നൂറിന്‍റെ നിറവിൽ ബ്രിട്ടാനിയ
നൂറിന്‍റെ നിറവിൽ ബ്രിട്ടാനിയ
Tuesday, October 16, 2018 10:56 PM IST
മും​ബൈ: നൂ​റു വ‍യ​സി​ന്‍റെ നി​റ​വി​ൽ ബ്രി​ട്ടാ​നി​യ ഇ​ൻ​ഡ​സ്ട്രീ​സ്. 100-ാം ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് 12 മാ​സ​ത്തി​നു​ള്ളി​ൽ 50 പു​തി​യ ഉ​ത്പ​ന്ന​ങ്ങ​ൾ വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് ക​മ്പ​നി പ്ര​ഖ്യാ​പി​ച്ചു.

1918ലാ​ണ് ഭ​ക്ഷ്യോ​ത്പ​ന്ന​രം​ഗ​ത്തേ​ക്ക് ക​മ്പ​നി ചു​വ​ടു​വ​ച്ച​ത്. ക്രോ​യ്സ​ന്‍റ്സ്, ക്രീം ​വാ​ഫേ​ഴ്സ്, നി​ല​വി​ൽ പു​റ​ത്തി​റ​ക്കു​ന്ന ഉ​ത്പ​ന്ന​ങ്ങ​ളു​ടെ പ​രി​ഷ്ക​രി​ച്ച പ​തി​പ്പു​ക​ൾ എ​ന്നി​വ അ​വ​ത​രി​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം. പാ​ലി​ന്‍റെ മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളും ബ്രി​ട്ടാ​നി​യ​യു​ടെ പ​ദ്ധ​തി​യി​ലു​ണ്ട്. 20 വ​ർ​ഷ​ത്തി​നു​ശേ​ഷം ക​മ്പ​നി​യു​ടെ ലോ​ഗോ മാ​റ്റു​ക​യും ചെ​യ്തി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.