ക്രൂ​ഡ് കു​ത്ത​നേ ഇ​ടി​ഞ്ഞു
ക്രൂ​ഡ് കു​ത്ത​നേ ഇ​ടി​ഞ്ഞു
Wednesday, November 14, 2018 11:04 PM IST
ദു​ബാ​യ്/​മും​ബൈ: ക്രൂ​ഡ്ഓ​യി​ൽ വി​പ​ണി​യി​ൽ റി​ക്കാ​ർ​ഡ് ചാ​ഞ്ചാ​ട്ടം. ഒ​റ്റ​ദി​വ​സം​കൊ​ണ്ട് വി​ല ഏ​ഴു​ ശ​ത​മാ​നം ഇ​ടി​ഞ്ഞു. ഇ​തോ​ടെ ഒ​ക്‌​ടോ​ബ​റി​ൽ ആ​രം​ഭി​ച്ച ഇ​ടി​വ് 25 ശ​ത​മാ​ന​ത്തി​ന​ടു​ത്താ​യി.

ബ്രെ​ന്‍റ് ഇ​നം ക്രൂ​ഡ് ചൊ​വ്വാ​ഴ്ച വീ​പ്പ​യ്ക്ക് 65.17 ഡോ​ള​റി​ലെ​ത്തി. ഡ​ബ്ല്യു​ടി​ഐ ഇ​നം 55 ഡോ​ള​റു​മാ​യി. അ​മേ​രി​ക്ക​യും റ​ഷ്യ​യും സൗ​ദി​അ​റേ​ബ്യ​യു​മൊ​ക്കെ ഉ​ത്പാ​ദ​നം കൂ​ട്ടു​ന്നു​വെ​ന്നു ശ്രു​തി പ​ര​ന്ന​തും ആ​ഗോ​ള സാ​ന്പ​ത്തി​ക​വ​ള​ർ​ച്ച കു​റ​യു​മെ​ന്ന ചി​ല പ്ര​വ​ച​ന​ങ്ങ​ളു​മാ​ണ് കാ​ര​ണം.


ഒ​പെ​ക്കും റ​ഷ്യ​യും സൗ​ദി​യും ഉ​ത്പാ​ദ​നം കൂ​ട്ടു​ന്നി​ല്ലെ​ന്നു പ്ര​സ്താ​വ​ന ഇ​റ​ക്കി​യ​തി​നെ​ത്തു​ട​ർ​ന്ന് ബു​ധ​നാ​ഴ്ച വി​ല അ​ൽ​പം ഉ​യ​ർ​ന്നു. 66.4 ഡോ​ള​ർ​വ​രെ എ​ത്തി ബ്രെ​ന്‍റ് ഇ​നം ക്രൂ​ഡ് വി​ല.

ക്രൂ​ഡ് വി​ല എ​ട്ടു​മാ​സ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും താ​ണ നി​ല​യി​ലാ​യ​ത് ഇ​ന്ത്യ​ൻ രൂ​പ​യ്ക്ക് ക​രു​ത്താ​യി. ഡോ​ള​റി​ന് ഇ​ന്ന​ലെ 35 പൈ​സ കു​റ​ഞ്ഞ് 72.31 രൂ​പ​യാ​യി. രാ​വി​ലെ 71.99 രൂ​പ​വ​രെ താ​ണി​ട്ട് ഡോ​ള​ർ അല്​പം ക​യ​റു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.