ഇരുപത് അധിക സ​ർ​വീ​സു​​മാ​യി ജെ​റ്റ് എ​യ​ർ​വേ​സ്
ഇരുപത് അധിക സ​ർ​വീ​സു​​മാ​യി ജെ​റ്റ് എ​യ​ർ​വേ​സ്
Wednesday, November 21, 2018 12:33 AM IST
നെ​​​ടു​​​ന്പാ​​​ശേ​​​രി: ഡി​​​സം​​​ബ​​​റോ​​​ടെ രാ​​​ജ്യ​​​ത്തെ പ്ര​​​ഥ​​​മ രാ​​​ജ്യാ​​​ന്ത​​​ര എ​​​യ​​​ർ​​​ലൈ​​​നാ​​​യ ജെ​​​റ്റ് എ​​​യ​​​ർ​​​വേ​​​സ് ആ​​​ഭ്യ​​​ന്ത​​​ര, രാ​​​ജ്യാ​​​ന്ത​​​ര റൂ​​​ട്ടു​​​ക​​​ളി​​​ൽ 20 അ​​​ധി​​​ക സ​​​ർ​​​വീ​​​സു​​​ക​​​ൾ കൂ​​​ടി ആ​​​രം​​​ഭി​​​ക്കും. ആ​​​സി​​​യാ​​​ൻ-​​​ഗ​​​ൾ​​​ഫ് മേ​​​ഖ​​​ല​​​ക​​​ളി​​​ലേ​​​ക്ക് മും​​ബൈ, ഡ​​​ൽ​​​ഹി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു 14 അ​​​ധി​​​ക ഫ്ളൈ​​​റ്റു​​​ക​​​ൾ സ​​​ർ​​​വീ​​​സ് ന​​ട​​ത്തും. മെ​​​ട്രോ ന​​​ഗ​​​ര​​​മാ​​​യി ഉ​​​യ​​​രു​​​ന്ന പൂ​​​ന​​​യ്ക്കും സിം​​​ഗ​​​പ്പൂ​​​രി​​​നു​​മി​​​ട​​​യി​​​ൽ ഡി​​​സം​​​ബ​​​ർ ഒ​​​ന്നി​​​ന് ആ​​​രം​​​ഭി​​​ക്കു​​​ന്ന പു​​​തി​​​യ നോ​​​ണ്‍ സ്റ്റോ​​​പ്പ് ഫ്ളൈ​​​റ്റാ​​​ണ് ഇ​​​തി​​​ൽ പ്ര​​​ധാ​​​നം.


ആ​​​ഭ്യ​​​ന്ത​​​ര സ​​​ർ​​​വീ​​​സ് ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി മും​​​ബൈ-​​​അ​​​മൃ​​​ത്‌സ​​​ർ റൂ​​​ട്ടി​​​ൽ സ​​​ർ​​​വീ​​​സ് ആ​​​രം​​​ഭി​​​ക്കും. ഡ​​​ൽ​​​ഹി​​​യി​​​ൽ​​​നി​​​ന്ന് അ​​​മൃ​​​ത്​​​സ​​​റി​​​ലേ​​​ക്ക് നാ​​​ലാ​​​മ​​​ത്തെ പ്ര​​​തി​​​ദി​​​ന ഫ്ളൈ​​​റ്റും ആ​​​രം​​​ഭി​​​ക്കും. ഡ​​​ൽ​​​ഹി-​​​വ​​​ഡോദ​​​ര, ബം​​​ഗ​​​ളൂ​​​രു-​​​വഡോദ​​​ര, മും​​​ബൈ-​​​ഗു​​​വാ​​​ഹ​​​ട്ടി, മും​​​ബൈ-​​​പാ​​​റ്റ്ന റൂ​​​ട്ടു​​​ക​​​ളി​​​ൽ പു​​​തി​​​യ സ​​​ർ​​​വീ​​​സ് ആ​​​രം​​​ഭി​​​ക്കും. മും​​​ബൈ-​​​ജോ​​ധ്​​​പൂ​​​ർ റൂ​​​ട്ടി​​​ലെ വി​​​മാ​​​ന​​​ത്തി​​​ന്‍റെ ശേ​​​ഷി ഉ​​​യ​​​ർ​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.