60 ഡോളറിനു മുകളിൽ ക്രൂഡ് വില
60 ഡോളറിനു മുകളിൽ ക്രൂഡ് വില
Thursday, January 10, 2019 12:56 AM IST
ല​​​ണ്ട​​​ൻ: ക്രൂ​​​ഡ് ഓ‍യി​​​ൽ വി​​​ല വീ​​​ണ്ടും ക​​​യ​​​റു​​​ന്നു. ബ്രെ​​​ന്‍റ് ഇ​​​നം ക്രൂ​​​ഡ് ഇ​​​ന്ന​​​ലെ വീ​​​പ്പ​​​യ്ക്ക് 60 ഡോ​​​ള​​​റി​​​നു മു​​​ക​​​ളി​​​ലെ​​​ത്തി. നാ​​​ലാ​​​ഴ്ച​​​യ്ക്കു​​​ള്ളി​​​ലെ ഏ​​​റ്റ​​​വും കൂ​​​ടി​​​യ വി​​​ല​​​യാ​​​ണി​​​ത്.ര​​​ണ്ടാ​​​ഴ്ച മു​​​ന്പ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് ക്രൂ​​​ഡ് വി​​​ല 20 ശ​​​ത​​​മാ​​​ന​​​ത്തോ​​​ളം ക​​​യ​​​റി​​​യി​​​ട്ടു​​​ണ്ട്. എ​​​ന്നാ​​​ൽ, ഒ​​ക്‌​​ടോ​​​ബ​​​ർ പ​​​കു​​​തി​​​യി​​​ലെ വി​​​ല​​​യി​​​ൽ​​​നി​​​ന്ന് 26 ഡോ​​​ള​​​ർ താ​​​ഴെ​​​യാ​​​ണ് ഇ​​​പ്പോ​​​ഴ​​​ത്തെ വി​​​ല.

അ​​​മേ​​​രി​​​ക്ക​​​യും ചൈ​​​ന​​​യും ത​​​മ്മി​​​ൽ ന​​​ട​​​ത്തു​​​ന്ന വ്യാ​​​പാ‌​​​ര ച​​​ർ​​​ച്ച​​​ക​​​ൾ ര​​​മ്യ​​​മാ​​​യ ഒ​​​ത്തു​​​തീ​​​ർ​​​പ്പി​​​ലേ​​​ക്കു വ​​​ഴി​​​തെ​​​ളി​​​ക്കു​​​മെ​​​ന്ന ശു​​​ഭാ​​​പ്തി​​​വി​​​ശ്വാ​​​സ​​​മാ​​​ണ് ക്രൂ​​​ഡ് വി​​​ല കൂ​​​ടാ​​​ൻ കാ​​​ര​​​ണം. യു​​​എ​​​സ് -ചൈ​​​ന വ്യാ​​​പാ​​​ര​​​യു​​​ദ്ധം വ​​​ള​​​ർ​​​ച്ച​​​യെ ബാ​​​ധി​​​ക്കു​​​മെ​​​ന്ന ആ​​​ശ​​​ങ്ക പൊ​​​തു​​​വെ അ​​​ക​​​ന്നി​​​ട്ടു​​​ണ്ട്.

പെ​​​ട്രോ​​​ളി​​​യം ക​​​യ​​​റ്റു​​​മ​​​തി രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ സം​​​ഘ​​​ട​​​ന (ഒ​​​പെ​​​ക്) ഉ​​​ത്പാ​​​ദ​​​നം കു​​​റ​​​ച്ച​​​തും വി​​​ല കൂ​​​ടാ​​​ൻ സ​​​ഹാ​​​യി​​​ച്ചു. ദി​​​വ​​​സേ​​​ന 12 ല​​​ക്ഷം വീ​​​പ്പ ഉ​​​ത്പാ​​​ദ​​​ന​​​മാ​​​ണു കു​​​റ​​​യ്ക്കു​​​ക. വി​​​ല വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​മാ​​​ണ് ഒ​​​പെ​​​കി​​​നു​​​ള്ള​​​ത്. ഒ​​​പെ​​​കി​​​ൽ അം​​​ഗ​​​മ​​​ല്ലെ​​​ങ്കി​​​ലും റ​​​ഷ്യ​​​യും ഉ​​​ത്പാ​​​ദ​​​നം കു​​​റ​​​യ്ക്കും.

അ​​​മേ​​​രി​​​ക്ക, റ​​​ഷ്യ, സൗ​​​ദി അ​​​റേ​​​ബ്യ എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ളാ​​​ണ് ക്രൂ​​​ഡ് ഉ​​​ത്പാ​​​ദ​​​ന​​​ത്തി​​​ൽ ഇ​​​പ്പോ​​​ൾ ലോ​​​ക ഒ​​​ന്നും ര​​​ണ്ടും മൂ​​​ന്നും സ്ഥാ​​​ന​​​ങ്ങ​​​ൾ വ​​​ഹി​​​ക്കു​​​ന്ന​​​ത്.

ബ്രെ​​​ന്‍റ് ഇ​​​ന​​​ത്തി​​​നൊ​​​പ്പം അ​​​മേ​​​രി​​​ക്ക​​​ൻ ഇ​​​നം (ഡ​​​ബ്ല്യു​​​ടി​​​ഐ) ക്രൂ​​​ഡി​​​നു വി​​​ല കു​​​റ​​​ച്ചു. 50 ഡോ​​​ള​​​റി​​​ന്‍റെ മു​​​ക​​​ളി​​​ലേ​​​ക്കാ​​​ണു വി​​​ല ക​​​യ​​​റി​​​യ​​​ത്. ക്രൂ​​​ഡ് വി​​​ല വീ​​​ണ്ടും ക​​​യ​​​റു​​​ന്ന​​​തു രൂ​​​പ​​​യ്ക്കു ക്ഷീ​​​ണ​​​മാ​​​യി. ഡോ​​​ള​​​റി​​​ന് ഇ​​​ന്ന​​​ലെ​​​യും വി​​​ല ‌ക​​​യ​​​റി. ഡോ​​​ള​​​റി​​​ന്‍റെ നി​​​ര​​​ക്ക് ഇ​​​ന്ന​​​ലെ 70.46 രൂ​​​പ​​​യാ​​​യി. ത​​​ലേ ​ദി​​​വ​​​സ​​​ത്തേ​​​ക്കാ​​​ൾ 26 പൈ​​​സ കൂ​​​ടു​​​ത​​​ലാ​​​ണി​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.