നാരൻ ചെ​മ്മീ​ൻ കടൽ കടക്കും
നാരൻ ചെ​മ്മീ​ൻ കടൽ കടക്കും
Wednesday, November 14, 2018 11:00 PM IST
കൊ​​​ച്ചി: ക​​​യ​​​റ്റു​​​മ​​​തി ല​​​ക്ഷ്യ​​​മി​​​ട്ടു കേ​​​ര​​​ള​​​ത്തി​​​ൽ നാ​​​ര​​​ൻ ചെ​​​മ്മീ​​​ൻ കൃ​​​ഷി ചെ​​​യ്യാ​​​ൻ സ്വി​​​റ്റ്സ​​​ർ​​​ല​​ൻ​​ഡും കേ​​​ര​​​ള ഫി​​​ഷ​​​റീ​​​സ് സ​​​മു​​​ദ്ര​​പ​​​ഠ​​​ന സ​​​ർ​​വ​​ക​​​ലാ​​​ശാ​​​ല​ (കു​​​ഫോ​​​സ്)​​യും ധാ​​​ര​​​ണ​​​യാ​​​യി. സ്വി​​​റ്റ്സ​​​ർ​​​ല​​ൻ​​ഡി​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ജൈ​​​വ ഭ​​​ക്ഷ്യോ​​​ത്​​​പാ​​​ദ​​​ക വി​​​പ​​​ണന ശൃം​​​ഖ​​​ല​​​യാ​​​യ കൂ​​​പ്പു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചാ​​ണു കു​​​ഫോ​​​സ് പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​ക്കു​​​ക.

ഇ​​​ന്ത്യ​​​ൻ സീ ​​​ഫു​​​ഡ് എ​​​ക്സ്പോ​​​ർ​​​ട്ട് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന മ​​​ത്സ്യ​​​ക​​​ർ​​​ഷ​​​ക​​​ർ വ​​​ഴി​​​യാ​​​ണ് ജൈ​​​വ മാ​​​ർ​​​ഗ​​​ത്തി​​​ൽ ചെ​​​മ്മീ​​​ൻകൃ​​​ഷി ചെ​​​യ്യു​​​ക. ചെ​​​മ്മീ​​​ൻ കു​​​ഞ്ഞു​​​ങ്ങ​​ൾ, പ​​​രി​​​ശീ​​​ല​​​നം, മ​​​ത്സ്യക്കു​​​ളം സ​​​ജ്ജീ​​​ക​​​രി​​​ക്കാ​​​നു​​​ള്ള സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​ എ​​ന്നി​​വ കു​​​ഫോ​​​സ് നല്കും. ഇ​​​തി​​​ന്‍റെ മു​​​ന്നോ​​​ടി​​​യാ​​​യി മാ​​തൃ​​കാ നാ​​​ര​​​ൻ ചെ​​​മ്മീ​​​ൻ കൃ​​​ഷി ഫാം ​​​കു​​​ഫോ​​​സ് കാ​​​ന്പ​​​സി​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​ന ക്ഷ​​​മ​​​മാ​​ക്കു​​​മെ​​​ന്നു കു​​​ഫോ​​​സ് ര​​​ജി​​​സ്ട്രാ​​​ർ ഡോ. ​​​വി.​​​എം. വി​​​ക്ട​​​ർ ജോ​​​ർ​​​ജ് അ​​​റി​​​യി​​​ച്ചു.


ഇ​​​ന്ത്യ​​​ൻ സീ ​​​ഫു​​​ഡ് അ​​​സോ​​​സി​​​യേ​​ഷ​​​ന്‍റെ അ​​​ഫി​​​ലി​​​യേ​​​ഷ​​​നോ​​​ടെ കൊ​​​ച്ചി​​​യി​​​ലെ സം​​​സ്ക​​​ര​​​ണ ഫാ​​​ക്ട​​​റി​​​ക​​​ളി​​​ൽ സം​​​സ്ക​​​രി​​​ച്ച ശേ​​​ഷ​​​മാ​​​ണു ക​​​യ​​​റ്റു​​​മ​​​തി ചെ​​​യ്യു​​​ക. സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അം​​​ഗീ​​​കാ​​​രം ല​​​ഭി​​​ച്ചാ​​​ലു​​​ട​​​ൻ ഇ​​​തു സം​​​ബന്ധി​​​ച്ച ത്രിക​​​ക്ഷി ധാ​​​ര​​​ണാ​​പ​​​ത്രം ഒ​​​പ്പു​​​വ​​​യ്ക്കും.

കൂ​​​പ്പി​​​നെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ച് ഡ​​​യ​​​റ​​​ക്ട​​​ർ റോ​​​ള​​​ഡ് ഫ്ര​​​ഫ​​​ൽ, ഗ​​​ർ​​​ഹാ​​​ഡ് സ​​​ർ​​​ല​​​ട്ട​​​ർ, ദീ​​​പ ന്യൂ​​​വ​​​ർ എ​​​ന്നി​​​വ​​​രും കു​​​ഫോ​​​സി​​​നെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ചു ര​​​ജി​​​സ്ട്രാ​​​ർ വി.​​​എം. വി​​​ക്ട​​​ർ ജോ​​​ർ​​​ജ്, ഗ​​​വേ​​​ഷ​​​ണ വി​​​ഭാ​​​ഗം മേ​​​ധാ​​​വി ഡോ. ​​​ടി.​​​വി. ശ​​​ങ്ക​​​ർ, എ​​​മി​​​ന​​​ൻ​​​സ് പ്ര​​​ഫ​​​സ​​​ർ ഡോ. ​​​കെ.​ ഗോ​​​പ​​​കു​​​മാ​​​ർ, ഡീ​​​ൻ ഡോ.​​എം.​​​എ​​​സ്. രാ​​​ജു, അ​​​ക്വാ​​​ക്ക​​​ൾ​​​ച്ച​​​ർ വി​​​ഭാ​​​ഗം മേ​​​ധാ​​​വി ഡോ. ​​​കെ.​ ദി​​​നേ​​​ഷ്, ഇ​​​ന്ത്യ​​​ൻ സീ ​​​ഫു​​​ഡ് എ​​​ക്സ്പോ​​​ർ​​​ട്ട് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ല​​​ക്സ് നൈ​​​നാ​​​ൻ എ​​​ന്നി​​​വ​​​രും ച​​​ർ​​​ച്ച​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.