 12:29 AM IST
നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്‍റ്

2019 ജ​നു​വ​രി 22ൽ ​ഗ​വ​ണ്‍മെ​ന്‍റ് ഇ​റ​ക്കി​യ വി​ജ്ഞാ​പ​ന​മ​നു​സ​രി​ച്ച് ഇ​ന്ത്യ​യി​ൽ ഗ​വ​ണ്‍മെ​ന്‍റ് ക​ന്പ​നി​ക​ൾ ഒ​ഴി​കെ​യു​ള്ള എ​ല്ലാ ക​ന്പ​നി​ക​ളും 2014 ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ 2019 ജ​നു​വ​രി 22 വ​രെ ല​ഭി​ച്ചി​ട്ടു​ള്ള​തും 2019 ജ​നു​വ​രി 22ൽ ​കൊ​ടു​ക്കാ​ൻ നി​ല​നി​ൽ​ക്കു​ന്ന​തും ക​ന്പ​നി ഡെ​പ്പോ​സി​റ്റു​ക​ൾ എ​ന്ന നി​ർ​വ​ച​ന​ത്തി​ൽ​പ്പെ​ടാ​ത്ത​തു​മാ​യി സ്വീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള എ​ല്ലാ പ​ണ​ത്തി​ന്‍റെ​യും വി​വ​ര​ങ്ങ​ൾ പ്ര​സ്തു​ത വി​ജ്ഞാ​പ​ന​ത്തി​ന്‍റെ തീ​യ​തി മു​ത​ൽ 90 ദി​വ​സ​ത്തി​ന​കം ര​ജി​സ്ട്രാ​ർ ഓ​ഫ് ക​ന്പ​നീ​സി​ൽ ഫ​യ​ൽ ചെ​യ്യ​ണം. അ​ത് 2019 ഏ​പ്രി​ൽ 22ന് ​മു​ന്പാ​യി ഡി​പി​റ്റി-3 എ​ന്ന ഫോ​മി​ൽ ഇ​ല​ക്‌​ട്രോ​ണി​ക് ആ​യി ഫ​യ​ൽ ചെ​യ്തി​രി​ക്ക​ണം.

റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടേ​ണ്ട വി​വ​ര​ങ്ങ​ൾ

1) ബാ​ങ്കു​ക​ളി​ൽ​നി​ന്നും ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നും സ്വീ​ക​രി​ച്ച​തും 2019 ജ​നു​വ​രി 22ൽ ​നി​ല​നി​ൽ​ക്കു​ന്ന​തു​മാ​യ എ​ല്ലാ വാ​യ്പാ ഇ​ട​പാ​ടു​ക​ളും.
2) ഗ​വ​ണ്‍മെ​ന്‍റി​ൽ​നി​ന്നും സ്വീ​ക​രി​ച്ച പ​ണം.
3) വി​ദേ​ശ​ഗ​വ​ണ്‍മെ​ന്‍റി​ൽ​നി​ന്നോ വി​ദേ​ശ​ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നോ വി​ദേ​ശ​ക​ന്പ​നി​ക​ളി​ൽ​നി​ന്നോ ഏ​തെ​ങ്കി​ലും വി​ദേ​ശ ഏ​ജ​ൻ​സി​ക​ളി​ൽ​നി​ന്നോ സ്വീ​ക​രി​ച്ച പ​ണം.
4) ഇ​ന്ത്യ​യി​ലു​ള്ള മ​റ്റു ക​ന്പ​നി​ക​ളി​ൽ​നി​ന്നും സ്വീ​ക​രി​ച്ച പ​ണം.
5) ക​ന്പ​നി​യു​ടെ നി​ല​വി​ലു​ള്ള ഡ​യ​റ​ക്ട​ർ​മാ​രി​ൽ​നി​ന്നോ പ​ണം സ്വീ​ക​രി​ച്ച സ​മ​യ​ത്ത് ഡ​യ​റ​ക്ട​ർ​മാ​ർ ആ​യി​രു​ന്ന​വ​രു​ടെ പ​ക്ക​ൽ​നി​ന്നോ സ്വീ​ക​രി​ച്ച തു​ക​ക​ൾ.
6) ഡ​യ​റ​ക്ട​ർ​മാ​രു​ടെ ബ​ന്ധു​ക്ക​ളി​ൽ​നി​ന്നു സ്വീ​ക​രി​ച്ച പ​ണം.
7) ഓ​ഹ​രി​ക​ൾ​ക്കു​വേ​ണ്ടി മു​ൻ​കൂ​ർ നി​ക്ഷേ​പി​ച്ചി​ട്ടു​ള്ള പ​ണം.
8) ക​ന്പ​നി​യി​ലെ ജോ​ലി​ക്കാ​രു​ടെ പ​ക്ക​ൽ​നി​ന്നു വാ​ങ്ങി​യി​ട്ടു​ള്ള പ​ണം.
9) ബി​സി​ന​സി​ന്‍റെ ആ​വ​ശ്യ​ത്തി​ന് വേ​ണ്ടി ഡെ​പ്പോ​സി​റ്റു​ക​ൾ ആ​യി വാ​ങ്ങി​യ തു​ക​ക​ൾ.
10) ക​ന്പ​നി​യി​ൽ​നി​ന്നു വ​സ്തു​ക്ക​ൾ വാ​ങ്ങു​ന്ന​തി​ന്നു​വേ​ണ്ടി മു​ൻ​കൂ​ർ അ​ഡ്വാ​ൻ​സ് ആ​യി സ്വീ​ക​രി​ച്ച പ​ണം.

11) ക​ന്പ​നി​ക​ൾ ക​മേ​ഴ്സി​യ​ൽ പേ​പ്പ​ർ ഇ​റ​ക്കി സ്വീ​ക​രി​ച്ച പ​ണം.
12) ബോ​ണ്ടു​ക​ളും ഡി​ബ​ഞ്ച​റു​ക​ളും ഇ​റ​ക്കി സ്വീ​ക​രി​ച്ച പ​ണം.

മു​ക​ളി​ൽ സൂ​ചി​പ്പി​ച്ച​തും എ​ന്നാ​ൽ ക​ന്പ​നി ഡെ​പ്പോ​സി​റ്റ് എ​ന്ന ഹെ​ഡി​ൽ വ​രി​ല്ലാ​ത്ത​തും 22-01-2019ൽ ​നി​ല​നി​ൽ​ക്കു​ന്ന​തു​മാ​യ എ​ല്ലാ പ​ണ​മി​ട​പാ​ടു​ക​ളു​ടെ​യും വി​വ​ര​ങ്ങ​ളാ​ണ് ര​ജി​സ്ട്രാ​ർ മു​ന്പാ​കെ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്.

മു​ക​ളി​ൽ സൂ​ചി​പ്പി​ച്ച റി​ട്ടേ​ണ്‍ ഫ​യ​ൽ ചെ​യ്യു​ന്ന​തി​ൽ​നി​ന്നും ഗ​വ​ണ്‍മെ​ന്‍റ് ക​ന്പ​നി​ക​ളെ മാ​ത്ര​മേ ഒ​ഴി​വാ​ക്കി​യി​ട്ടു​ള്ളൂ. ഇ​തി​നു​ള്ള ഫോം ​എം​സി​എ.​ജി​ഒ​വി.​ഇ​ൻ എ​ന്ന പോ​ർ​ട്ട​ലി​ൽ​നി​ന്നും ല​ഭി​ക്കും. ക​ന്പ​നി​യു​ടെ മൂ​ല​ധ​ന​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി 200 രൂ​പ മു​ത​ൽ 600 രൂ​പ വ​രെ​യു​ള്ള ഫ​യ​ലിം​ഗ് ഫീ​സും ഒ​പ്പം ന​ല്കേ​ണ്ട​തു​ണ്ട്.

ക​ന്പ​നി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ള്ള ഡെ​പ്പോ​സി​റ്റു​ക​ളു​ടെ റി​ട്ടേ​ണു​ക​ൾ ഡി​പി​റ്റി-3 എ​ന്ന ഫോ​മി​ൽ 2019 ജൂ​ൺ 30ന് ​മു​ന്പാ​യി ര​ജി​സ്ട്രാ​ർ മു​ന്പാ​കെ ഫ​യ​ൽ ചെ​യ്യേ​ണ്ട​താ​ണ്.

22-01-2019ൽ ​നി​ല​നി​ല്ക്കു​ന്ന എ​ല്ലാ ലോ​ണു​ക​ളു​ടെ​യും സ്വീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള എ​ല്ലാ അ​ഡ്വാ​ൻ​സു​ക​ളു​ടെ​യും (ഡെ​പ്പോ​സി​റ്റു​ക​ൾ ഒ​ഴി​കെ) വി​വ​ര​ങ്ങ​ളാ​ണ് ന​ല്കേ​ണ്ട​ത്. ഇ​വ ത​യാ​റാ​ക്കു​ന്ന​തി​നു​വേ​ണ്ടി ക​ന്പ​നി​ക​ൾ അ​വ​യു​ടെ ക​ണ​ക്കു​ക​ൾ 22-01-2019 എ​ന്ന തീ​യ​തി​വ​ച്ച് ഫൈ​ന​ലൈ​സ് ചെ​യ്യേ​ണ്ട​താ​യി വ​രും. പ്ര​സ്തു​ത റി​ട്ടേ​ണു​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​ൽ​നി​ന്നും നോ​ണ്‍ ബാ​ങ്കിം​ഗ് ഫി​നാ​ൻ​ഷ്യ​ൽ ക​ന്പ​നി​ക​ളെ​യും ഒ​ഴി​വാ​ക്കി​യി​ട്ടി​ല്ല.

ഡി​പി​റ്റി-3 റി​ട്ടേ​ണ്‍ എ​ല്ലാ വ​ർ​ഷ​വും ഫ​യ​ൽ ചെ​യ്യേ​ണ്ട​തു​ണ്ടോ?

വി​ജ്ഞാ​പ​നം അ​നു​സ​രി​ച്ച് പ്ര​സ്തു​ത റി​ട്ടേ​ണു​ക​ൾ എ​ല്ലാ വ​ർ​ഷ​വും ഫ​യ​ൽ ചെ​യ്യേ​ണ്ട​തി​ല്ല എ​ന്നാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​ത്.

2014 ഏ​പ്രി​ൽ ഒ​ന്നി​ന് ശേ​ഷം സ്വീ​ക​രി​ച്ച​തും എ​ന്നാ​ൽ 22-01-2019 ന് ​മു​ന്പ് ക്ലോ​സു ചെ​യ്യ​പ്പെ​ട്ട​തു​മാ​യ ലോ​ണു​ക​ളു​ടെ​യും അ​ഡ്വാ​ൻ​സു​ക​ളു​ടെ​യും മ​റ്റും വി​വ​ര​ങ്ങ​ൾ പ്ര​സ്തു​ത ഫോ​മി​ൽ ന​ല്കേ​ണ്ട​തി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.