ഓഹരികൾ കുതിച്ചു, രൂപയ്ക്കു ക്ഷീണം
ഓഹരികൾ കുതിച്ചു, രൂപയ്ക്കു ക്ഷീണം
Tuesday, January 15, 2019 10:55 PM IST
മും​ബൈ: ഓ​ഹ​രി​ക​ൾ വ​ൻ​കു​തി​പ്പ് ന​ട​ത്തി​യ ദി​വ​സ​വും രൂ​പ താ​ഴോ​ട്ടു​പോ​യി. ഡോ​ള​ർ വീ​ണ്ടും 71 രൂ​പ​യ്ക്കു മു​ക​ളി​ലാ​യി.ഡോ​ള​റി​ന് ഇ​ന്ന​ലെ 13 പൈ​സ വ​ർ​ധി​ച്ചു. ഒ​രി​ട​യ്ക്ക് ഡോ​ള​ർ 71.15 രൂ​പ​വ​രെ എ​ത്തി. പി​ന്നീ​ട് 71.05 രൂ​പ​യി​ൽ ക്ലോ​സ് ചെ​യ്തു.

വി​ല​ക്ക​യ​റ്റം കു​റ​ഞ്ഞ​തി​ന്‍റെ ആ​വേ​ശം എ​ന്നാ​ണ് ഓ​ഹ​രി​ക​ളു​ടെ കു​തി​പ്പി​നെ വി​ശേ​ഷി​പ്പി​ച്ച​ത്. സെ​ൻ​സെ​ക്സ് 464.77 പോ​യി​ന്‍റ് (1.30 ശ​ത​മാ​നം) ക​യ​റി 36,318.33ൽ ​ക്ലോ​സ് ചെ​യ്തു. നി​ഫ്റ്റി 149.2 പോ​യി​ന്‍റ് (1.39 ശ​ത​മാ​നം) ഉ​യ​ർ​ന്ന് 10,886.8 ൽ ​ക്ലോ​സ് ചെ​യ്തു.

ചി​ല്ല​റ​വി​ല​ക്ക​യ​റ്റം കു​റ​വാ​യ​ത് പ​ലി​ശ​നി​ര​ക്ക് കു​റ​യ്ക്കാ​ൻ റി​സ​ർ​വ് ബാ​ങ്കി​നെ പ്രേ​രി​പ്പി​ക്കും എ​ന്നാ​ണ് ക​ന്പോ​ള​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ. എ​ന്നാ​ൽ ഭ​ക്ഷ്യ​വി​ല​യി​ടി​വും ഇ​ന്ധ​ന​വി​ല​യി​ലെ താ​ഴ്ച​യും കി​ഴി​ച്ചു​ള്ള കാ​ത​ൽ വി​ല​ക്ക​യ​റ്റം ഇ​പ്പോ​ഴും ഉ​യ​ർ​ന്നു​ത​ന്നെ​യാ​ണു നി​ൽ​ക്കു​ന്ന​ത്. അ​തു​കൊ​ണ്ട് റി​സ​ർ​വ് ബാ​ങ്ക് പ​ലി​ശ​നി​ര​ക്ക് മാ​റ്റാ​തെ മു​ന്നോ​ട്ടു​പോ​കു​മെ​ന്നു ക​രു​തു​ന്ന​വ​രു​മു​ണ്ട്. പു​തി​യ ഗ​വ​ർ​ണ​ർ പ്രീ​തി പി​ടി​ച്ചു​പ​റ്റാ​ൻ പ​ലി​ശ​കു​റ​യ്ക്ക​ലി​നു ശ്ര​മി​ച്ചു​കൂ​ടാ​യ്ക​യി​ല്ലെ​ന്നും വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.


യെ​സ് ബാ​ങ്കി​ന്‍റെ ചെ​യ​ർ​മാ​ൻ പ​ദ​വി​യി​ൽ തീ​രു​മാ​നം ഉ​ട​നെ ഉ​ണ്ടാ​കു​മെ​ന്ന​ത് ആ ​ക​ന്പ​നി​യു​ടെ ഓ​ഹ​രി​വി​ല കൂ​ട്ടി. റി​ല​യ​ൻ​സ്, ഇ​ൻ​ഫോ​സി​സ് എ​ന്നി​വ​യും ഇ​ന്ന​ലെ ന​ല്ല ഉ​യ​ർ​ച്ച കു​റി​ച്ചു. ഭാ​ര​തി എ​യ​ർ​ടെ​ൽ, ടാ​റ്റാ മോ​ട്ടോ​ഴ്സ്, ഹീ​റോ മോ​ട്ടോ​കോ​ർ​പ് തു​ട​ങ്ങി​യ​വ​യും നേ​ട്ട​മു​ണ്ടാ​ക്കി. മാ​രു​തി, പ​വ​ർ​ഗ്രി​ഡ്, ഐ​സി​ഐ​സി​ഐ ബാ​ങ്ക് തു​ട​ങ്ങി​യ​വ​യ്ക്കു വി​ല​യി​ടി​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.