കി​യ എ​സ്പി 2 ഐ 2019​ൽ വി​പ​ണി​യി​ലെ​ത്തും
കി​യ എ​സ്പി 2 ഐ 2019​ൽ വി​പ​ണി​യി​ലെ​ത്തും
Wednesday, November 14, 2018 11:00 PM IST
കൊ​​​ച്ചി: ദക്ഷിണകൊറിയൻ വാ​​​ഹ​​​ന നി​​​ർ​​​മാ​​​താ​​​ക്ക​​​ളാ​​​യ കി​​​യ മോ​​​ട്ടോ​​​ഴ്സി​​​ന്‍റെ ഇ​​​ന്ത്യ​​​യി​​​ലെ ആ​​​ദ്യ വാഹനം - കി​​​യ എ​​​സ്പി 2 ഐ - ​​​അ​​​ടു​​​ത്ത വ​​​ർ​​​ഷം വി​​​പ​​​ണി​​​യി​​​ലെ​​​ത്തും. മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ ഇ​​​ന്ത്യ​​​യി​​​ലെ അ​​​ഞ്ചു മു​​​ൻ​​​നി​​​ര വാ​​​ഹ​​​ന നി​​​ർ​​​മാ​​​താ​​​ക്ക​​​ൾ​​​ക്കൊ​​​പ്പം എ​​​ത്തു​​​ക​​​യാ​​​ണു ല​​​ക്ഷ്യ​​​മെ​​​ന്നു കി​​​യ മോ​​​ട്ടോ​​​ഴ്സ് ഇ​​​ന്ത്യ സെ​​​യി​​​ൽ​​​സ് ആ​​​ൻ​​​ഡ് മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് മേ​​​ധാ​​​വി മ​​​നോ​​​ഹ​​​ർ ​​​ഭ​​​ട്ട് പ​​​റ​​​ഞ്ഞു.

എ​​​സ്പി 2​ ഐ ​​വി​​​പ​​​ണി​​​യി​​​ലെ​​​ത്തി​​​ക്കാ​​​ൻ ക​​​ന്പ​​​നി ​സ​​​ജ്ജ​​​മാ​​യെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശി​​​ലെ അ​​​ന​​​ന്ത​​​പുരി​​​ൽ പു​​​തി​​​യ പ്ലാ​​​ന്‍റി​​​ന്‍റെ നിർമാണം പുരോഗമിക്കുന്നു. 2019 പ​​​കു​​​തി​​​യോ​​​ടെ ഇ​​​തു പൂ​​​ർ​​​ണ​​​മാ​​​യും പ്ര​​​വ​​​ർ​​​ത്ത​​​ന​​​സ​​​ജ്ജ​​​മാ​​​കും. പ്ലാ​ന്‍റി​ന്‍റെ വാ​ർ​ഷി​ക ഉ​ത്പാ​ദ​ന​ശേ​ഷി മൂ​ന്നു ല​ക്ഷം വാ​ഹ​ന​ങ്ങ​ളാ​ണ്.


2021ൽ അ​​​ന​​​ന്ത​​​പുർ പ്ലാ​​​ന്‍റി​​​ൽ​​നി​​ന്ന് ഹൈ​​​ബ്രി​​​ഡ് ഇ​​​ലക്‌ട്രിക് വാ​​​ഹ​​​ന​​​ങ്ങ​​​ൾ പു​​​റ​​​ത്തി​​​റ​​​ക്കാ​​​മെ​​​ന്നാ​​​ണു ക​​​ന്പ​​​നി​​​യു​​​ടെ പ്ര​​​തീ​​​ക്ഷ​​​യെ​​​ന്നും മ​​​നോ​​​ഹ​​​ർ​​​ ഭ​​​ട്ട് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.