ക്രൂഡ് വില കൂടുന്നു
ക്രൂഡ് വില കൂടുന്നു
Monday, January 7, 2019 11:52 PM IST
ല​ണ്ട​ൻ: ക്രൂ​ഡ് ഓ​യി​ൽ വി​ല വീ​ണ്ടും ഉ​യ​രു​ന്നു. ഇ​ന്ന​ലെ മാ​ത്രം ര​ണ്ടു​ശ​ത​മാ​നം വ​ർ​ധി​ച്ചു. ബ്രെ​ന്‍റ് ഇ​നം ക്രൂ​ഡ് വി​ല ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ വീ​പ്പ​യ്ക്ക് 58.3 ഡോ​ള​റി​ലെ​ത്തി.

അ​മേ​രി​ക്ക​യും ചൈ​ന​യു​മാ​യു​ള്ള വ്യാ​പാ​ര​യു​ദ്ധം ച​ർ​ച്ച​യി​ലൂ​ടെ പ​രി​ഹ​രി​ക്കാ​നു​ള്ള സാ​ധ്യ​ത തെ​ളി​ഞ്ഞ​താ​ണ് വി​ല കൂ​ടാ​ൻ കാ​ര​ണ​മാ​യ​ത്. പ്ര​മു​ഖ ഉ​ത്പാ​ദ​ക​ർ ഉ​ത്പാ​ദ​നം കു​റ​ച്ച​തും കാ​ര​ണ​മാ​ണ്.

വ്യാ​പാ​ര​യു​ദ്ധം ചൈ​ന​യി​ലും അ​മേ​രി​ക്ക​യി​ലും ഒ​രേ​പോ​ലെ വ​ള​ർ​ച്ച കു​റ​യ്ക്കു​മെ​ന്നാ​യി​രു​ന്നു ആ​ശ​ങ്ക. എ​ന്നാ​ൽ ഈ​യാ​ഴ്ച ഇ​രു​രാ​ജ്യ​ങ്ങ​ളും ച​ർ​ച്ച ആ​രം​ഭി​ക്കു​മെ​ന്നു പ്ര​ഖ്യാ​പി​ച്ച​ത് ഒ​ത്തു​തീ​ർ​പ്പി​നു സാ​ധ്യ​ത ഉ​ള്ള​തു​കൊ​ണ്ടാ​ണ്. ഇ​ത് സാ​ന്പ​ത്തി​ക​വ​ള​ർ​ച്ച​യെ സ​ഹാ​യി​ക്കു​ന്ന നീ​ക്ക​മാ​യി ക​ണ​ക്കാ​ക്കി.

ചൈ​നീ​സ് കേ​ന്ദ്ര​ബാ​ങ്ക് ബാ​ങ്കു​ക​ളു​ടെ ക​രു​ത​ൽ പ​ണ അ​നു​പാ​തം ഒ​രു ശ​ത​മാ​നം കു​റ​ച്ച​തും വി​പ​ണി അ​നു​കൂ​ല ഘ​ട​ക​മാ​യി വി​ല​യി​രു​ത്തി. ഇ​ക്കൊ​ല്ലം ചൈ​ന 6.2 ശ​ത​മാ​നം വ​ള​രു​മെ​ന്നാ​ണ് ഐ​എ​ഫ് ക​ണ​ക്കാ​ക്കു​ന്ന​ത്. 2018ൽ 6.6 ​ശ​ത​മാ​ന​മാ​യി​രു​ന്നു പ്ര​തീ​ക്ഷ. ബാ​ങ്കു​ക​ളു​ടെ ക​രു​ത​ൽ​പ​ണ അ​നു​പാ​തം കു​റ​ച്ച​ത് വ്യ​വ​സാ​യ​മേ​ഖ​ല​യ്ക്കു കൂ​ടു​ത​ൽ വാ​യ്പ ല​ഭി​ക്കാ​ൻ ക​ള​മൊ​രു​ക്കും. വ്യാ​പാ​ര​പ്പോ​ര് ഇ​ല്ലാ​താ​കു​ന്ന​തു ചൈ​നീ​സ് ക​യ​റ്റു​മ​തി ഇ​ടി​യാ​തി​രി​ക്കാ​ൻ സ​ഹാ​യി​ക്കും. ഈ ​ര​ണ്ടു ഘ​ട​ക​ങ്ങ​ളും ചൈ​ന​യു​ടെ വ​ള​ർ​ച്ചാ പ്ര​തീ​ക്ഷ​യി​ലും മെ​ച്ച​മാ​കാ​ൻ കാ​ര​ണ​മാ​കും.


ഇ​തി​നി​ടെ യു​എ​സ് കേ​ന്ദ്ര​ബാ​ങ്കാ​യ ഫെ​ഡ​റ​ൽ റി​സ​ർ​വ് ബോ​ർ​ഡ് (ഫെ​ഡ്) ചെ​യ​ർ​മാ​ൻ ജെ​റോം പ​വ്വ​ൽ, പ​ലി​ശ​വ​ർ​ധ​ന സാ​വ​ധാ​ന​മേ ന​ട​ത്തൂ എ​ന്നു പ്ര​ഖ്യാ​പി​ച്ച​തും എ​ണ്ണ​വി​ല കൂ​ടാ​ൻ കാ​ര​ണ​മാ​യി. പ​ലി​ശ​വ​ർ​ധ​ന സാ​വ​ധാ​ന​മാ​കു​ന്ന​ത് അ​മേ​രി​ക്ക​യി​ൽ വ്യാ​വ​സാ​യിക നി​ക്ഷേ​പം വ​ർ​ധി​പ്പി​ക്കും, ഡോ​ള​ർ അ​ധി​കം ക​രു​ത്ത് നേ​ടാ​തി​രി​ക്കാ​നും കാ​ര​ണ​മാ​കും. ഇ​വ​യും വ്യാ​വ​സാ​യി​ക വ​ള​ർ​ച്ച കൂ​ട്ടും.

വ​ള​ർ​ച്ച കൂ​ടു​ന്ന​ത് ക്രൂ​ഡ് ഓ​യി​ൽ ആ​വ​ശ്യം വ​ർ​ധി​പ്പി​ക്കും. ഒ​പെ​ക് (പെ​ട്രോ​ളി​യം ക​യ​റ്റു​മ​തി രാ​ജ്യ​ങ്ങ​ളു​ടെ സം​ഘ​ട​ന) ക​ഴി​ഞ്ഞ​മാ​സം​ത​ന്നെ ഉ​ത്പാ​ദ​നം കു​റ​ച്ചി​രു​ന്നു. പ്ര​തി​ദി​നം 4.6 ല​ക്ഷം വീ​പ്പ​യാ​ണ് ക​ഴി​ഞ്ഞ​മാ​സം കു​റ​ച്ച​ത്. ഈ​മാ​സം പ്ര​തി​ദി​നം 12 ല​ക്ഷം വീ​പ്പ​യു​ടെ ഉ​ത്പാ​ദ​നം കു​റ​യ്ക്കാ​നാ​ണ് തീ​രു​മാ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.