ഇൻഫോസിസ് യോഗം നാളെ
ഇൻഫോസിസ് യോഗം നാളെ
Thursday, January 10, 2019 12:56 AM IST
ബം​ഗ​ളൂ​രു: രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ര​ണ്ടാ​മ​ത്തെ ഐ​ടി സ​ർ​വീ​സ് ക​മ്പ​നി​യാ​യ ഇ​ൻ​ഫോ​സി​സി​ന്‍റെ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് യോ​ഗം നാ​ളെ ന​ട​ക്കും. ഓ​ഹ​രി​ക​ൾ തി​രി​കെ വാ​ങ്ങു​ന്ന​തും ഓ​ഹ​രി​യു​ട​മ​ക​ൾ​ക്ക് പ്ര​ത്യേ​ക ലാഭവീതം പ്ര​ഖ്യാ​പി​ക്കു​ന്ന​തും യോ​ഗ​ത്തി​ൽ പ്ര​ധാ​ന ച​ർ​ച്ച​യാ​കും.

ഓ​ഹ​രി​യു​ട​മ​ക​ളി​ൽ​നി​ന്ന് 10,400 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​ക​ൾ തി​രി​കെ വാ​ങ്ങു​ന്ന കാ​ര്യം ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ലി​ൽ തീ​രു​മാ​നി​ച്ച​താ​ണ്. ഇ​ത് ഈ ​സാ​ന്പ​ത്തി​ക​വ​ർ​ഷം​ത​ന്നെ പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് നീ​ക്കം. നി​ല​വി​ലെ തീ​രു​മാ​ന​മ​നു​സ​രി​ച്ച് ക​ന്പ​നി​യു​ടെ പ​ക്ക​ലു​ള്ള പ​ണ​ത്തി​ന്‍റെ 70 ശ​ത​മാ​നം ഓ​ഹ​രി തി​രി​കെ വാ​ങ്ങാ​ൻ ഉ​പ​യോ​ഗി​ക്കും.


ക​ഴി​ഞ്ഞ വ​ർ​ഷം ടാ​റ്റാ ക​ൺ​സ​ൾ​ട്ട​ൻ​സി സ​ർ​വീ​സ​സും (ടി​സി​എ​സ്) എ​ച്ച്സി​എ​ൽ ടെ​ക്നോ​ള​ജീ​സും ഇ​ത്ത​ര​ത്തി​ൽ ഓ​ഹ​രി​ക​ൾ തി​രി​കെ വാ​ങ്ങി​യി​രു​ന്നു. ടി​സി​എ​സ് ഓ​ഹ​രി​യൊ​ന്നി​ന് 2100 രൂ​പ വ​ച്ച് 16,000 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​ക​ൾ തി​രി​കെ വാ​ങ്ങി​യ​പ്പോ​ൾ എ​ച്ച്സി​എ​ൽ 4000 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​ക​ൾ വാ​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.