ലേ​സ​ർ വിസ്മയമൊരുക്കി ദു​ബാ​യ് ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ
ലേ​സ​ർ വിസ്മയമൊരുക്കി  ദു​ബാ​യ് ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ
Thursday, November 15, 2018 10:30 PM IST
ദു​​ബാ​​യ്: വി​​​നോ​​​ദ സ​​​ഞ്ചാ​​​രി​​​ക​​​ളു​​​ടെ പ്ര​​​ധാ​​​ന ആ​​​ക​​​ർ​​​ഷ​​​ണ കേ​​​ന്ദ്ര​​​മാ​​​യ ദു​​​ബാ​​​യ് ഷോ​​​പ്പിം​​​ഗ് ഫെ​​​സ്റ്റി​​​വ​​​ലി​​​നു ദു​​​ബാ​​​യി​​ലെ ലോ​​​കോ​​​ത്ത​​​ര വാ​​​ണി​​​ജ്യ​​​വി​​​നോ​​​ദ കേ​​​ന്ദ്ര​​​മാ​​​യ ഫെ​​​സ്റ്റി​​​വ​​​ൽ സി​​​റ്റി മാ​​​ൾ ഒ​​​രു​​​ങ്ങി. ഗി​​​ന്ന​​​സ് ബു​​​ക്കി​​​ൽ ഇ​​​ടം പി​​​ടി​​​ച്ച ലോ​​​ക​​​ത്തെ ഏ​​​റ്റ​​​വും വ​​​ലി​​​യ വാ​​​ട്ട​​​ർ സ്ക്രീ​​​ൻ ലേ​​​സ​​​ർ ലൈ​​​റ്റ് ഷോ "ഇ​​​മാ​​​ജി​​​ൻ’ ആ​​​ണ് ഷോ​​​പ്പിം​​​ഗ് ഫെ​​​സ്റ്റി​​​വ​​​ലി​​​ലെ മു​​​ഖ്യ ആ​​​ക​​​ർ​​​ഷ​​​ണ​​​ങ്ങ​​​ളി​​​ലൊ​​​ന്ന്.

30 വാ​​​ട്ട​​​ർ​​​ഫൗ​​​ണ്ട​​​നു​​​ക​​​ൾ സൃ​​​ഷ്ടി​​​ക്കു​​​ന്ന പ​​​ടു​​​കൂ​​​റ്റ​​​ൻ ജ​​​ല​​​തി​​​ര​​​ശീ​​​ല​​​യി​​​ൽ ലേ​​​സ​​​ർ ലൈ​​​റ്റും സൗ​​​ണ്ടും സൃ​​​ഷ്ടി​​​ക്കു​​​ന്ന മാ​​​യാ​​​ജാ​​​ലം സ​​​ന്ദ​​​ർ​​​ശ​​​ക​​​ർ​​​ക്ക് അ​​​വി​​​സ്മ​​​ര​​​ണീ​​​യ അ​​​നു​​​ഭ​​​വ​​​മാ​​​ണു സ​​​മ്മാ​​​നി​​​ക്കു​​​ന്ന​​​ത്.

ദു​​​ബാ​​​യ് അ​​​ധി​​​കൃ​​​ത​​​രു​​​ടെ ക​​​ണ​​​ക്കു​​​പ്ര​​​കാ​​​രം 2018 ജ​​​നു​​​വ​​​രി മു​​​ത​​​ൽ മാ​​​ർ​​​ച്ച് വ​​​രെ ദു​​​ബാ​​​യ് സ​​​ന്ദ​​​ർ​​​ശി​​​ച്ച ഇ​​​ന്ത്യ​​​ൻ സ​​​ഞ്ചാ​​​രി​​​ക​​​ളു​​​ടെ എ​​​ണ്ണം 6,17,000 ആ​​​ണ്.

ദു​​​ബാ​​​യ് ഷോ​​​പ്പിം​​​ഗ് ഫെ​​​സ്റ്റി​​​വ​​​ൽ സീ​​​സ​​​ണി​​​ൽ ഏ​​​റ്റ​​​വു​​​മ​​​ധി​​​കം സ​​​ന്ദ​​​ർ​​​ശ​​​ക​​​ർ എ​​​ത്തു​​​ന്ന​​​ത് ഇ​​​ന്ത്യ​​​യി​​​ൽ​​​നി​​​ന്നാ​​​ണെ​​​ന്ന് അ​​​ൽ ഫു​​​ട്ടൈം മാ​​​ൾ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ സ്റ്റീ​​​വ​​​ൻ ക്ലീ​​​വ​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.