സി​യേ​ഴ്സും പാ​പ്പ​ർ
സി​യേ​ഴ്സും പാ​പ്പ​ർ
Tuesday, October 16, 2018 10:56 PM IST
ന്യൂ​യോ​ർ​ക്ക്: ഒ​രു​കാ​ല​ത്ത് അ​മേ​രി​ക്ക​യി​ലെ ചി​ല്ല​റ വ്യാ​പാ​ര ശൃം​ഖ​ല​ക​ളി​ൽ മു​ന്പ​നാ​യി​രു​ന്ന സി​യേ​ഴ്സ് ത​ക​ർ​ച്ച​യി​ൽ. തു​ട​ർ​ച്ച​യാ​യ ന​ഷ്ട​വും വ​ലി​യ ക​ട​ബാ​ധ്യ​ത​യും മൂ​ലം അ​വ​ശ​ത​യി​ലാ​യ ക​ന്പ​നി പാ​പ്പ​ർ സം​ര​ക്ഷ​ണം തേ​ടി കോ​ട​തി​യെ സ​മീ​പി​ച്ചു.

1880ക​ളി​ൽ മെ​യി​ൽ ഓ​ർ​ഡ​ർ ക​ന്പ​നി​യാ​യി തു​ട​ങ്ങി​യ​താ​ണു സി​യേ​ഴ്സ്. ഇ​പ്പോ​ൾ സി​യേ​ഴ്സ് കെ​മാ​ർ​ട്ട് ബ്രാ​ൻ​ഡു​ക​ളി​ലാ​യി 687 സ്റ്റോ​റു​ക​ളു​ണ്ട്. 68,000 ജീ​വ​ന​ക്കാ​രും. 500 കോ​ടി ഡോ​ള​റി​ല​ധി​ക​മു​ണ്ട് ക​ടം. ഒ​രു വ​ർ​ഷം പ​ലി​ശത​ന്നെ 44 കോ​ടി ഡോ​ള​ർ വേ​ണം. കു​റേ​ക്കാ​ലം മു​ന്പ് 2300 സ്റ്റോ​റു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു.


ടോ​യ്സ് ആ​ർ അ​സ്, ബോ​ൺ ടോ​ൺ സ്റ്റോ​ഴ്സ് തു​ട​ങ്ങി​യ ചി​ല്ല​റ വ്യാ​പാ​ര ശൃം​ഖ​ല​ക​ളും ഈ ​വ​ർ​ഷം പാ​പ്പ​രാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.