ഈ​സ്റ്റേ​ണ്‍ ഗ്രൂ​പ്പി​ന്‍റെ ക്ലൗ​ഡ് സെ​ക്കി​നു 14 കോ​ടി നി​ക്ഷേ​പം
Saturday, December 8, 2018 12:48 AM IST
കൊ​​​ച്ചി: കൊ​​​ച്ചി ആ​​​സ്ഥാ​​​ന​​​മാ​​​യു​​​ള്ള ഈ​​​സ്റ്റേ​​​ണ്‍ ഗ്രൂ​​​പ്പി​​​ന്‍റെ നി​​​ക്ഷേ​​​പ വി​​​ഭാ​​​ഗ​​​മാ​​​യ എം.​​​ഇ. മീ​​​രാ​​​ൻ ഫൗ​​​ണ്ടേ​​​ഷ​​​ൻ വ​​​ഴി ആ​​​രം​​​ഭി​​​ച്ച ക്ലൗ​​​ഡ് സെ​​​ക് സ്റ്റാ​​​ർ​​​ട്ട​​പ്പി​​​നെ തേ​​​ടി 14 കോ​​​ടി രൂ​​​പ​​​യു​​​ടെ നി​​​ക്ഷേ​​​പം. സൈ​​​ബ​​​ർ സു​​​ര​​​ക്ഷാ ആ​​​സൂ​​​ത്ര​​​ണ രം​​​ഗ​​​ത്തെ സ്റ്റാ​​​ർ​​​ട്ട​​​പ് ക​​​ന്പ​​​നി​​​യാ​​​യ ക്ലൗ​​​ഡ് സെ​​​ക് ത​​​ങ്ങ​​​ളു​​​ടെ പ​​​താ​​​ക​​വാ​​​ഹ​​​ക പ​​​ദ്ധ​​​തി​​​യാ​​​യ എ​​​ക്സ് വി​​​ജി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി​​​ട്ടാ​​​ണ് ഇ​​ത്ര​​യും തു​​ക​​യു​​ടെ നി​​​ക്ഷേ​​​പം സ്വ​​​രൂ​​​പി​​​ച്ച​​​ത്.

സൈ​​​ബ​​​ർ വെ​​​ല്ലു​​​വി​​​ളി​​​ക​​​ൾ നേ​​​രി​​​ടു​​​ന്ന സം​​​യോ​​​ജി​​​ത സം​​​വി​​​ധാ​​​ന​​​മാ​​​യി​​​രി​​​ക്കും എ​​​ക്സ് വി​​​ജി​​​ൽ. സാ​​​ന്പ​​​ത്തി​​​ക സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ, ഇ-​​​കോ​​​മേ​​​ഴ്സ്, ഗ​​​താ​​​ഗ​​​ത മേ​​​ഖ​​​ല എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ സൈ​​​ബ​​​ർ സു​​​ര​​​ക്ഷ ഒ​​​രു​​​ക്കു​​​ന്ന മു​​​ഖ്യ​​സ്ഥാ​​​പ​​​നാ​​​യി മാ​​​റി​​​യ ക്ലൗ​​​ഡ് സെ​​​ക് ഇ​​​പ്പോ​​​ൾ ഫാ​​​ർ​​​മ​​​സ്യൂ​​​ട്ടി​​​ക്ക​​​ൽ​​​സ്, പെ​​​ട്രോ​​​കെ​​​മി​​​ക്ക​​​ൽ​​​സ് മേ​​​ഖ​​​ല​​​ക​​​ളി​​​ലും ചെ​​​റു​​​കി​​​ട വ്യാ​​​പാ​​​ര രം​​​ഗ​​​ത്തും പ്ര​​​വ​​​ർ​​​ത്ത​​​നം വി​​​പു​​​ല​​​മാ​​​ക്കാ​​​നു​​​ള​​​ള നീ​​​ക്ക​​​ത്തി​​​ലാ​​​ണെന്നും ഈ​​​സ്റ്റേ​​​ണ്‍ ഗ്രൂ​​​പ്പ് ചെ​​​യ​​​ർ​​​മാ​​​ൻ ന​​​വാ​​​സ് മീ​​​രാ​​​ൻ, ഈ​​​സ്റ്റേ​​​ണ്‍ ഗ്രൂ​​​പ്പ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ഫി​​​റോ​​​സ് മീ​​​രാ​​​ൻ, ക്ലൗ​​​ഡ് സെ​​​ക് സി​​​ഇ​​​ഒ​​​യും ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ മോ​​​ഹ​​​ൻ​​​ലാ​​​ൽ മേ​​​നോ​​​ൻ എ​​ന്നി​​വ​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.