എൻഎസ്ഇ ചെയർമാൻ രാജിവച്ചു
Saturday, January 12, 2019 12:16 AM IST
മും​ബൈ: നാ​ഷ​ണ​ൽ സ്റ്റേ​റ്റ് എ​ക്സ്ചേ​ഞ്ച് (എ​ൻ​എ​സ്ഇ) ചെ​യ​ർ​മാ​ൻ അ​ശോ​ക് ചൗ​ള രാ​ജി​വ​ച്ചു. മു​ൻ കേ​ന്ദ്ര ധ​ന​കാ​ര്യ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. എ​യ​ർ​സെ​ൽ-​മാ​ക്സി​സ് കേ​സി​ൽ ഇ​ദ്ദേ​ഹ​ത്തെ പ്രോ​സി​ക്യൂ​ട്ട് ചെ​യ്യാ​ൻ ധ​ന​മ​ന്ത്രാ​ല​യം അ​നു​വ​ദി​ച്ച​തി​നെ തു​ട​ർ​ന്നാ​ണി​ത്.

മു​ൻ ധ​ന​മ​ന്ത്രി പി. ​ചി​ദം​ബ​ര​ത്തെ പ്ര​തി​ചേ​ർ​ത്തി​ട്ടു​ള്ള കേ​സാ​ണി​ത്. റി​ട്ട​യ​ർ ചെ​യ്ത​വ​രും അ​ല്ലാ​ത്ത​വ​രു​മാ​യ പ​ല ഉ​ദ്യോ​ഗ​സ്ഥ​ർ കേ​സി​ൽ പ്ര​തി​ക​ളാ​ണ്. എ​യ​ർ​സെ​ലും സിം​ഗ​പ്പൂ​രി​ലെ ആ​ന​ന്ദ​കൃ​ഷ്ണ​ന്‍റെ മാ​ക്സി​സ് ക​ന്പ​നി​യും ത​മ്മി​ലു​ള്ള ഇ​ട​പാ​ടു​ക​ൾ​ക്ക് അം​ഗീ​കാ​രം ന​ല്കാ​ൻ കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്നാ​ണ് ആ​രോ​പ​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.