കാർത്തി ചിദംബരത്തിന്‍റെ സ്വത്തുക്കൾ കണ്ടുകെട്ടി
കാർത്തി ചിദംബരത്തിന്‍റെ സ്വത്തുക്കൾ കണ്ടുകെട്ടി
Friday, October 12, 2018 12:46 AM IST
ന്യൂ​ഡ​ൽ​ഹി: കോ​ണ്‍ഗ്ര​സ് നേ​താ​വും മു​ൻ കേ​ന്ദ്ര ധ​ന​മ​ന്ത്രി​യു​മാ​യ പി. ​ചി​ദം​ബ​ര​ത്തി​ന്‍റെ മ​ക​ൻ കാ​ർ​ത്തി ചി​ദം​ബ​ര​ത്തി​ന്‍റെ സ്വ​ത്തു​ക്ക​ൾ എ​ൻ​ഫോ​ഴ്സ​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ക​ണ്ടു​കെ​ട്ടി. ഐ​എ​ൻ​എ​ക്സ് മീ​ഡി​യ കേ​സി​ലാ​ണ് രാ​ജ്യ​ത്തും ബ്രി​ട്ട​ൻ, സ്പെ​യി​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലു​മു​ള്ള 54 കോ​ടി രൂ​പ​യു​ടെ സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടി​യ​ത്. ത​മി​ഴ്നാ​ട്ടി​ലെ കൊ​ടൈ​ക്ക​നാ​ൽ, ഉൗ​ട്ടി എ​ന്നി​വി​ട​ങ്ങ​ളി​ലെ ബംഗ്ലാ വുകളും ഡ​ൽ​ഹി ജോ​ർ​ബാ​ഗി​ലു​ള്ള ഫ്ളാ​റ്റും അ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

കാ​ർ​ത്തി​യു​മാ​യി ബ​ന്ധ​മു​ള​ള അ​ഡ്വാ​ന്‍റേ​ജ് സ്ട്രാ​റ്റ​ജി​ക് ക​ണ്‍സ​ൾ​ട്ടിം​ഗ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന സ്വ​കാ​ര്യ ക​ന്പ​നി​യു​ടെ ചെ​ന്നൈ​യി​ലെ ബാ​ങ്കി​ലു​ള്ള 90 ല​ക്ഷ​ത്തി​ന്‍റെ സ്ഥി​ര നി​ക്ഷേ​പം, ബ്രി​ട്ട​നി​ലെ കോ​ട്ടേ​ജ്, ബാ​ഴ്സ​ലോ​ണ​യി​ലെ ടെ​ന്നീ​സ് ക്ല​ബ് എ​ന്നി​വ​യും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ടെ​ന്ന് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് അ​റി​യി​ച്ചു.


എ​ന്നാ​ൽ, എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ ന​ട​പ​ടി നി​യ​മാ​നു​സൃ​ത​മ​ല്ലെ​ന്നും ഇ​തി​നെ​തി​രേ ഉ​ചി​ത​മാ​യ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും കാ​ർ​ത്തി ചി​ദം​ബ​രം പ്ര​തി​ക​രി​ച്ചു. ഇ​ന്ദ്രാ​ണി മു​ഖ​ർ​ജി, പീ​റ്റ​ർ മു​ഖ​ർ​ജി എ​ന്നി​വ​രു​ടെ ഉ​ട​മ​സ്ഥ​യി​ലു​ള്ള ഐ​എ​ൻ​എ​ക്സ് മീ​ഡി​യ ക​ന്പ​നി​ക്ക് നി​യ​മ​വി​രു​ദ്ധ​മാ​യി വി​ദേ​ശ​ത്തു നി​ന്ന് 305 കോ​ടി രൂ​പ​യു​ടെ മൂലധനനി​ക്ഷേ​പം നേ​ടാ​ൻ കാ​ർ​ത്തി ചി​ദം​ബ​രം 10 ല​ക്ഷം രൂ​പ കോ​ഴ വാ​ങ്ങി എ​ന്നാ​ണ് സി​ബി​ഐ​യു​ടെ ക​ണ്ടെ​ത്ത​ൽ. 2017 മേ​യ് 15നാ​ണ് കാ​ർ​ത്തി ചി​ദം​ബ​ര​ത്തി​നെ​തി​രേ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് സാ​ന്പ​ത്തി​ക ത​ട്ടി​പ്പി​ന് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഇ​ന്ദ്രാ​ണി മു​ഖ​ർ​ജി​യു​ടെ മൊ​ഴി പ്ര​കാ​രം ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 28ന് ​കാ​ർ​ത്തി​യെ സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. പി​ന്നീ​ട് ഇ​യാ​ൾ ജാ​മ്യ​ത്തി​ലി​റ​ങ്ങു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.