ജെറ്റ് എയർവേസ് : വിലപേശൽ കടുക്കുന്നു
ജെറ്റ് എയർവേസ് : വിലപേശൽ കടുക്കുന്നു
Wednesday, January 16, 2019 11:32 PM IST
മും​ബൈ: സാ​ന്പ​ത്തി​ക​പ്ര​തി​സ​ന്ധി​യി​ലാ​യ ജെ​റ്റ് എ‍യ​ർ​വേ​സി​നെ ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് ചി​ല നി​ബ​ന്ധ​ന​ക​ൾ മു​ന്നോ​ട്ടു​വ​ച്ച് ഇ​ത്തി​ഹാ​ദ് എ‍യ​ർ​വേ​സ് സി​ഇ​ഒ ടോ​ണി ഡ​ഗ്ല​സ്. മു​ന്പ് പ​റ​ഞ്ഞ​തി​ൽ​നി​ന്നു വി​പ​രീ​ത​മാ​യി മാ​നേ​ജ്മെ​ന്‍റ് ത​ല​പ്പ​ത്തു​നി​ന്ന് പ്രൊ​മോ​ട്ട​റാ​യ ന​രേ​ഷ് ഗോ​യ​ലി​ന്‍റെ​യും കു​ടും​ബ​ത്തി​ന്‍റെ​യും പൂ​ർ​ണ​മാ​യ പി​ൻ​വാ​ങ്ങ​ലാ​ണ് ഇ​ത്തി​ഹാ​ദ് ഇ​പ്പോ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.
ഷെ​യ​റൊ​ന്നി​ന് 140-150 രൂ​പ ന​ല്കാ​മെ​ന്നാ​ണ് ഇ​ത്തി​ഹാ​ദി​ന്‍റെ വാ​ഗ്ദാ​നം. നി​ല​വി​ലെ മാ​ർ​ക്ക​റ്റ് വി​ല​യേ​ക്കാ​ളും കു​റ​വാ​ണി​ത്.

ഇ​ത് അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ ഒ​രു ചി​ല്ലി​ക്കാ​ശു​പോ​ലും അ​ധി​ക നി​ക്ഷേ​പം ന​ട​ത്തി​ല്ലെ​ന്ന് എ​സ്ബി​ഐ ചെ​യ​ർ​മാ​ൻ ര​ജ്നി​ഷ് കു​മാ​റി​ന് അ​യ​ച്ച ക​ത്തി​ൽ ഡ​ഗ്ല​സ് ക​ർ​ശ​ന​മാ​യി പ​റ​ഞ്ഞു. ജെ​റ്റ് എയ‍ർ​വേ​സി​ന്‍റെ ന​രേ​ഷ് ഗോ​യ​ലി​നും ഏ​വി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ആ​ർ.​എ​ൻ. ചൗ​ബേ​ക്കും ക​ത്തി​ന്‍റെ പ​ക​ർ​പ്പ് അ​യ​ച്ചി​ട്ടു​ണ്ട്.


സെ​ബി​യു​ടെ നി​ബ​ന്ധ​ന​ക​ൾ ഒ​ഴി​വാ​ക്കാ​നും സി​വി​ൽ ഏ​വി​യേ​ഷ​ന്‍റെ അ​നു​മ​തി ല​ഭി​ക്കാ​നും എ​സ്ബി‍ഐ ചെ​യ​ർ​മാ​ൻ സ​ഹാ​യി​ക്ക​ണ​മെ​ന്നും ഡ​ഗ്ല​സ് ക​ത്തി​ൽ പ​റ​ഞ്ഞി​ട്ടു​ണ്ട്.

കൂ​ടാ​തെ, ഏ​റ്റെ​ടു​ത്താ​ൽ ചെ​യ​ർ​മാ​ൻ എ​മ​രി​റ്റ​സ് പ​ദ​വി​യോ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​ത്ത​മോ ന​രേ​ഷ് ഗോ​യ​ലി​നു ന​ല്കി​ല്ല എ​ന്നും ഇ​ത്തി​ഹാ​ദ് പ​റ​ഞ്ഞി​ട്ടു​ണ്ട്. അ​താ​യ​ത് സ്വ​ന്തം സ്വ​പ്ന​ങ്ങ​ളി​ലൂ​ടെ വ​ള​ർ​ത്തി​യെ​ടു​ത്ത ജെ​റ്റ് എ​യ​ർ​വേ​സ് എ​ന്ന സാ​മ്രാ​ജ്യ​ത്തി​ൽ​നി​ന്ന് പൂ​ർ​ണ​മാ​യു​മു​ള്ള പു​റ​ത്താ​ക്ക​ൽ...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.