നി​യ​മ​ന​ട​പ​ടി​ക​ൾ വി​ല​ക്കി
Tuesday, October 16, 2018 10:56 PM IST
മും​ബൈ: പാ​പ്പ​രാ​യ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ലീ​സിം​ഗ് ആ​ൻ​ഡ് ഫി​നാ​ൻ​ഷൽ സ​ർ​വീ​സ​സി​ന് (ഐ​എ​ൽ ആ​ൻ​ഡ് എ​ഫ്എ​സ്) എ​തി​രേ ന​ട​ക്കു​ന്ന എ​ല്ലാ നി​യ​മന​ട​പ​ടി​ക​ളും സ്റ്റേ ​ചെ​യ്തു. നാ​ഷ​ണ​ൽ ക​ന്പ​നി ലോ ​അ​പ്പ​ലേ​റ്റ് ട്രൈ​ബ്യൂ​ണ​ൽ (എ​ൻ​സി​എ​ൽ​എ​ടി) ആ​ണ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. കേ​ന്ദ്ര ഗ​വ​ൺ​മെ​ന്‍റ് ന​ല്കി​യ ഹ​ർ​ജി​യി​ലാ​ണ് ഉ​ത്ത​ര​വ്.

ഐ​എ​ൽ ആ​ൻ​ഡ് എ​ഫ്എ​സി​നും ഉ​പ​ക​ന്പ​നി​ക​ൾ​ക്കും വാ​യ്പ ന​ല്കി​യ​വ​ർ തു​ക തി​രി​കെ​ക്കി​ട്ടാ​ൻ കോ​ട​തി​ക​ളെ സ​മീ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഗ​വ​ൺ​മെ​ന്‍റ് ഈ ​ഉ​ത്ത​ര​വ് നേ​ടി​യ​ത്. ക​ന്പ​നി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം തു​ട​രാ​നും സാ​ന്പ​ത്തി​ക ബാ​ധ്യ​ത​ക​ൾ ഘ​ട്ടം​ഘ​ട്ട​മാ​യി കൊ​ടു​ത്തു തീ​ർ​ക്കാ​നും ഇ​തു​വ​ഴി സാ​ധി​ക്കും. ഐ​എ​ൽ ആ​ൻ​ഡ് എ​ഫ്സി​ന്‍റെ ചി​ല റോ​ഡു പ​ദ്ധ​തി​ക​ളും ആ​സ്ഥാ​ന മ​ന്ദി​ര​വും വി​ല്ക്കു​ന്ന​ത​ട​ക്ക​മു​ള്ള പ​ദ്ധ​തി​ക​ൾ കേ​ന്ദ്രം നി​യോ​ഗി​ച്ച ഡ​യ​റ​ക്‌​ട​ർ ബോ​ർ​ഡ് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.