ന​വ​കേ​ര​ള സൃ​ഷ്ടി​ക്കു മാ​തൃ​ക തേ​ടി ഡി​സൈ​ൻ ഫെ​സ്റ്റി​വ​ൽ കൊ​ച്ചി​യി​ൽ
Tuesday, November 20, 2018 12:50 AM IST
കൊ​​​ച്ചി: പ്ര​​​ള​​​യാ​​​ന​​​ന്ത​​​ര കേ​​​ര​​​ള​​​ത്തെ പു​​​നഃ​​​സൃ​​​ഷ്ടി​​​ക്കു​​​ന്ന​​​തി​​​നു നൂ​​​ത​​​ന രൂ​​​പ​​​ക​​​ല്​​​പ​​​ന​​​ക​​​ളും ​സ​​ത്വ​​ര​​പ​​​രി​​​ഹാ​​​ര​​​ങ്ങ​​​ളും വി​​​ഭാ​​​വ​​​നം ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യി സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ആ​​​റു ദി​​​വ​​​സ​​​ത്തെ ഡി​​​സൈ​​​ൻ ഫെ​​​സ്റ്റി​​​വ​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു. ഡി​​​സം​​​ബ​​​ർ 11 മു​​​ത​​​ൽ 16 വ​​​രെ കൊ​​​ച്ചി ബോ​​​ൾ​​​ഗാ​​​ട്ടി ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ലാ​​​ണു രാ​​​ജ്യ​​​ത്തെ ത​​​ന്നെ ഏ​​​റ്റ​​​വും വ​​​ലി​​​യ ഡി​​​സൈ​​​ൻ ഫെ​​​സ്റ്റി​​​വ​​​ൽ ന​​​ട​​​ക്കു​​​ക. 11, 12 തീ​​​യ​​​തി​​​ക​​​ളി​​​ൽ ഡി​​​സൈ​​​ൻ കേ​​​ര​​​ള ഉ​​​ച്ച​​​കോ​​​ടി ന​​​ട​​​ക്കും.

സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ വി​​​വ​​​ര​​​സാ​​​ങ്കേ​​​തി​​​ക വ​​​കു​​​പ്പ് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ഡി​​​സൈ​​​ൻ കേ​​​ര​​​ള ഉ​​​ച്ച​​​കോ​​​ടി​​​യി​​ൽ 12നു ​​​മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പ്ര​​സം​​ഗി​​ക്കും. പാ​​​ന​​​ൽ ച​​​ർ​​​ച്ച​​​ക​​​ളി​​​ലും ആ​​​ശ​​​യ​​​വി​​​നി​​​മ​​​യ പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ലും ഇ​​​ന്ത്യ​​​ക്ക​​​ക​​​ത്തും പു​​​റ​​​ത്തു​​​മു​​​ള്ള സാ​​​ങ്കേ​​​തി​​​ക വി​​​ദ​​​ഗ്ധ​​​രും വാ​​​സ്തു​​​ശി​​​ൽ​​​പി​​​ക​​​ളും പ​​ങ്കെ​​ടു​​ക്കും. സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യി​​​ല​​​ധി​​​ഷ്ഠി​​​ത​​​മാ​​​യ ക​​​ണ്ടു​​​പി​​​ടി​​​ത്ത​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യും രൂ​​​പ​​​ക​​​ൽ​​​പ​​​ന ചി​​​ന്ത​​​ക​​​ളി​​​ലൂ​​​ടെ​​​യു​​​മു​​​ള്ള സു​​​സ്ഥി​​​ര ആ​​​വാ​​​സ​​​വ്യ​​​വ​​​സ്ഥ​​​യു​​​ടെ നി​​​ർ​​​മാ​​​ണ​​​ത്തി​​​നാ​​​ണു ഡി​​​സൈ​​​ൻ വീ​​​ക്ക് ഊ​​​ന്ന​​​ൽ ന​​​ൽ​​​കു​​​ക.


ശി​​​ൽ​​​പ​​​ശാ​​​ല​​​ക​​​ൾ, മാ​​​സ്റ്റ​​​ർ ക്ലാ​​​സ്സു​​​ക​​​ൾ എ​​​ന്നി​​​വ​​​യ്ക്കു പു​​​റ​​​മേ ഡി​​​സൈ​​​ൻ വെ​​​ല്ലു​​​വി​​​ളി​​​ക​​​ൾ​​​ക്കു പ​​​രി​​​ഹാ​​​രം ക​​​ണ്ടെ​​​ത്തു​​​ന്ന നി​​​ര​​​വ​​​ധി ഉ​​​ച്ച​​​കോ​​​ടി​​​ക​​​ളും പ്ര​​​തി​​​ഷ്ഠാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ രൂ​​​പീ​​​ക​​​ര​​​ണ​​​വും മ​​​റ്റു പ്ര​​​ദ​​​ർ​​​ശ​​​ന​​​ങ്ങ​​​ളും ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ന​​​ട​​​ക്കും. ഇ​​വ​​യി​​ൽ​​നി​​ന്നു​​ള്ള ആ‍ശ​​യ​​ങ്ങ​​ൾ ക്രോ​​ഡീ​​ക​​രി​​ച്ചു പു​​​നഃ​​​സൃ​​​ഷ്ടി ഘ​​​ട്ട​​​ത്തി​​​ൽ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​നാ​​​യി എ​​​ല്ലാ വ​​​കു​​​പ്പു​​​ക​​​ൾ​​​ക്കും വി​​​ത​​​ര​​​ണം ചെ​​​യ്യും.
ക​​​ഴി​​​ഞ്ഞ മാ​​​ർ​​​ച്ചി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച ദ്വി​​​ദി​​​ന ആ​​​ഗോ​​​ള ഡി​​​ജി​​​റ്റ​​​ൽ ഉ​​​ച്ച​​​കോ​​​ടി​​​യാ​​​യ ഫ്യൂ​​​ച്ച​​​റി​​​ന്‍റെ തു​​​ട​​​ർ​​​ച്ച​​​യാ​​​യാ​​​ണു പ​​​രി​​​പാ​​​ടി സം​​​ഘ​​​ടി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

ഡി​​​സം​​​ബ​​​ർ 12 മു​​​ത​​​ൽ കൊ​​​ച്ചി മു​​​സി​​​രി​​​സ് ബി​​​നാ​​​ലെ ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ ബി​​​നാ​​​ലെ​​​യു​​​ടെ മു​​​ഖ്യ​​​വേ​​​ദി​​​ക​​​ളി​​​ൽ​​​നി​​​ന്നു സൗ​​​ജ​​​ന്യ​​​മാ​​​യി ബോ​​​ട്ട് സ​​​ർ​​​വീ​​​സ് ഉ​​​ണ്ടാ​​​കും. ബോ​​​ൾ​​​ഗാ​​​ട്ടി ഐ​​​ല​​​ൻ​​​ഡി​​​ലെ ഡി​​​സൈ​​​ൻ സി​​​സ്ട്രി​​​ക്ടി​​​ൽ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കു പ്ര​​​വേ​​​ശ​​​ന​​​മു​​​ണ്ടാ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.