ന്യൂഡൽഹി: റിലയൻസ് ജിയോ ഇന്‍ഫോകോം ദീപാവലി ഓഫറുകൾ പ്രഖ്യാപിച്ചു. റീചാർജുകൾക്ക് 100 ശതമാനം കാഷ്ബാക്ക് നല്കുന്ന ഓഫറും 1699 രൂപയുടെ ആന്വൽ റീചാർജ് ഓഫറുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 1699 രൂപയുടെ ഓഫർ പ്രകാരം 547.5 ജിബി 4 ജി ഡാറ്റാ ഒരു വർഷ കാലാവധിയിൽ ഉപയോക്താക്കൾക്കു ലഭിക്കും. 1.5 ജിബി ഡാറ്റയാണ് ഈ ഓഫറിലെ പ്രതിദിന പരിധി. ഇതിനു പുറമേ പരിധിയില്ലാത്ത വോയിസ് കോളും പ്രതിദിനം 100 സൗജന്യഎസ്എംഎസുകളും ലഭ്യമാണ്.
149,198, 299, 349, 398, 399, 448, 449, 498, 509, 799, 999, 1699, 1999, 4999, 9999 തുടങ്ങിയ തുകളിലുള്ള റീചാർജുകളിലാണ് കാഷ് ബാക് ഓഫറുകൾ ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്. ഓണ്‍ലൈനായും ജിയോ റീട്ടെയ്ൽ ഒൗട്ട്ലെറ്റുകൾ വഴി നടത്തുന്ന റീചാർജുകൾക്കും കാഷ്ബാക്ക് ഓഫർ ലഭ്യമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.