എസ്യുവി നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഏറ്റവും പുതിയ എസ്യുവി ശനിയാഴ്ച തിരശീല മാറ്റി പുറത്തുവരും. മഹീന്ദ്ര എക്സ്യുവി 700 എന്ന പേരിൽ പ്രചരിച്ച ഏഴു സീറ്റർ വാഹനമാണ് മഹീന്ദ്ര ഈ ആഴ്ച വിപണയിൽ അവതരിപ്പിക്കുന്നത്. വിലവിവരങ്ങളും ഫീച്ചേഴ്സും 24നു മാത്രമേ പ്രഖ്യാപിക്കൂ എങ്കിലും വാഹനത്തിന്റെ പേരും പ്രധാന ചില വിവരങ്ങളും കഴിഞ്ഞ ദിവസം കമ്പനി പുറത്തുവിട്ടു. മുൻ എസ്യുവി മോഡലുകളിൽനിന്നു മാറി ഇത്തവണ വാഹനത്തിന് മുന്നക്ക നന്പരുകളില്ലാത്ത പേരാണ് കമ്പനി നല്കിയിരിക്കുന്നത്, ആൾട്ടുറാസ് ജി4. 50,000 രൂപ സ്വീകരിച്ച് വാഹനത്തിന്റെ ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്.
മൂന്നു നിരകളിലായുള്ളഏഴു സീറ്റർ വാഹനമാണ് ആൾട്ടുറാസ്. ടൊയോട്ട ഫോർച്യൂണറിനും ഫോർഡ് എൻഡവറിനും വെല്ലുവിളി സൃഷ്ടിച്ചാണ് ആൾട്ടുറാസ് വിപണിയിലെത്തുക.
2വീൽ ഡ്രൈവ് എടി, 4വീൽ ഡ്രൈവ് എടി എന്നിങ്ങനെ രണ്ടു വേരിയന്റുകളിലായി ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ മാത്രമേ ആൾട്ടുറാസ് ജി4 എത്തൂ. 2വീൽ ഡ്രൈവിനേക്കാളും കൂടുതൽ ഫീച്ചറുകൾ 4 വീൽ ഡ്രൈവ് വേരിയന്റിൽ പ്രതീക്ഷിക്കാം.
2.2 ലിറ്റർ, 4 സിലിണ്ടർ ഡീസൽ എൻജിനാണ് വാഹനത്തിന് കരുത്തേകുക. ഈ എൻജിന് 180 പിഎസ് പവറിൽ 420 എൻഎം ടോർക്ക് ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. 2018 ഓട്ടോ എക്സ്പോയിൽ മഹീന്ദ്ര പ്രദർശിപ്പിച്ച റെക്സ്ടണിന്റെ എൻജിൻ സ്പെസിഫിക്കേഷൻതന്നെയായിരിക്കും ആൾട്ടുറാസിനും.
മെഴ്സിഡസ് ബെൻസിന്റെ 7 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് വാഹനത്തിൽ ഉപയോഗിക്കുക.
പ്രതീക്ഷിക്കാൻ ഒരുപാടുണ്ട്
എച്ച്ഐഡി (ഹൈ ഇന്റൻസിറ്റി ഡിസ്ചാർജ്) ഹെഡ്ലാന്പുകൾ, എൽഇഡി ഡിആർഎൽ, ഇലക്ട്രിക് സൺറൂഫ്, ഡുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, വെന്റിലേറ്റഡ് സീറ്റുകൾ, 8 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 9 എയർബാഗുകൾ, ഇലക്ട്രിക് പാർക്കിംഗ് ബ്രേക്ക്, ബ്രൗൺ ലെതർ ഫിനീഷ്ഡ് സീറ്റുകൾ.
നാലു നിറങ്ങൾ
ന്യൂ പേൾ വൈറ്റ്, നപോളി ബ്ലാക്ക്, ലേക്ക്സൈഡ് ബ്രൗൺ, ഡിസാറ്റ് സിൽവർ.
ഓട്ടോസ്പോട്ട്/ഐബി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.