ടൈ​ക്കോ​ണ്‍ കേ​ര​ള സം​രം​ഭ​ക സ​മ്മേ​ള​നം സ​മാ​പി​ച്ചു
Saturday, November 17, 2018 11:09 PM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ സു​​​സ്ഥി​​​ര​​​മാ​​​യ പു​​​ന​​​ർ​​​നി​​​ർ​​​മാ​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ഏ​​​റ്റെ​​​ടു​​​ക്കാ​​​ൻ അ​​​ത്യാ​​​ധു​​​നി​​​ക നെ​​​റ്റ്‌​​വ​​ർ​​​ക്ക് സാ​​​ങ്കേ​​​തി​​​ക​​വി​​​ദ്യ​​​ക​​​ൾ പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തു​​​ന്ന കൂ​​​ട്ടാ​​​യ്മ​​​ക​​​ൾ​​​ക്കും യു​​​വ​​​സം​​​രം​​​ഭ​​​ക​​​ർ​​​ക്കും അ​​​വ​​​സ​​​രം ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന് ബം​​​ഗ​​​ളൂ​​​രു ഐ​​​ഐ​​​എം പ്ര​​​ഫ​​​സ​​​റും സാ​​​ന്പ​​​ത്തി​​​ക വി​​​ദ​​​ഗ്ധ​​​നു​​​മാ​​​യ ഡോ. ​​​എ.​ ദാ​​​മോ​​​ദ​​​ര​​​ൻ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. ടൈ​​​കോ​​​ണ്‍ കേ​​​ര​​​ള സം​​​രം​​​ഭ​​​ക സ​​​മ്മേ​​​ള​​​നം 2018ന്‍റെ സ​​​മാ​​​പ​​​ന​​​ദി​​​വ​​​സ​​​മാ​​​യ ഇ​​​ന്ന​​​ലെ യു​​​വ സം​​​രം​​​ഭ​​​ക​​​രെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്തു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

പ്ര​​​ള​​​യ​​​ക്കെ​​​ടു​​​തി​​​ക്കു​​ശേ​​​ഷം സം​​​രം​​​ഭ​​​ക​​​ത്വം വ​​​ള​​​രാ​​​നു​​​ള്ള മി​​​ക​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളാ​​​ണ് ഉ​​​രു​​​ത്തി​​​രി​​​ഞ്ഞി​​​ട്ടു​​​ള്ള​​​ത്. ആ​​​ർ​​​ട്ടി​​​ഫി​​​ഷ്യ​​​ൽ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ്, ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് ഓ​​​ഫ് തിം​​​ഗ്സ്, ബ്ലോ​​​ക്ക് ചെ​​​യി​​​ൻ എ​​​ന്നീ സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​ക​​​ൾ സ​​​മ​​​ന്വ​​​യി​​​പ്പി​​​ച്ചു​​​ള്ള ന​​​വ​​​കേ​​​ര​​​ള നി​​​ർ​​​മി​​​തി​​​ക്കാ​​​ണ് ഇ​​​നി ഭാ​​​വി​​​യു​​​ള്ള​​​ത്. റി​​​സോ​​​ഴ്സ് ക്വാ​​​ളി​​​റ്റി ഇ​​​ൻ​​​ഡ​​​ക​​​സ് പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തി നി​​​ക്ഷേ​​​പ​​​ങ്ങ​​​ളും ബോ​​​ണ്ടു​​​ക​​​ളും ആ​​​ക​​​ർ​​​ഷി​​​ക്കാ​​​ൻ സാ​​​ധി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.


വ്യ​​​വ​​​സാ​​​യ വ​​​കു​​​പ്പ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​ ​​ഇ​​​ള​​​ങ്കോ​​​വ​​​ൻ, ബി​​​ല്ല്യ​​​ണ്‍ ലൈ​​​വ്സ് സ്ഥാ​​​പ​​​ക​​​ൻ ജോ​​​ണ്‍ സ​​​ന്തോ​​​ഷ്, മും​​​ബൈ ടാ​​​റ്റാ പ​​​വ​​​ർ മേ​​​ധാ​​​വി ആ​​​ർ.​ മു​​​ര​​​ളീ​​​ധ​​​ര​​​ൻ, ക്ലൗ​​​ഡ്സെ​​​ക് സ്ഥാ​​​പ​​​ക​​​ൻ രാ​​​ഹു​​​ൽ ശ​​​ശി, വാ​​​ല്യൂ ആ​​​ഡ​​​ഡ് സൊ​​​ലൂ​​​ഷ​​​ൻ​​​സ് സ്ഥാ​​​പ​​​ക​​​ൻ പ്ര​​​ദീ​​​പ് പാ​​​ലാ​​​ഴി എ​​​ന്നി​​​വ​​​രും സെ​​​ഷ​​​നി​​​ൽ സം​​​സാ​​​രി​​​ച്ചു.

ടൂ​​​റി​​​സം മേ​​​ഖ​​​ല​​​യി​​​ൽ സം​​​സ്ഥാ​​​നം ന​​​ട​​​ത്തു​​​ന്ന പു​​​തി​​​യ ചു​​​വ​​​ടു​​​വ​​​യ്പു​​ക​​​ൾ സം​​​ബ​​​ന്ധി​​​ച്ച ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്ക് സ​​​ജ്ന അ​​​ലി, സു​​​മേ​​​ഷ് മം​​​ഗ​​​ല​​​ശേ​​​രി, സി.​​​പി. മൂ​​​സ, വി.​​​സു​​​നി​​​ൽ, ഗോ​​​പി​​​നാ​​​ഥ് പാ​​​റ​​​യി​​​ൽ എ​​​ന്നി​​​വ​​​ർ നേ​​​തൃ​​​ത്വം ന​​​ൽ​​​കി.

പ്ര​​​ള​​​യ​​​ക്കെ​​​ടു​​​തി​​​യി​​​ൽ അ​​​തി​​​ജീ​​​വ​​​ന​​​ത്തി​​​ന്‍റെ​​​യും സം​​​രം​​​ഭ​​​ക ശ​​​ക്തി​​​യു​​​ടെ​​​യും പ്ര​​​തീ​​​ക​​​മാ​​​യി മാ​​​റി​​​യ ചേ​​​ക്കു​​​ട്ടി എ​​​ന്ന കൈ​​​ത്ത​​​റി തു​​​ണി​​​യി​​​ൽ തീ​​​ർ​​​ത്ത കു​​​ഞ്ഞു​​പാ​​​വ​​​ക​​​ളു​​​ടെ വി​​​ജ​​​യ​​​ക​​​ഥ ചേ​​​ക്കു​​​ട്ടി സ്ഥാ​​​പ​​​ക​​​രാ​​​യ ല​​​ക്ഷ്മി മേ​​​നോ​​​ൻ, ഗോ​​​പി​​​നാ​​​ഥ് പാ​​​റ​​​യി​​​ൽ എ​​​ന്നി​​​വ​​​ർ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.