വിലക്കയറ്റം കൂടി
വിലക്കയറ്റം കൂടി
Monday, October 15, 2018 11:04 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: മൊ​​​ത്ത​​​വി​​​ല ആ​​​ധാ​​​ര​​​മാ​​​ക്കി​​​യു​​​ള്ള വി​​​ല​​​ക്ക​​​യ​​​റ്റം സെ​​​പ്റ്റം​​​ബ​​​റി​​​ൽ കു​​​തി​​​ച്ചു​​​ക​​​യ​​​റി. ത​​​ലേ​​​വ​​​ർ​​​ഷം സെ​​​പ്റ്റം​​​ബ​​​റി​​​ലെ 3.14 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ​​നി​​​ന്ന് 5.13 ശ​​​ത​​​മാ​​​ന​​​ത്തി​​​ലേ​​​ക്കാ​​​ണു ക​​​യ​​​റ്റം. ഓ​​​ഗ​​​സ്റ്റി​​​ൽ 4.53 ശ​​​ത​​​മാ​​​നം മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു വി​​​ല​​​ക്ക​​​യ​​​റ്റം. ജൂ​​​ലൈ​​​ക്കു ശേ​​​ഷ​​​മു​​​ള്ള ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന വി​​​ല​​​ക്ക​​​യ​​​റ്റ​​​മാ​​​ണ് സെ​​​പ്റ്റം​​​ബ​​​റി​​​ലേ​​​ത്.

ഭ​​​ക്ഷ്യ​​​വ​​​സ്തു​​​ക്ക​​​ളു​​​ടെ സൂ​​​ചി​​​ക​​​യി​​​ൽ കു​​​റ​​​വു​​​ണ്ടാ​​​യി. ധാ​​​തു​​​ക്ക​​​ളു​​​ടെ സൂ​​​ചി​​​ക 9.7 ശ​​​ത​​​മാ​​​ന​​​മാ​​​ണു വ​​​ർ​​​ധി​​​ച്ച​​​ത്. പെ​​​ട്രോ​​​ൾ, ഡീ​​​സ​​​ൽ വി​​​ല​​​ക​​​ൾ നാ​​​ലു ശ​​​ത​​​മാ​​​ന​​​വും പാ​​​ച​​​ക​​വാ​​​ത​​​കം മൂ​​​ന്നു ശ​​​ത​​​മാ​​​ന​​​വും ക​​​യ​​​റി.‌


ശു​​​ദ്ധീ​​​ക​​​രി​​​ച്ച മ​​​ത്സ്യ​​​ത്തി​​​നു പ​​​ത്തു ശ​​​ത​​​മാ​​​ന​​​വും ബ​​​സു​​​മ​​​തി അ​​​രി​​​ക്ക് ആ​​​റു ശ​​​ത​​​മാ​​​നം, മൈ​​​ദ​​​യ്ക്കും റ​​​വ​​​യ്ക്കും മൂ​​​ന്നു ശ​​​ത​​​മാ​​​നം എ​​​ന്ന തോ​​​തി​​​ൽ വി​​​ല​​​ക​​​യ​​​റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.