ഗീതാ ഗോപിനാഥ് സ്ഥാനമേറ്റു
ഗീതാ ഗോപിനാഥ് സ്ഥാനമേറ്റു
Wednesday, January 9, 2019 12:46 AM IST
വാ​ഷിം​ഗ്ട​ൺ: അ​ന്താ​രാ​ഷ്‌​ട്ര നാ​ണ്യ​നി​ധി (ഐ​എം​എ​ഫ്) ചീ​ഫ് ഇ​ക്ക​ണോ​മി​സ്റ്റ് ആ​യി ഗീ​താ ഗോ​പി​നാ​ഥ് സ്ഥാ​ന​മേ​റ്റു. ഈ ​പ​ദ​വി​യി​ലെ​ത്തു​ന്ന ആ​ദ്യ സ്ത്രീ​യാ​ണ് മ​ല​യാ​ളി​യാ​യ ഈ ​നാ​ൽ​പ​ത്തേ​ഴു​കാ​രി. ഹാ​ർ​വ​ഡ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ അ​ന്താ​രാ​ഷ്‌​ട്ര പ​ഠ​ന​വും ധ​ന​ശാ​സ്ത്ര​വും വി​ഭാ​ഗ​ത്തി​ൽ പ്ര​ഫ​സ​റാ​ണ്.

ഐ​എം​എ​ഫി​ന്‍റെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​ർ ക്രി​സ്റ്റീ​ൻ ല​ഗാ​ർ​ഡ്, ഗീ​ത​യെ വി​ശേ​ഷി​പ്പി​ച്ച​ത് അ​ങ്ങേ​യ​റ്റം ശ്ര​ദ്ധേ​യ​യാ​യ ധ​ന​ശാ​സ്ത്ര​ജ്ഞ എ​ന്നാ​ണ്.

ആ​ഗോ​ള​വ​ത്ക​ര​ണ​ത്തി​ൽ​നി​ന്നു​ള്ള മ​ട​ങ്ങി​പ്പോ​ക്കാ​ണ് ഐ​എം​എ​ഫ് നേ​രി​ടു​ന്ന പ്ര​ധാ​ന വെ​ല്ലു​വി​ളി എ​ന്ന് ഗീ​താ ഗോ​പി​നാ​ഥ് വി​ല​യി​രു​ത്തു​ന്നു. ക​ഴി​ഞ്ഞ അ​ഞ്ചാ​റു ദ​ശ​ക​ങ്ങ​ളി​ലേ​തി​ൽ​നി​ന്ന് തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യ ഒ​ന്നാ​ണ് ഇ​പ്പോ​ഴ​ത്തെ അ​ന്താ​രാ​ഷ്‌​ട്ര രം​ഗം. ‌ചു​ങ്കം കു​റ​യ്ക്കാ​നും വാ​ണി​ജ്യം വ​ർ​ധി​പ്പി​ക്കാ​നു​മാ​ണ് ക​ഴി​ഞ്ഞ ദ​ശ​ക​ങ്ങ​ളി​ൽ രാ​ജ്യ​ങ്ങ​ൾ ശ്ര​മി​ച്ച​ത്. ഇ​പ്പോ​ൾ അ​തി​നു വി​പ​രീ​ത​മാ​ണ് കാ​ര്യ​ങ്ങ​ൾ. ഹാ​ർ​വ​ഡ് ഗ​സ​റ്റി​ന് അ​നു​വ​ദി​ച്ച അ​ഭി​മു​ഖ​ത്തി​ൽ ഗീ​ത പ​റ​ഞ്ഞു.അ​മേ​രി​ക്ക-​ചൈ​ന വാ​ണി​ജ്യ​പോ​രും ബ്രി​ട്ട​ൻ യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ​നി​ന്നു വി​ട്ടു​പോ​കു​ന്ന​തു​മൊ​ക്കെ ഐ​എം​എ​ഫി​നു വെ​ല്ലു​വി​ളി ഉ​യ​ർ​ത്തു​മെ​ന്ന് അ​വ​ർ ക​രു​തു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.