യുട്യൂബിനെ ഫേസ്ബുക്ക് തകർക്കുമോ‍?
യുട്യൂബിനെ ഫേസ്ബുക്ക് തകർക്കുമോ‍?
Thursday, December 6, 2018 12:50 AM IST
കോട്ടയം: വീ​ഡി​യോ​യി​ൽ​നി​ന്നു വ​രു​മാ​നം നേ​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് അ​ടു​ത്ത​കാ​ലം വ​രെ യു​ട്യൂ​ബ് ആ​യി​രു​ന്നു പ്ര​ധാ​ന ആ​ശ്ര​യം. എ​ന്നാ​ൽ, ക​ഴി​ഞ്ഞ ദി​വ​സം ഫേ​സ്ബു​ക്ക് വീ​ഡി​യോ​യി​ലെ പ​ര​സ്യ​ത്തി​ലൂ​ടെ വ​രു​മാ​നം ന​ല്കി​ത്തു​ട​ങ്ങി​യ​ത് വീ​ഡി​യോ നി​ർ​മാ​താ​ക്ക​ൾ​ക്ക് ഏ​റെ ഗു​ണ​ക​ര​മാ​ണ്.

ആ​ർ​ക്കും വ‌ീ​ഡി​യോ അ​പ്‌​ലോ​ഡ് ചെ​യ്തു വ​രു​മാ​നം നേ​ടാ​നാ​കു​മെ​ന്നു പ​റ​യു​മെ​ങ്കി​ലും ഇ​തി​നാ​യി ഫേ​സ്ബു​ക്ക് ചി​ല മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ മു​ന്നോ​ട്ടു വ​യ്ക്കു​ന്നു​ണ്ട്. അ​വ ഏ​തൊ​ക്കെ​യെ​ന്നു നോ​ക്കാം.

മ​റ്റൊ​രു കാ​ര്യം കൂ​ടി ശ്ര​ദ്ധി​ക്കേ​ണ്ട​തു​ണ്ട്. അ​ത് വീ​ഡി​യോ​യു​ടെ പോ​ളി​സി​ക​ളാ​ണ്. ലൈം​ഗി​ക​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള വീ​ഡി​യോ​ക​ളും ന​ഗ്ന​തയോ ക​ടു​ത്ത മ​ത​സ്പ​ർ​ധ പ​ര​ത്തു​ന്ന​തു പോ​ലു​ള്ള​തോ വ​യ​ല​ൻ​സി​നു കാ​ര​ണ​മാ​കു​ന്ന​തോ ആ​യ വീ​ഡി​യോ​ക​ളും ഫേ​സ്ബു​ക്കി​ൽ അ​നു​വ​ദ​നീ​യ​മ​ല്ല.

1. ഫേ​സ്ബു​ക്ക് പേ​ജു​ക​ൾ​ക്കു മാ​ത്രം

ഫേ​സ്ബു​ക്ക് പേ​ജു​ക​ൾ​ക്കു മാ​ത്ര​മാ​ണ് നി​ല​വി​ൽ വീ​ഡി​യോ​യി​ൽ​നി​ന്നു വ​രു​മാ​നം നേ​ടാ​നു​ള്ള അ​വ​സ​രം ഫേ​സ്ബു​ക്ക് ന​ല്കു​ന്ന​ത്. സ്വ​കാ​ര്യ അ​ക്കൗ​ണ്ടു​ക​ളി​ൽ വീഡി​യോ അ​പ്‌​ലോ​ഡ് ചെ​യ്യു​ന്ന​വ​ർ​ക്ക് വ​രു​മാ​ന​മു​ണ്ടാ​ക്കാ​നാ​വി​ല്ല.


2. 30,000 മി​നി​റ്റ് വ്യൂ​സ്

30,000 മി​നി​റ്റ് വ്യൂ​സ് അ​വ​സാ​ന 60 ദി​വ​സ​ത്തി​നു​ള്ളി​ൽ നേ​ടു​ക എ​ന്ന​താ​ണ് ര​ണ്ടാ​മ​ത്തെ ക​ട​ന്പ. ഒ​രു ഫേ​സ്ബു​ക്ക് വ്യൂ ​എ​ന്നാ​ൽ സാ​ധാ​ര​ണ​യാ​യി മൂ​ന്നു സെ​ക്ക​ൻ​ഡാ​ണ്. എ​ന്നാ​ൽ ഇ​ത​ല്ല, ഒ​രു മി​നി​റ്റ് വീ​തം 30,000 പേ​ർ ക​ണ്ടാ​ൽ മാ​ത്ര​മേ വീഡി​യോ മോ​ണി​റ്റൈ​സേ​ഷ​ൻ നേ​ടാ​നു​ള്ള അ​ടി​സ്ഥാ​ന യോ​ഗ്യ​ത ആ​കു​ക​യു​ള്ളു. (യു​ട്യൂ​ബി​ൽ 4000 മ​ണി​ക്കൂ​ർ വാ​ച്ച് ടൈം ​ആ​ണ് അ​ടി​സ്ഥാ​ന​യോ​ഗ്യ​ത.)

3. 10,000 ലൈ​ക്ക്സ്

മൂ​ന്നാ​മ​ത്തെ പ്ര​ധാ​ന​പ്പെ​ട്ട യോ​ഗ്യ​ത​യെ​ന്നു പ​റ​യു​ന്ന​ത് ലൈ​ക്കു​ക​ളാ​ണ്. നി​ല​വി​ൽ കു​റ​ഞ്ഞ​ത് 10,000 ലൈ​ക്ക്സ് എ​ങ്കി​ലും ഉ​ള്ള​വ​ർ​ക്കു മാ​ത്ര​മേ ഫേ​സ്ബു​ക്ക് വീഡി​യോ​യി​ൽ​നി​ന്നു വ​രു​മാ​നം നേ​ടാ​നാ​കൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.