പ്ര​ള​യം: ബാ​ങ്കേ​ഴ്‌​സ് സ​മി​തി അം​ഗീ​ക​രി​ച്ച ആ​ശ്വാ​സ​പ​ദ്ധ​തി​ക​ള്‍​ക്ക് ന​വം​ബ​ര്‍ 15ന​കം അ​ര്‍​ഹ​ത ഉ​റ​പ്പാ​ക്ക​ണം
Wednesday, October 24, 2018 12:55 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​ള​​​യ​​​ബാ​​​ധി​​​ത​​​മാ​​​യ 1259 വി​​​ല്ലേ​​​ജു​​​ക​​​ളി​​​ലെ വാ​​​യ്പാ ഇ​​​ട​​​പാ​​​ടു​​​കാ​​​ര്‍​ക്ക് സം​​​സ്ഥാ​​​ന​​​ത​​​ല ബാ​​​ങ്കേ​​​ഴ്‌​​​സ് സ​​​മി​​​തി അം​​​ഗീ​​​ക​​​രി​​​ച്ച ആ​​​ശ്വാ​​​സപ​​​ദ്ധ​​​തി​​​ക​​​ള്‍​ക്കാ​​​യി ന​​​വം​​​ബ​​​ര്‍ 15നു ​​​മു​​​മ്പ് ബാ​​​ങ്കു​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് അ​​​ര്‍​ഹ​​​ത ഉ​​​റ​​​പ്പാ​​​ക്ക​​​ണം.

ആ​​​ശ്വാ​​​സ​​​പ​​​ദ്ധ​​​തി​​​ക​​​ള്‍ ന​​​ട​​​പ്പാ​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി ന​​​വം​​​ബ​​​ര്‍ 30 ആ​​​യ​​​തി​​​നാ​​​ലാ​​​ണ് അ​​​ര്‍​ഹ​​​ത ഉ​​​റ​​​പ്പാ​​​ക്കി അ​​​പേ​​​ക്ഷ​​​ക​​​ള്‍ ന​​​ല്‍​കി റി​​​സ​​​ര്‍​വ് ബാ​​​ങ്ക് നി​​​ഷ്‌​​​ക​​​ര്‍​ഷി​​​ച്ച അ​​​വ​​​സാ​​​ന​​​തീ​​​യ​​​തി​​​ക്കുമു​​​മ്പ് ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ള്‍ പൂ​​​ര്‍​ത്തി​​​യാ​​​ക്കേ​​​ണ്ട​​​ത്. ഈ ​​​പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ ആ​​​നു​​​കൂ​​​ല്യം വ്യാ​​​വ​​​സാ​​​യി​​​ക വാ​​​ണി​​​ജ്യ വാ​​​യ്പ​​​ക​​​ള്‍​ക്കും കാ​​​ര്‍​ഷി​​​ക, ഭ​​​വ​​​ന, വി​​​ദ്യാ​​​ഭ്യാ​​​സ വാ​​​യ്പ​​​ക​​​ള്‍​ക്കും ല​​​ഭ്യ​​​മാ​​​ണ്. റി​​​സ​​​ര്‍​വ് ബാ​​​ങ്ക് വ്യ​​​വ​​​സ്ഥ​​​ക​​​ള്‍​ക്ക് വി​​​ധേ​​​യ​​​മാ​​​യു​​​ള്ള വാ​​​യ്പ പു​​​നഃ​​​ക്ര​​​മീ​​​ക​​​ര​​​ണ​​​വും മോ​​​റ​​​ട്ടോ​​​റി​​​യം ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള ഇ​​​ള​​​വു​​​ക​​​ളും പു​​​തി​​​യ വാ​​​യ്പ​​​യും ല​​​ഭ്യ​​​മാ​​​കു​​​ന്ന​​​തി​​​ന് അ​​​ര്‍​ഹ​​​ത​​​പ്പെ​​​ട്ട​​​വ​​​ര്‍ അ​​​ത​​​ത് ബാ​​​ങ്കു​​​ക​​​ളി​​​ല്‍ അ​​​പേ​​​ക്ഷി​​​ക്ക​​​ണ​​​മെ​​​ന്നും സം​​​സ്ഥാ​​​ന​​​ത​​​ല ബാ​​​ങ്കേ​​​ഴ്‌​​​സ് സ​​​മി​​​തി അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.