തോമസ് കുര്യൻ ഗൂഗിൾ ക്ലൗഡ് സിഇഒ
തോമസ് കുര്യൻ ഗൂഗിൾ ക്ലൗഡ് സിഇഒ
Saturday, November 17, 2018 11:09 PM IST
സാ​ൻ​ഫ്രാ​ൻ​സി​സ്കോ: ഗൂ​ഗി​ൾ ക്ലൗ​ഡ് ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ (സി​ഇ​ഒ) ആ​യി മ​ല​യാ​ളി തോ​മ​സ് കു​ര്യ​ൻ നി​യ​മി​ത​നാ​യി. 26-ന് ​അ​ദ്ദേ​ഹം ഗൂ​ഗി​ളി​ന്‍റെ മാ​തൃ​ക​ന്പ​നി​യാ​യ ആ​ൽ​ഫ​ബെ​റ്റ് ഇ​ൻ​കോ​ർ​പ​റേ​റ്റ​ഡി​ൽ ചേ​രും. ഡ​യ​ൽ ഗ്രീ​ൻ (63) ഒ​ഴി​യു​ന്ന പ​ദ​വി​യി​ലേ​ക്കാ​ണ് ഇ​ദ്ദേ​ഹം എ​ത്തു​ന്ന​ത്. നേ​ര​ത്തേ ഓ​റ​ക്കി​ൾ കോ​ർ​പ​റേ​ഷ​നി​ൽ മു​തി​ർ​ന്ന എ​ക്സി​ക്യൂ​ട്ടീ​വാ​യി​രു​ന്നു ഇ​ദ്ദേ​ഹം. ജ​നു​വ​രി അ​വ​സാ​ന​മാ​ണ് പു​തി​യ പ​ദ​വി ഏ​റ്റെ​ടു​ക്കു​ക.

ആ​മ​സോ​ൺ, മൈ​ക്രോ​സോ​ഫ്റ്റ് എ​ന്നി​വ​യോ​ടു​ള്ള മ​ത്സ​ര​ത്തി​ൽ ഗൂ​ഗി​ൾ ക്ലൗ​ഡ് പി​ന്നി​ൽ​പോ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണു ഗ്രീ​നി​നെ മാ​റ്റു​ന്ന​ത്. ഗി​റ്റ്ഹ​ബ്, റെ​ഡ്ഹാ​റ്റ് തു​ട​ങ്ങി​യ​വ വാ​ങ്ങി ബി​സി​ന​സ് വി​ജ​യി​പ്പി​ക്കാ​നു​ള്ള അ​വ​സ​രം ഗ്രീ​ൻ പാ​ഴാ​ക്കി​യെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. ഗി​റ്റ്ഹ​ബി​നെ മൈ​ക്രോ​സോ​ഫ്റ്റ് 750 കോ​ടി ഡോ​ള​റി​നും റെ​ഡ്ഹാ​റ്റി​നെ ഐ​ബി​എം 3300 കോ​ടി ഡോ​ള​റി​നും വാ​ങ്ങി.


ലോ​ക​ത്തി​ലെ ര​ണ്ടാ​മ​ത്തെ വ​ലി​യ സോ​ഫ്റ്റ്‌​വേ​ർ ക​ന്പ​നി​യാ​യ ഓ​റ​ക്കി​ളി​ൽ ക്ലൗ​ഡ് വി​ക​സ​ന​ത്തി​ന്‍റെ ത​ല​വ​നാ​യി​രു​ന്നു തോ​മ​സ് കു​ര്യ​ൻ. കോ​ട്ട​യം പാ​ന്പാ​ടി സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹ​വും സ​ഹോ​ദ​ര​ൻ ജോ​ർ​ജ് കു​ര്യ​നും 1986-ൽ ​പ്രി​ൻ​സ്ട​ണി​ൽ വി​ദ്യാ​ർ​ഥി​ക​ളാ​യാ​ണ് അ​മേ​രി​ക്ക​യി​ലെ​ത്തി​യ​ത്. ഐ​ഐ​ടി മ​ദ്രാ​സ്, പ്രി​ൻ​സ്ട​ൺ, സ്റ്റാ​ൻ​ഫ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു വി​ദ്യാ​ഭ്യാ​സം. മ​ക്കി​ൻ​സി ആ​ൻ​ഡ് ക​ന്പ​നി​യി​ൽ കു​റേ​ക്കാ​ലം പ്ര​വ​ർ​ത്തി​ച്ചി​ട്ട് ഓ​റ​ക്കി​ളി​ൽ ചേ​ർ​ന്നു. 22 വ​ർ​ഷം അ​വി​ടെ പ്ര​വ​ർ​ത്തി​ച്ച് ചെ​യ​ർ​മാ​ൻ ലാ​രി എ​ല്ലി​സ​ന്‍റെ വി​ശ്വ​സ്ത​നാ​യി. 2015-ൽ ​ഓ​റ​ക്കി​ളി​ൽ പ്ര​സി​ഡ​ന്‍റാ​യി.

ഓ​റ​ക്കി​ളും ഗൂ​ഗി​ളും വ്യ​ത്യ​സ്ത ശൈ​ലി​യി​ലു​ള്ള ക​ന്പ​നി​ക​ളാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.