ഡിജിറ്റൈസേഷൻ: നിലേകനി ചെയർമാൻ
Wednesday, January 9, 2019 12:46 AM IST
മും​ബൈ: രാ​ജ്യ​ത്തെ പ​ണ​മി​ട​പാ​ടു​ക​ൾ ഡി​ജി​റ്റ​ൽ ആ​ക്കു​ന്ന​തി​നു​വേ​ണ്ട ന​ട​പ​ടി​ക​ൾ നി​ർ​ദേ​ശി​ക്കാ​ൻ ക​മ്മി​റ്റി. ഇ​ൻ​ഫോ​സി​സ് സ​ഹ​സ്ഥാ​പ​ക​ൻ ന​ന്ദ​ൻ നി​ലേ​ക​നി ചെ​യ​ർ​മാ​നാ​യാ​ണ് റി​സ​ർ​വ് ബാ​ങ്ക് ക​മ്മി​റ്റി​യെ നി​യ​മി​ച്ച​ത്.

പ​ണ​മി​ട​പാ​ടി​ൽ ചെ​റി​യൊ​രു പ​ങ്കു മാ​ത്ര​മേ ഇ​പ്പോ​ൾ ഡി​ജി​റ്റ​ൽ ആ​യി ന​ട​ക്കു​ന്നു​ള്ളൂ. ഇ​തു വ​ർ​ധി​പ്പി​ക്കാ​ൻ വേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ളും ന​ട​പ​ടി​ക​ളും ക​മ്മി​റ്റി നി​ർ​ദേ​ശി​ക്ക​ണം.റി​സ​ർ​വ് ബാ​ങ്ക് മു​ൻ ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ എ​ച്ച്.​ആ​ർ.​ ഖാ​ൻ, വി​ജ​യ ബാ​ങ്കി​ന്‍റെ മു​ൻ മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​ർ കി​ഷോ​ർ സ​ൻ​സി, ഐ​ടി മ​ന്ത്രാ​ല​യ​ത്തി​ലെ മു​ൻ സെ​ക്ര​ട്ട​റി അ​രു​ണ ശ​ർ​മ, അ​ഹ​മ്മ​ദാ​ബാ​ദ് ഐ​ഐ​എ​മ്മി​ലെ സ​ഞ്ജ​യ് ജ​യി​ൻ എ​ന്നി​വ​രാ​ണു ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.