ഇൻസ്റ്റാഗ്രാം സ്ഥാപകർ ഫേസ്ബുക്ക് വിടുന്നു
ഇൻസ്റ്റാഗ്രാം സ്ഥാപകർ ഫേസ്ബുക്ക് വിടുന്നു
Wednesday, September 26, 2018 12:27 AM IST
സാ​​​ൻ​​​ഫ്രാ​​​ൻ​​​സി​​​സ്കോ: മാ​​​ർ​​​ക്ക് സു​​​ക്ക​​​ർ​​​ബ​​​ർ​​​ഗു​​​മാ​​​യി ഒ​​​ത്തു​​​പോ​​​കാ​​​ൻ പ​​​റ്റി​​​ല്ല. അ​​​തു​​​കൊ​​​ണ്ട് ഇ​​​ൻ​​​സ്റ്റാ​​​ഗ്രാ​​​മി​​​ന്‍റെ സ്ഥാ​​​പ​​​ക​​​ർ ഫേ​​​സ്ബു​​​ക്ക് വി​​​ടു​​​ന്നു.കെ​​​വി​​​ൻ സി​​​സ്ട്രോ​​​മും മൈ​​​ക്ക് ക്രീ​​​ഗ​​​റും ഫേ​​​സ്ബു​​​ക്കി​​​ൽ​​​നി​​​ന്നു പോ​​​കു​​​ന്ന​​​തു ന്യൂ​​​യോ​​​ർ​​​ക്ക് ടൈം​​​സ് ആ​​​ണ് പു​​​റ​​​ത്തു​​​വി​​​ട്ട​​​ത്. 2012-ൽ ​​​ഫേ​​​സ്ബു​​​ക്ക് ഇ​​​ൻ​​​സ്റ്റാ​​​ഗ്രാ​​​മി​​​നെ വാ​​​ങ്ങി​​​യ​​​തു മു​​​ത​​​ൽ ഇ​​​വ​​​ർ ഫേ​​​സ്ബു​​​ക്കി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഫോ​​​ട്ടോ പ​​​ങ്കു​​​വ​​​യ്ക്കു​​​ന്ന ആ​​​പ് ആ​​​യ ഇ​​​ൻ​​​സ്റ്റാ​​​ഗ്രാ​​​മി​​​നെ 100 കോ​​​ടി ഡോ​​​ള​​​റി(7200 കോ​​​ടി രൂ​​​പ)​​​നാ​​​ണു ഫേ​​​സ്ബു​​​ക്ക് വാ​​​ങ്ങി​​​യ​​​ത്. ഇ​​​പ്പോ​​​ൾ നൂ​​​റു​​​ കോ​​​ടി​​​യി​​​ലേ​​​റെ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളു​​​ണ്ട് ഇ​​​ൻ​​​സ്റ്റാ​​​ഗ്രാ​​​മി​​​ന്. ഫേ​​​സ്ബു​​​ക്കി​​​ന്‍റെ ഏ​​​റ്റ​​​വും ആ​​​ദാ​​​യ​​​ക​​​ര​​​വും വ​​​ള​​​ർ​​​ച്ച​​​യു​​​ള്ള​​​തു​​​മാ​​​യ വി​​​ഭാ​​​ഗം ഇ​​​ൻ​​​സ്റ്റാ​​​ഗ്രാ​​​മാ​​​ണ്. ഫേ​​​സ്ബു​​​ക്കി​​​ന്‍റെ മൊത്തം വ​​​ള​​​ർ​​​ച്ച​​​യി​​​ൽ ഗ​​​ണ്യ​​​മാ​​​യ ഇ​​​ടി​​​വു​​​മു​​​ണ്ട്. ഇ​​​തോ​​​ടെ സു​​​ക്ക​​​ർ​​​ബ​​​ർ​​​ഗ് ഇ​​​ൻ​​​സ്റ്റാ​​​ഗ്രാ​​​മി​​​ൽ കൂ​​​ടു​​​ത​​​ൽ ഇ​​​ട​​​പെ​​​ടാ​​​ൻ തു​​​ട​​​ങ്ങി. ഇ​​​താ​​​ണ് ഇ​​​രു​​​വ​​​രെ​​​യും ക​​​ന്പ​​​നി​​​വി​​​ടാ​​​ൻ പ്രേ​​​രി​​​പ്പി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.