പാക്കിസ്ഥാൻ കറൻസിയുടെ വില കുറച്ചു
പാക്കിസ്ഥാൻ കറൻസിയുടെ വില കുറച്ചു
Thursday, October 11, 2018 12:17 AM IST
ക​റാ​ച്ചി: സാ​ന്പ​ത്തി​ക​ത്ത​ക​ർ​ച്ച​യി​ലാ​യ പാ​ക്കി​സ്ഥാ​ൻ ക​റ​ൻ​സി​യു​ടെ വി​ല കു​റ​ച്ചു. അ​ന്താ​രാ​ഷ്‌​ട്ര നാ​ണ്യ​നി​ധി (ഐ​എം​എ​ഫ്)​യി​ൽ​നി​ന്ന് അ​ടി​യ​ന്ത​ര​സ​ഹാ​യം തേ​ടി. ചൊ​വ്വാ​ഴ്ച പാ​ക് രൂ​പ​യു​ടെ മൂ​ല്യം ഏ​ഴ​ര​ ശ​ത​മാ​ന​മാ​ണു കു​റ​ച്ച​ത്. വി​നി​മ​യ​നി​ര​ക്കി​നു ചെ​റി​യ നി​യന്ത്ര​ണ​മു​ള്ള രാ​ജ്യ​മാ​ണ് പാ​ക്കി​സ്ഥാ​ൻ. പ​ക്ഷേ, ചൊ​വ്വാ​ഴ്ച പാ​ക്കി​സ്ഥാ​ന്‍റെ കേ​ന്ദ്ര​ബാ​ങ്ക് വി​നി​മ​യ​നി​ര​ക്ക് പി​ടി​ച്ചു​നി​ർ​ത്താ​ൻ ഇ​ട​പെ​ട്ടി​ല്ല. ചൊ​വ്വാ​ഴ്ച ഡോ​ള​റി​ന് 133.64 പാ​ക് രൂ​പ കി​ട്ടു​മെ​ന്നു​വ​ന്നു. ഇ​ന്ന​ലെ​യും പാ​ക് ക​റ​ൻ​സി താ​ഴോ​ട്ടു​പോ​യി. ഡോ​ള​റി​ന് 136 പാ​ക് രൂ​പ കി​ട്ടി.


ഇ​തി​നി​ടെ വി​ദേ​ശ​നാ​ണ​യ പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ ഐ​എം​എ​ഫി​ന്‍റെ സ​ഹാ​യം തേ​ടി പാ​ക് ധ​ന​മ​ന്ത്രി വാ​ഷിം​ഗ്‌​ട​ണി​ലെ​ത്തി. ചൈ​ന​യു​ടെ ബെ​ൽ​റ്റ് ആ​ൻ​ഡ് റോ​ഡ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വാ​ങ്ങു​ന്ന ക​ടം കു​റ​ച്ചാ​ലേ വാ​യ്പ ന​ൽ​കൂ എ​ന്നാ​ണ് ഐ​എം​എ​ഫ് നി​ല​പാ​ട്. 6000 കോ​ടി ഡോ​ള​റാ​ണ് ആ ​പ​ദ്ധ​തി​ക്കു ചൈ​ന വാ​ഗ്ദാ​നം ചെ​യ്ത വാ​യ്പ. അ​തു​മു​ഴു​വ​ൻ എ​ടു​ത്താ​ൽ പ​ലി​ശ കൊ​ടു​ക്കാ​ൻ​പോ​ലും പാ​ക്കി​സ്ഥാ​നു ക​ഴി​യി​ല്ല. 1980നു ​ശേ​ഷം ഇ​ത് 13-ാം ത​വ​ണ​യാ​ണ് പാ​ക്കി​സ്ഥാ​ൻ ഐ​എം​എ​ഫ് വാ​യ്പ തേ​ടു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.