ഡാറ്റാ ശേഖരണം ഇന്ത്യയിൽത്തന്നെ : ആർബിഐ അനുവദിച്ച സമയം കഴിഞ്ഞു
ഡാറ്റാ ശേഖരണം ഇന്ത്യയിൽത്തന്നെ : ആർബിഐ അനുവദിച്ച  സമയം കഴിഞ്ഞു
Monday, October 15, 2018 11:04 PM IST
ബം​ഗ​ളൂ​രു: പേ​മെ​ന്‍റ് ക​മ്പ​നി​ക​ൾ ഇ​ന്ത്യ​യി​ൽ​ത്ത​ന്നെ ഡാ​റ്റ സൂ​ക്ഷി​ക്കാ​ൻ റി​സ​ർ​വ് ബാ​ങ്ക് ന​ല്കി​യ സ​മ​യ​പ​രി​ധി ഇ​ന്ന​ലെ അ​വ​സാ​നി​ച്ചു. 80 ശ​ത​മാ​നം പേ​മെ​ന്‍റ് ക​മ്പ​നി​ക​ളും യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ആ​ർ​ബി​ഐ​യു​ടെ നി​ർ​ദേ​ശം പാ​ലി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, പ്ര​ധാ​ന നെ​റ്റ്‌​വ​ർ​ക്കു​ക​ളാ​യ വി​സ, മാ​സ്റ്റ​ർ​കാ​ർ​ഡ് എ​ന്നി​വ​യു​ടെ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല.

രാ​ജ്യ​ത്തെ പ്ര​ധാ​ന പേ​മെ​ന്‍റ് നെ​റ്റ്‌​വ​ർ​ക്കു​ക​ളാ​യ വി​സ, മാ​സ്റ്റ​ർ​കാ​ർ​ഡ് തു​ട​ങ്ങി​യ ആ​ർ​ബി​ഐ നി​ബ​ന്ധ​ന ല​ഘൂ​ക​രി​ച്ചു​ന​ല്കു​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്. അ​തേ​സ​മ​യം, ഈ ​ക​മ്പ​നി​ക​ൾ ആ​ർ​ബി​ഐ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​ൻ ക​ഴി​ഞ്ഞയാ​ഴ്ച ശ്ര​മി​ച്ചെ​ങ്കി​ലും അ​നു​മ​തി ല​ഭി​ച്ചി​ല്ല.


ഇ​ന്ത്യ​യി​ൽ‌ പ്ര​വ​ർ​ത്തി​ക്കു​ന്ന മി​ക്ക ക​മ്പ​നി​ക​ളു​ടെ​യും ഡാ​റ്റാ സെ​ർ​വ​റു​ക​ൾ പു​റ​ത്താ​ണു​ള്ള​ത്. ഇ​ത് ഇ​ന്ത്യ​യി​ലേ​ക്കെ​ത്തി​ക്കാ​നാ​ണ് സ​ർ​ക്കാ​രി​ന്‍റെ​യും റി​സ​ർ​വ് ബാ​ങ്കി​ന്‍റെ​യും ശ്ര​മം. ഇത് അ​ധി​ക​ബാ​ധ്യ​ത സൃ​ഷ്ടി​ക്കു​മെ​ന്നാ​ണ് ക​മ്പ​നി​ക​ളു​ടെ വാ​ദം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.