ഡോളർ @ 74.06 രൂപ
ഡോളർ @ 74.06 രൂപ
Tuesday, October 9, 2018 12:33 AM IST
മും​​​ബൈ: ഡോ​​​ള​​​ർ 75 രൂ​​​പ​​​യി​​​ലേ​​​ക്ക് അ​​​ടു​​​ക്കു​​​ന്നു. ഇ​​​ന്ന​​​ലെ ഡോ​​​ള​​​ർ നി​​​ര​​​ക്ക് 74.06 രൂ​​​പ​​​യാ​​​യി. വെ​​​ള്ളി​​​യാ​​​ഴ്ച വ്യാ​​​പാ​​​ര​​​ത്തി​​​നി​​​ടെ 74.21 രൂ​​​പ​​​വ​​​രെ ഡോ​​​ള​​​ർ ക​​​യ​​​റി​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും ക്ലോ​​​സിം​​​ഗ് 73.76 രൂ​​​പ​​​യി​​​ലാ​​​യി​​​രു​​​ന്നു. ഇ​​​ന്ന​​​ലെ​​​യാ​​​ണു ച​​​രി​​​ത്ര​​​ത്തി​​​ലാ​​​ദ്യ​​​മാ​​​യി ഡോ​​​ള​​​ർ 74 രൂ​​​പ​​​യ്ക്കു മു​​​ക​​​ളി​​​ൽ ക്ലോ​​​സ് ചെ​​​യ്ത​​​ത്.

രാ​​​വി​​​ലെ 73.89 രൂ​​​പ​​​യി​​​ൽ വ്യാ​​​പാ​​​രം തു​​​ട​​​ങ്ങി​​​യ ഡോ​​​ള​​​ർ പി​​​ന്നീ​​​ട് 74.10 രൂ​​​പ വ​​​രെ ക​​​യ​​​റി​​​യി​​​ട്ടാ​​​ണ് അ​​​ല്പം താ​​​ണു ക്ലോ​​​സ് ചെ​​​യ്ത​​​ത്. വി​​​ദേ​​​ശ​​​ത്തു ഡോ​​​ള​​​ർ കൂ​​​ടു​​​ത​​​ൽ ക​​​രു​​​ത്താ​​​ർ​​​ജി​​​ച്ച​​​തും വി​​​ദേ​​​ശ​​​നി​​​ക്ഷേ​​​പ​​​ക​​​ർ പ​​​ണം പി​​​ൻ​​​വ​​​ലി​​​ക്കു​​​ന്ന​​​തു​​​മാ​​​ണു രൂ​​​പ​​​യു​​​ടെ വി​​​ല​​​യി​​​ടി​​​വി​​​നു കാ​​​ര​​​ണം. ബ്രെ​​​ന്‍റ് ഇ​​​നം ക്രൂ​​​ഡ് ഓ​​​യി​​​ലി​​​ന്‍റെ വി​​​ല വീ​​​പ്പ​​​യ്ക്ക് 83 ഡോ​​​ള​​​റി​​​ലേ​​​ക്കു താ​​​ണ​​​ത് രൂ​​​പ​​​യെ സ​​​ഹാ​​​യി​​​ച്ചി​​​ല്ല. പ്ര​​​ധാ​​​ന ഓ​​​ഹ​​​രി​​​സൂ​​​ചി​​​ക​​​ക​​​ൾ ഇ​​​ന്ന​​​ലെ ഉ​​​യ​​​ർ​​​ന്ന​​​താ​​​ണു രൂ​​​പ​​​യു​​​ടെ താ​​​ഴ്ച കു​​​റ​​​യ്ക്കാ​​​ൻ സ​​​ഹാ​​​യി​​​ച്ച ഘ​​​ട​​​കം.
ഓ​​​ഹ​​​രി​​​വി​​​പ​​​ണി​​​യി​​​ൽ റി​​​ല​​​യ​​​ൻ​​​സ് ഇ​​​ൻ​​​ഡ​​​സ്ട്രീ​​​സി​​​ന്‍റെ​​​യും ബാ​​​ങ്ക് ഓ​​​ഹ​​​രി​​​ക​​​ളു​​​ടെ​​​യും ഉ​​​യ​​​ർ​​​ച്ച​​​യാ​​​ണു സെ​​​ൻ​​​സെ​​​ക്സും നി​​​ഫ്റ്റി​​​യും നേ​​​ട്ട​​​ത്തി​​​ൽ അ​​​വ​​​സാ​​​നി​​​ക്കാ​​​ൻ വ​​​ഴി​​​തെ​​​ളി​​​ച്ച​​​ത്. സെ​​​ൻ​​​സെ​​​ക്സി​​​ന്‍റെ 97 പോ​​​യി​​​ന്‍റ് ഉ​​​യ​​​ർ​​​ച്ച​​​യി​​​ൽ 55 പോ​​​യി​​​ന്‍റും റി​​​ല​​​യ​​​ൻ​​​സി​​​ന്‍റെ സം​​​ഭാ​​​വ​​​ന​​​യാ​​​യി​​​രു​​​ന്നു.


സെ​​​ൻ​​​സെ​​​ക്സ് ഇ​​​ന്ന​​​ലെ വ​​​ലി​​​യ ചാ​​​ഞ്ചാ​​​ട്ട​​​മാ​​​ണു കാ​​​ണി​​​ച്ച​​​ത്. 33,974.66 വ​​​രെ താ​​​ഴു​​​ക​​​യും 34,636.43 വ​​​രെ ക​​​യ​​​റു​​​ക​​​യും ചെ​​​യ്തു. 34,474.38ൽ ​​​ക്ലോ​​​സ് ചെ​​​യ്ത​​​പ്പോ​​​ൾ 97.39 പോ​​​യി​​​ന്‍റാ​​​യി​​​രു​​​ന്നു നേ​​​ട്ടം. ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച മൂ​​​ന്നു ദി​​​വ​​​സം​​​കൊ​​​ണ്ട് 2149.15 പോ​​​യി​​​ന്‍റ് ന​​​ഷ്ട​​​മു​​​ണ്ടാ​​​ക്കി​​​യ​​​താ​​​ണു സെ​​​ൻ​​​സെ​​​ക്സ്. നി​​​ഫ്റ്റി 31.6 പോ​​​യി​​​ന്‍റ് ക​​​യ​​​റി 10,348.05ൽ ​​​ക്ലോ​​​സ്ചെ​​​യ്തു.

എ​​​ന്നാ​​​ൽ, സൂ​​​ചി​​​ക​​​യി​​​ൽ കാ​​​ണു​​​ന്ന​​​തു​​​പോ​​​ലെ​​​യ​​​ല്ല വി​​​ശാ​​​ല വി​​​പ​​​ണി​​​യു​​​ടെ നി​​​ല. വി​​​ല കൂ​​​ടി​​​യ​​​തി​​​ന്‍റെ മൂ​​​ന്നി​​​ര​​​ട്ടി ഓ​​​ഹ​​​രി​​​ക​​​ൾ​​​ക്കു വി​​​ല ഇ​​​ടി​​​ഞ്ഞു. മി​​​ഡ്കാ​​​പ് ഓ​​​ഹ​​​രി​​സൂ​​​ചി​​​ക 1.5 ശ​​​ത​​​മാ​​​ന​​​വും ലോ​​​ഹ​​​ങ്ങ​​​ളു​​​ടെ സൂ​​​ചി​​​ക 2.5 ശ​​​ത​​​മാ​​​ന​​​വും സ്മോ​​​ൾ ക്യാ​​​പ് 1.99 ശ​​​ത​​​മാ​​​ന​​​വും ഐ​​​ടി 1.84 ശ​​​ത​​​മാ​​​ന​​​വും താ​​​ണു.

ഒ​​​രാ​​​ഴ്ച​​​ത്തെ അ​​​വ​​​ധി​​​ക്കു​​​ശേ​​​ഷം ചൈ​​​നീ​​​സ് വി​​​പ​​​ണി ഇ​​​ന്ന​​​ലെ തു​​​റ​​​ന്ന​​​പ്പോ​​​​​​ൾ ഓ​​​ഹ​​​രി​​​ക​​​ൾ താ​​​ഴോ​​​ട്ടു​​​ പോ​​​യി. ഷാ​​​ങ്ഹാ​​​യ് കോം​​​പ​​​സി​​​റ്റ് സൂ​​​ചി​​​ക 3.72 ശ​​​ത​​​മാ​​​നം ഇ​​​ടി​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.