ചരക്കുനീക്കത്തിന് സ്മാർട്ട് കാർഗോയുമായി ഇൻഡിഗോ
ചരക്കുനീക്കത്തിന് സ്മാർട്ട് കാർഗോയുമായി ഇൻഡിഗോ
Tuesday, October 9, 2018 12:32 AM IST
ന്യൂ​​ഡ​​ൽ​​ഹി: രാ​​ജ്യ​​ത്തെ ഏ​​റ്റ​​വും വ​​ലി​​യ സ്വ​​കാ​​ര്യ വി​​മാ​​ന​​ക്ക​​ന്പ​​നി​​യാ​​യ ഇ​​ൻ​​ഡി​​ഗോ ച​​ര​​ക്കു​​നീ​​ക്ക​​ത്തി​​നാ​​യി പു​​തി​​യ സ​​ഹ​​ക​​ര​​ണം പ്ര​​ഖ്യാ​​പി​​ച്ചു. കാ​​ർ​​ഗോ-​​ലോ​​ജി​​സ്റ്റി​​ക്സ് ബി​​സി​​ന​​സ് കൂ​​ടു​​ത​​ൽ വി​​പു​​ലീ​​ക​​രി​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി സ്മാ​​ർ​​ട്ട്കാ​​ർ​​ഗോ​​യു​​മാ​​യി സ​​ഹ​​ക​​രി​​ക്കു​​മെ​​ന്ന് ക​​മ്പ​​നി ഇ​​ന്ന​​ലെ പ്ര​​ഖ്യാ​​പി​​ച്ചു. ക്ലൗ​​ഡ് സം​​വി​​ധാ​​ന​​ത്തി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന എ​​യ​​ർ കാ​​ർ​​ഗോ മാ​​നേ​​ജ്മെ​​ന്‍റ് സം​​വി​​ധാ​​ന​​മാ​​ണ് സ്മാ​​ർ​​ട്ട് കാ​​ർ​​ഗോ. അ​​ന്താ​​രാ​​ഷ്‌​​ട്ര-​​ആ​​ഭ്യ​​ന്ത​​ര സേ​​വ​​ന​​ങ്ങ​​ളി​​ലെ എ​​ല്ലാ ല​​ക്ഷ്യ​​സ്ഥാ​​ന​​ത്തും സ്മാ​​ർ​​ട്ട് കാ​​ർ​​ഗോ സൗ​​ക​​ര്യ​​മൊ​​രു​​ക്കും.


100 ശ​​ത​​മാ​​നം ക്ലൗ​​ഡ് അ​​ടി​​സ്ഥാ​​ന​​മാ​​ക്കി​​യു​​ള്ള എ​​യ​​ർ കാ​​ർ​​ഗോ പ്ലാ​​റ്റ്ഫോ​​മാ​​ണ് സ്മാ​​ർ​​ട്ട് കാ​​ർ​​ഗോ. ബു​​ക്കിം​​ഗ്, ക​​പ്പാ​​സി​​റ്റി, പ്രൈ​​സിം​​ഗ്, ഷെ​​ഡ്യൂ​​ൾ, ഓ​​പ്പ​​റേ​​ഷ​​നു​​ക​​ൾ, വ​​രു​​മാ​​നം എ​​ന്നു​​തു​​ട​​ങ്ങി കാ​​ർ​​ഗോ ബി​​സി​​ന​​സി​​ന്‍റെ എ​​ല്ലാ മേ​​ഖ​​ല​​ക​​ളും കൈ​​കാ​​ര്യം ചെ​​യ്യാ​​ൻ സ്മാ​​ർ​​ട്ട് കാ​​ർ​​ഗോ​​യ്ക്കു ക​​ഴി​​യും. ഉ​​ത്പ​​ന്ന​​ങ്ങ​​ൾ കൃ​​ത്യ​​മാ​​യി ട്രാ​​ക്ക് ചെ​​യ്യാ​​നും ഈ ​​സം​​വി​​ധാ​​നം സ​​ഹാ​​യി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.