രണ്ട് സബ്സിഡിയറി യൂണിറ്റുകൾ വിൽക്കാമെന്ന് എയർ ഇന്ത്യ
രണ്ട് സബ്സിഡിയറി യൂണിറ്റുകൾ വിൽക്കാമെന്ന് എയർ ഇന്ത്യ
Friday, October 19, 2018 10:59 PM IST
ന്യൂ​ഡ​ൽ​ഹി: ക​ട​ക്കെ​ണി​യി​ൽ​നി​ന്നു തി​രി​ച്ചു​വ​രാ​ൻ ര​ണ്ടു സ​ബ്സി​ഡി​യ​റി യൂ​ണി​റ്റു​ക​ൾ വി​ൽ​ക്കാ​മെ​ന്ന് എ​യ​ർ ഇ​ന്ത്യ കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ അ​റി​യി​ച്ചു.

എ​യ​ർ ഇ​ന്ത്യ​യു​ടെ ലോ ​കോ​സ്റ്റ് സ​ബ്സി​ഡി​യ​റി​യാ​യ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സും ഗ്രൗ​ണ്ട് ഹാ​ൻ​ഡ്‌​ലിം​ഗ് യൂ​ണി​റ്റാ​യ എ​യ​ർ ഇ​ന്ത്യ സാ​റ്റ്സും വി​ൽ​ക്കാ​മെ​ന്നാ​ണ് എ​യ​ർ ഇ​ന്ത്യ​യു​ടെ നി​ല​പാ​ട്. ഇ​തു സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് എ‍യ​ർ ഇ​ന്ത്യ ചെ​യ​ർ​മാ​ൻ പ്ര​ദീ​പ് സിം​ഗ് ഖ​രോ​ല ക​ഴി​ഞ്ഞയാഴ്ച വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തി​നു സ​മ​ർ​പ്പി​ച്ചു.


ര​ണ്ടു സ​ബ്സി​ഡി​യ​റി ക​മ്പ​നി​ക​ളും വി​ൽ​ക്കു​ന്ന​തി​നു​ള്ള അ​നു​മ​തി മേ​യി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ എ​യ​ർ ഇ​ന്ത്യ​യോ​ട് ചോ​ദി​ച്ചി​രു​ന്നു. എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന്‍റെ പൂ​ർ​ണ ഉ​ട​മ​സ്ഥാ​വ​കാ​ശം എ​യ​ർ ഇ​ന്ത്യ​ക്കു​ത​ന്നെ​യാ​ണ്. അ​തേ​സ​മ​യം, എ​ഐ സാ​റ്റ്സി​ന്‍റെ 50 ശ​ത​മാ​നം ഓ​ഹ​രി​ക​ൾ എ​യ​ർ ഇ​ന്ത്യ​ക്കും ശേ​ഷി​ക്കു​ന്ന​വ സിം​ഗ​പ്പൂ​ർ എ​യ​ർ​പോ​ർ​ട്ട് ടെ​ർ​മി​ന​ൽ സ​ർ​വീ​സി​നു(​സാ​റ്റ്സ്)​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.