ബി​എ​സ്എ​ൻ​എ​ൽ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ആ​മ​സോ​ണ്‍ പ്രൈം ​മെ​ംബർ​ഷി​പ്പ്
ബി​എ​സ്എ​ൻ​എ​ൽ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ആ​മ​സോ​ണ്‍ പ്രൈം ​മെ​ംബർ​ഷി​പ്പ്
Saturday, October 20, 2018 10:56 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബി​​​എ​​​സ്എ​​​ൻ​​​എ​​​ൽ ഇ-​​​കോ​​​മേ​​​ഴ്സ് രം​​​ഗ​​​ത്തെ വ​​​ന്പ​​​ന്മാ​​​രാ​​​യ ആ​​​മ​​​സോ​​​ണു​​​മാ​​​യി ചേ​​​ർ​​​ന്ന് പോ​​​സ്റ്റ്പെ​​​യ്ഡ് മൊ​​​ബൈ​​​ൽ, ബ്രോ​​​ഡ്ബാ​​​ൻ​​​ഡ് , എ​​​ഫ്ടി​​​ടി​​​എ​​​ച്ച് ഉ​​​പ​​യോ​​ക്താ​​​ക്ക​​​ൾ​​​ക്ക് ആ​​​മ​​​സോ​​​ണ്‍ പ്രൈം ​​​മെ​​​ംബർ​​​ഷി​​​പ് ല​​​ഭ്യ​​​മാ​​​ക്കു​​​ന്നു.

399 രൂ​​​പ മു​​​ത​​​ലു​​​ള്ള പ്ര​​​തി​​​മാ​​​സ നി​​​ശ്ചി​​​ത ചാ​​​ർ​​​ജു​​​ള്ള പോ​​​സ്റ്റ്പെ​​​യ്ഡ് പ്ലാ​​​നു​​​ക​​​ളി​​​ലു​​​ള്ള മൊ​​​ബൈ​​​ൽ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്കും 745 രൂ​​​പ മു​​​ത​​​ലു​​​ള്ള പ്ര​​​തി​​​മാ​​​സ നി​​​ശ്ചി​​​ത ചാ​​​ർ​​​ജു​​​ള്ള ബ്രോ​​​ഡ്ബാ​​​ൻ​​​ഡ്, FTTH ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്കും 12 മാ​​​സ​​​ത്തേ​​​ക്ക് അ​​​ധി​​​കനി​​​ര​​​ക്ക് ന​​​ൽ​​​കാ​​​തെ 999 രൂ​​​പ​​​യു​​​ടെ ഈ ​​​സേ​​​വ​​​നം ല​​​ഭി​​​ക്കും. portal.bsnl.in

വെ​​​ബ്സൈ​​​റ്റ് വ​​​ഴി നി​​​ല​​​വി​​​ലു​​​ള്ള ഉ​​​പ​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്കും ഈ ​​​സേ​​​വ​​​നം പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്താം. ആ​​​മ​​​സോ​​​ണ്‍ പ്രൈം ​​​അം​​​ഗ​​​ത്വം ഉ​​​ള്ള​​​വ​​​ർ​​​ക്ക് ആ​​​മ​​​സോ​​​ണ്‍ പ്രൈം ​​​വീ​​​ഡി​​​യോ സ്ട്രീ​​​മിം​​​ഗ്, പ​​​ര​​​സ്യ​​​ര​​​ഹി​​​ത പ്രൈം ​​​മ്യൂ​​​സി​​​ക് സേ​​​വ​​​ന​​​ങ്ങ​​​ൾ​​​ക്കൊ​​​പ്പം അ​​​ർ​​​ഹ​​​ത​​​യു​​​ള്ള സാ​​​ധ​​​ന​​​ങ്ങ​​​ൾ​​​ക്ക് അ​​​തി​​​വേ​​​ഗ ഡെ​​​ലി​​​വ​​​റി സൗ​​​ക​​​ര്യ​​​വും ല​​​ഭി​​​ക്കും.

78 രൂ​​​പ​​​യുടെ ഓഫർ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ദീ​​​പാ​​​വ​​​ലി ഉ​​​ത്സ​​​വ​​​കാ​​​ല​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ഇ​​​ന്ത്യ​​​യി​​​ലെ ഏ​​​തു നെ​​​റ്റ്‌​​​വ​​​ർ​​​ക്കി​​​ലേ​​​ക്കും പ​​​രി​​​ധി​​​യി​​​ല്ലാ​​​ത്ത ലോ​​​ക്ക​​​ൽ, എ​​​സ്ടി​​​ഡി, റോ​​​മിം​​​ഗ് വോ​​​യി​​​സ്, വീ​​​ഡി​​​യോ കോ​​​ളു​​​ക​​​ളും പ്ര​​​തി​​​ദി​​​നം വേ​​​ഗ​​​നി​​​യ​​​ന്ത്ര​​​ണ​​​ങ്ങളി​​​ല്ലാ​​​തെ 2 ജി​​​ബി ഡേ​​​റ്റ​​​യും ന​​​ൽ​​​കു​​​ന്ന 10 ദി​​​വ​​​സം കാ​​​ലാ​​​വ​​​ധി​​​യു​​​ള്ള സ്പെ​​​ഷ​​​ൽ താ​​​രി​​​ഫ് വൗ​​​ച്ച​​​ർ ബി​​​എ​​​സ്എ​​​ൻ​​​എ​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.


ബി​​​എ​​​സ്എ​​​ൻ​​​എ​​​ൽ ബി​​​ല്ലു​​​ക​​​ളി​​​ൽ ഇ​​​ള​​​വ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ദ​​​സ​​​റ ദീ​​​പാ​​​വ​​​ലി ഉ​​​ത്സ​​​വ​​​ങ്ങ​​​ളോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ന​​​വം​​​ബ​​​ർ ഏ​​​ഴു വ​​​രെ വി​​​വി​​​ധ ബി​​​എ​​​സ്എ​​​ൻ​​​എ​​​ൽ സേ​​​വ​​​ന​​​ങ്ങ​​​ളു​​​ടെ ബി​​​ല്ലു​​​ക​​​ൾ അ​​​ട​​​യ്ക്കു​​​ന്ന​​​വ​​​ർ​​​ക്ക് ആ​​​ക​​​ർ​​​ഷ​​​ക​​​മാ​​​യ ഇ​​​ള​​​വു​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചു. ഈ ​​​മാ​​​സ​​​ത്തെ ലാ​​​ൻ​​​ഡ്‌​​​ലൈ​​​ൻ, ബ്രോ​​​ഡ്ബാ​​​ൻ​​​ഡ്, എ​​​ഫ്ടി​​​ടി​​​എ​​​ച്ച്, മൊ​​​ബൈ​​​ൽ, വൈ​​​മാ​​​ക്സ്, സി​​​ഡി​​​എം​​​എ സേ​​​വ​​​ന​​​ങ്ങ​​​ളു​​​ടെ ബി​​​ല്ലു​​​ക​​​ൾ അ​​​ട​​​യ്ക്കു​​​ന്ന ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് നി​​​കു​​​തി​​​ക​​​ൾ ഒ​​​ഴി​​​ച്ചു​​​ള്ള തു​​​ക​​​യു​​​ടെ ഒ​​​രു ശ​​​ത​​​മാ​​​ന​​​വും അ​​​ടു​​​ത്ത അ​​​ഞ്ചു മാ​​​സ​​​ത്തെ തു​​​ക മു​​​ൻ​​​കൂ​​​റാ​​​യി അ​​​ട​​​യ്ക്കു​​​ന്ന​​​വ​​​ർ​​​ക്ക് നി​​​കു​​​തി​​​ക​​​ൾ ഒ​​​ഴി​​​ച്ചു​​​ള്ള തു​​​ക​​​യു​​​ടെ മൂ​​​ന്നു ശ​​​ത​​​മാ​​​ന​​​വും ഇ​​​ള​​​വ് ല​​​ഭി​​​ക്കും. ലീ​​​സ്ഡ് സ​​​ർ​​​ക്യൂ​​​ട്ട് ബി​​​ല്ലു​​​ക​​​ൾ​​​ക്ക് നി​​​കു​​​തി​​​ക​​​ൾ ഒ​​​ഴി​​​ച്ചു​​​ള്ള തു​​​ക​​​യു​​​ടെ ര​​​ണ്ടു ശ​​​ത​​​മാ​​​നം ഇ​​​ള​​​വ് ല​​​ഭി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.